ഒക്ടോബർ 11; അന്താരാഷ്ട്ര ബാലികാ ദിനം
1995-ലെ ബീജിങ് ലോക വനിതാ സമ്മേളനത്തിന്റെ പ്രിയ പുത്രിയായി പിറന്ന ദിനം.
സ്ത്രീയുടെ തണലിൽ നിന്നും മാറി ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ വളർച്ചയ്ക്ക് മാത്രമായി ഊന്നൽ നൽകുന്നതിന് പ്രത്യേകമായി ഈ ദിനം അനിവാര്യമാണെന്ന് തീരുമാനിച്ചത് ആ സമ്മേളനത്തിലാണ്.
പെൺകുട്ടികളുടെ അവകാശങ്ങളും സുരക്ഷിതത്വവും വിദ്യാഭ്യാസവുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
ലോക ജനസംഖ്യയിൽ അൻപത് ശതമാനത്തോളം സ്ത്രീകളും പെൺകുട്ടികളും അടങ്ങുന്നതാണെന്നാണ് കണക്കുകൾ. ലിംഗപരമായ അസമത്വമങ്ങളില്ലാതെ അനീതിയും അക്രമണങ്ങളും ഇല്ലാതെ ജീവിതത്തിൽ പുതിയ പാതകളിലൂടെ മുന്നേറാൻ ജീവിതത്തിൽ പെൺകുട്ടികൾക്ക് അവസരമൊരുക്കുകയാണ് അന്താരാഷ്ട്ര ബാലികാ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
‘Digital Generation, Our Generation” എന്നതാണ് ഈ വർഷത്തെ ലോക ബാലികാ ദിനം മുന്നോട്ട് വെക്കുന്ന സന്ദേശം.
നമ്മുടെ വിദ്യാഭ്യാസ രംഗമാകെ ഡിജിറ്റൽവൽക്കരിക്കപ്പെട്ടിരിക്കുന്നു, കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ പ്രത്യേകിച്ചും. പലയിടങ്ങളിലും ഇത് കുട്ടികളിൽ ലിംഗപരമായ അസമത്വം സൃഷ്ടിച്ചിട്ടുണ്ട്.
വിലയേറിയ വിദ്യാഭ്യാസ അവസരങ്ങൾ ആൺകുട്ടികളേക്കാൾ കൂടുതൽ നഷ്ടപ്പെട്ടത് പെൺകുട്ടികൾക്കാണെന്ന് കണക്കുകൾ പറയുന്നു.
ഈ സാഹചര്യം മുൻനിർത്തി പെൺകുഞ്ഞുങ്ങളെ ശാക്തീകരിച്ച് ഓൺലൈനിലും ഓഫ് ലൈനിലും അവരുടെ പരമാവധി ശേഷി പ്രകടമാക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ട്.
ആൺ-പെൺ വ്യത്യാസമില്ലാതെ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുക, നൈപുണ്യ വിദ്യാഭ്യാസത്തിലെ വേർതിരിവ് ഇല്ലാതാക്കുക, സുരക്ഷിതമായ ഓൺലൈൻ അവസരങ്ങൾക്ക് പിന്തുണ നൽകുക, വിദ്യാഭ്യാസ പുരോഗതിക്ക് സാങ്കേതിക വിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുക, കൗമാരക്കാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും നേതൃത്വം ഉറപ്പാക്കുക, ലിംഗസമത്വം തുടങ്ങിയവയാണ് ഇതിനുള്ള മാർഗങ്ങൾ.
വിവരസാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ തലമുറയിലെ പെൺകുഞ്ഞുങ്ങൾക്ക് അർഹമായ പരിഗണന എല്ലാ മേഖലയിലും ഉറപ്പുവരുത്തണമെന്ന് ആഹ്വനം ചെയ്യുകയാണ് 2021 ലെ അന്താരാഷ്ട്ര ബാലികാ ദിനം.
അവലംമ്പം: കേരള വനിതാ കമ്മിഷൻ
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS