യു.പി.യില്‍ ബി.ജെ.പി.ക്ക് വീണ്ടും തിരിച്ചടി; ഒരു കാബിനറ്റ് മന്ത്രി കൂടി രാജിവെച്ചു

തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ഒരു മന്ത്രി കൂടി രാജിവെച്ചു. വ​നം പ​രി​സ്ഥി​തി മ​ന്ത്രി​യും മു​തി​ർ​ന്ന ഒ​ബി​സി നേ​താ​വു​മാ​യ ധാ​രാ സിം​ഗ് ചൗ​ഹാ​നാ​ണ് രാ​ജി​വ​ച്ച​ത്.

ഉത്തര്‍ പ്രദേശ് ബി ജെ പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കനത്ത ആഘാതമാണ് തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെയും വനം പരിസ്ഥിതി മന്ത്രി ധാരാസിംഗ് ചൗഹാന്റെയും രാജി.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും യോഗിയും പാര്‍ട്ടിയും വിവിധ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യവെ അധികാരം നിലനിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുന്നതിനിടെയുണ്ടായ ഇവരുടെ രാജി പാര്‍ട്ടി നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

സ്വാമി പ്രസാദ് മൗര്യ ചൊവ്വാഴ്ചയും ധാരാസിംഗ് ചൗഹാന്‍ ബുധനാഴ്ചയുമാണ് രാജി.

ഇ​ന്ന​ലെ മ​ന്ത്രി സ്വാ​മി പ്ര​സാ​ദ് മൗ​ര്യ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി ക്യാ​മ്പി​നെ വീ​ണ്ടും ഞെ​ട്ടി​ച്ച് ധാ​രാ സിം​ഗ് ചൗ​ഹാ​ന്‍റെ മ​ട​ക്കം. അ​ഖി​ലേ​ഷ് യാ​ദ​വ് ന​യി​ക്കു​ന്ന സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ൽ ധാ​രാ സിം​ഗും ചേ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു മാ​സം മാ​ത്രം ബാ​ക്കി ​നി​ൽ​ക്കെ ഇ​തു​വ​രെ ര​ണ്ട് മ​ന്ത്രി​മാ​രും നാ​ല് എം​എ​ൽ​എ​മാ​രു​മാ​ണ് മ​റു​ക​ണ്ടം ചാ​ടി എ​സ്പി​യി​ലെ​ത്തി​യ​ത്. ബി​ജെ​പി ഭ​ര​ണ​ത്തി​ല്‍ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് ധാ​രാ സിം​ഗി​ന്‍റെ രാ​ജി.

കി​ഴ​ക്ക​ൻ യു​പി​യി​ൽ ​നി​ന്നു​ള്ള നേ​താ​വാ​ണ് ധാ​രാ സിം​ഗ്. അ​ദ്ദേ​ഹം 2015 ൽ ​ബി​എ​സ്പി​യി​ൽ ​നിന്നാണ് ബി​ജെ​പി​യി​ൽ എ​ത്തി​യ​ത്. 2009-2014 ൽ ​ധാ​രാ​സിം​ഗ് ബി​എ​സ്പി എം​പി​യാ​യി​രു​ന്നു.

ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം പാ​ർ​ട്ടി​യു​ടെ ഒ​ബി​സി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി. ബി​ജെ​പി വി​ട്ട എം​എ​ൽ​എ​മാ​രാ​യ റോ​ഷ​ൽ ലാ​ൽ വ​ർ​മ, ബ്രി​ജേ​ഷ് പ്ര​ജാ​പ​തി, ഭ​ഗ​വ​തി സാ​ഗ​ർ എ​ന്നി​വ​രും എ​സ്പി​യി​ൽ‌ ചേ​ർ​ന്നേ​ക്കും.

അ​ഞ്ചു ത​വ​ണ എം​എ​ൽ​എ ആ​യ സ്വാ​മി പ്ര​സാ​ദ് മൗ​ര്യ യു​പി​യി​ലെ ഏ​റ്റ​വും ക​രു​ത്ത​നാ​യ ഒ​ബി​സി നേ​താ​വാ​ണ്. അ​ഖി​ലേ​ഷ് യാ​ദ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ബി​എ​സ്പി​യി​ലാ​യി​രു​ന്ന സ്വാ​മി പ്രസാ​ദ് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്നു.

പി​ന്നീ​ട് 2016ലാ​ണ് മാ​യാ​വ​തി​യു​മാ​യി തെ​റ്റി ബി​എ​സ്പി​യി​ൽ​ നി​ന്നു രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ ചേർന്നത്. മാ​യാ​വ​തി പ​ണം വാ​ങ്ങി സീ​റ്റ് വി​ൽ​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു രാ​ജി. പി​ന്നീ​ട് ലോക് താ​ന്ത്രി​ക് ബ​ഹു​ജ​ൻ മ​ഞ്ച് രൂ​പീ​ക​രി​ച്ച മൗ​ര്യ 2017ൽ ​യോ​ഗി​യു​ടെ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഖി​ലേ​ഷ് യാ​ദ​വി​നെ​തി​രേ സ്വാ​മി പ്ര​സാ​ദി​നെ മു​ന്നി​ൽ നി​ർ​ത്തി​യാ​ണ് ബി​ജെ​പി ഒ​ബി​സി വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ച്ച​ത്. രാ​ജി ​വ​ച്ച മ​റ്റു മൂ​ന്ന് എം​എ​ൽ​എ​മാ​രും ബി​എ​സ്പി​യി​ൽ നി​ന്നു രാ​ജി വ​ച്ച് ബി​ജെ​പി​യി​ൽ ചേ​ക്കേ​റി​യ​വ​രാ​ണ്. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ​ദ്രൗ​ണ​യി​ൽ ​നിന്നു​ള്ള എം​എ​ൽ​എ​യാ​ണ് സ്വാ​മി​പ്ര​സാ​ദ് മൗ​ര്യ. മ​ക​ൾ സം​ഗ​മി​ത്ര ബ​ദാ​യൂ​നി​ൽ​ നിന്നുള്ള ബി​ജെ​പി എം​പി​യാ​ണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version