The post ‘പ്രതിഷേധിക്കുന്നത് തീവ്രവാദ പ്രവർത്തനമല്ല’; ഡൽഹി വംശ്യഹത്യത്തിൽ UAPA ചുമത്തി തടവിലാക്കിയവർക്ക് ജാമ്യം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>UAPA ചുമത്തിയതിനെ ന്യായീകരിക്കാൻ പ്രഥമദൃഷ്ട്യാ ഒരു തെളിവുമില്ല എന്നുകണ്ട് കോടതി ഇവർക്ക് ജാമ്യം നൽകുമ്പോൾ ഒരു വർഷം ഇവർ തടവിൽ കഴിഞ്ഞു എന്ന് നാമോർക്കണം.
ഇതിനിടയിൽ നതാഷയുടെ അച്ഛൻ മരിച്ചു. ആ കാരണത്താൽ ചെറിയൊരു കാലയളവിൽ അവർക്ക് ജാമ്യം നൽകിയിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ പേരിലാണ് ഇവരെ ദൽഹി പോലീസ് തടവിലാക്കിയത്. ഇവർക്കെതിരെ UAPA നിലനിൽക്കുന്നില്ല എന്നതുകൊണ്ടുതന്നെ കുറ്റാരോപിതർക്ക് ജാമ്യം നിഷേധിക്കുന്ന UAPA -യിലെ 43 D (5) ഇതിൽ പ്രയോഗിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.
കുറ്റാരോപിതർ എന്തെങ്കിലും തരത്തിലുള്ള അക്രമത്തിനോ ഭീകരപ്രവർത്തിനോ ആഹ്വാനം ചെയ്തതിനോ കാരണക്കാരായതിനോ “യാതൊരുവിധ തെളിവും” ഇല്ലെന്നു കോടതി കണ്ടെത്തി.
സർക്കാർ എങ്ങനെയാണ് രാഷ്ട്രീയ പ്രതിഷേധങ്ങളെ UAPA ചുമത്തി തടവിലടക്കുന്നത് എന്നത് ഈ ജാമ്യവിധിയോടെ കൂടുതൽ തെളിയുന്നു എന്നത് രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് ഊർജ്ജം പകരുന്നതാണ്.
ഡൽഹിയുടെ ഹൃദയ ഭാഗത്തുള്ള ഒരു സർവ്വകലാശാല കേന്ദ്രീകരിച്ച് കുറച്ചു വിദ്യാർത്ഥികളോ മറ്റുള്ളവരോ ഒരു ഏകോപന സമിതി ഉണ്ടാക്കി സമരം ചെയ്യുന്നതുകൊണ്ട് തകരാൻ മാത്രം ദുർബലമല്ല ജനാധിപത്യം എന്ന് കോടതി പറയുന്നു.
പൊലീസ് നൽകിയ നുണക്കഥകളുടെ കുറ്റപത്രത്തെ (Chargesheet) കോടതി നിർദാക്ഷിണ്യം തള്ളിക്കളയുന്നു. “We are afraid, that in our opinion, shorn-off the superfluous verbiage, hyperbole and the stretched inferences drawn from them by the prosecuting agency, the factual allegations made against the appellant do not prima facie disclose the commission of any offence under sections 15, 17 and/or 18 of the UAPA””In our view, on an objective reading of the allegations contained in the subject charge-sheet, there is complete lack of any specific, particularized, factual allegations, that is to say allegations other than those sought to be spun by mere grandiloquence, contained in the subject charge-sheet that would make-out the ingredients of the offences under sections 15, 17 or 18 UAPA”
വളരെ നിർണ്ണായകമായ നിരീക്ഷണങ്ങൾ ജാമ്യ ഉത്തരവിൽ കോടതി നടത്തുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കൈകാര്യം ചെയ്യുന്നതും സാമ്പ്രദായിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതുമായ കുറ്റങ്ങളെ നിരുത്തരവാദപരമായി ‘ഭീകരവാദമാക്കി’ കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാവില്ല എന്ന് കോടതി ചൂണ്ടിക്കാണിച്ചു.
മൂന്നു പേരുടെയും ജാമ്യം അനുവദിച്ചുകൊണ്ടുള്ള മൂന്നു വിധികളിലെ ചില നിരീക്ഷണങ്ങൾ പ്രസക്തമാണ്.
“There is no contest that, as member of certain women’s rights organisations and other groups, the appellant did participate and help organise protests against the CAA and the NRC in Delhi. Considering however, that the right to protest is a fundamental right that flows from the constitutionally guaranteed right to assemble peaceably and without arms enshrined in Article 19(1)(b) of our Constitution, surely the right to protest is not outlawed and cannot be termed as a ‘terrorist act’ within the meaning of the UAPA, unless of course the ingredients of the offences under sections 15, 17 and/or 18 of the UAPA are clearly discernible from the factual allegations contained in the charge sheet and the material filed therewith.” (para 45, CRL. A 90/ 2021)
“As expatiated by the Hon’ble Supreme Court in the precedents cited above, protests against Governmental and Parliamentary actions are legitimate; and though such protests are expected to be peaceful and non-violent, it is not uncommon for protesters to push the limits permissible in law. The making of inflammatory speeches, organising chakkajams, and such like actions are not uncommon when there is widespread opposition to Governmental or Parliamentary actions. Even if we assume for the sake of argument, without expressing any view thereon, that in the present case inflammatory speeches, chakkajams, instigation of women protesters and other actions, to which the appellant is alleged to have been party, crossed the line of peaceful protests permissible under our Constitutional guarantee, that however would yet not amount to commission of a ‘terrorist act’ or a ‘conspiracy’ or an ‘act preparatory’ to the commission of a terrorist act as understood under the UAPA. (para 47)
“We are constrained to say, that it appears, that in its anxiety to suppress dissent and in the morbid fear that matters may get out of hand, the State has blurred the line between the constitutionally guaranteed ‘right to protest’ and ‘terrorist activity’. If such blurring gains traction, democracy would be in peril.” (para 47)
കുറ്റാരോപണം/ആരോപിത കുറ്റകൃത്യം എത്രത്തോളം ഗുരുതരമാകുന്നുവോ ജാമ്യം കിട്ടുന്നത് അത്രയും ദുഷ്ക്കരമാകണമെന്നും കുറ്റാരോപിതർ വിചാരണ കൂടാതെ നീണ്ട കാലം pre -trial detention നേരിടണമെന്നതും കോടതികളും സർക്കാരും പൊലീസും ഒക്കെച്ചേർന്നുണ്ടാക്കിയ ഒരു പൊതുബോധമാണ്.

ഇതെത്ര മാത്രം വികലമാണെന്ന് ഹൈക്കോടതി വീണ്ടും പറയുന്നുണ്ട്;
“Since courts often tend to fall into this error, it is extremely important to bear in mind the words of the Hon’ble Supreme Court that grant of bail cannot be thwarted merely by asserting that an offence is grave, since the gravity of the offence can only beget the length of the sentence, which may be awarded upon conclusion of the trial. (para 32,CRL.A 82/ 2021)
” We must also never forget the profound insight of V.R. Krishna Iyer, J., when he said that the consequences of pre-trial detention are grave; that by being kept in custody, an undertrial accused, though presumed innocent, is subjected to psychological and physical deprivations of jail life; that the accused is also prevented from contributing to the preparation of the defence; and that the burden of pre-trial detention frequently falls heavily on the innocent members of the family.” (para 33)
UAPA എന്ന ജനാധിപത്യവിരുദ്ധ നിയമത്തെക്കുറിച്ചും അതുപയോഗിച്ചുകൊണ്ട് എല്ലാ വിധത്തിലുള്ള രാഷ്ട്രീയ പ്രതിഷേധത്തേയും അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെക്കുറിച്ചുമുള്ള സംവാദങ്ങളും പ്രതിഷേധവും കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ ജാമ്യ ഉത്തരവ് വഴിവെക്കണം.
അത്രയേറെ കടുത്ത പോരാട്ടമാണ് നമുക്ക് മുന്നിലുള്ളതെന്ന് ഇപ്പോഴും UAPA -യും രാജ്യദ്രോഹക്കുറ്റവുമെല്ലാം ചുമത്തി തടവിലിട്ട ഭീമ കോരേഗാവ് കേസിലെ കുറ്റാരോപിതരടക്കമുള്ള നിരവധി പേർ നേരിടുന്ന അനീതി ഓർമ്മപ്പെടുത്തുന്നുണ്ട്.
ഈ ജാമ്യ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സി പി ഐ (എം) പോളിറ്റ് ബ്യുറോ പുറപ്പെടുവിച്ച പ്രസ്താവനയിൽ എല്ലാ വിധത്തിലുള്ള UAPA / രാജ്യദോഹക്കേസുകളെയും അപലപിക്കുകയും രാഷ്ട്രീയ തടവുകാരുടെ ഉടൻ മോചനത്തിന് ആവശ്യമുയർത്തുകയും ചെയ്യുന്നുണ്ട്.
“The Court has shown the mirror to the Government. This applies to numerous cases in which any form of dissent is termed anti-national and individuals are bullied, intimidated, threatened, imprisoned under UAPA and laws of sedition.The CPI(M) while hailing the judgment, demands that the government apply this standard to all the false cases and release all political prisoners.”
കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് കീഴിൽ UAPA ചുമത്തിയ കേസുകൾ ഉണ്ടായി എന്നത് രാഷ്ട്രീയമായ ഒരു തെറ്റായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ അത്തരം പിഴവുകൾ തിരുത്താനുള്ള രാഷ്ട്രീയ ശേഷി ഇടതുപക്ഷ സർക്കാരിനുണ്ടാകും എന്ന് അർത്ഥശങ്കയില്ലാത്ത ഈ പ്രസ്താവന സൂചിപ്പിക്കുന്നുണ്ട്.
Delhi riots case: Devangana Kalita, Natasha Narwal, Asif Tanha got bail
The post ‘പ്രതിഷേധിക്കുന്നത് തീവ്രവാദ പ്രവർത്തനമല്ല’; ഡൽഹി വംശ്യഹത്യത്തിൽ UAPA ചുമത്തി തടവിലാക്കിയവർക്ക് ജാമ്യം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post പൗരത്വ ഭേദഗതി ബിൽ: ബ്രിന്ദാ കാരാട്ട്, ആനി രാജ, സൽമാൻ ഖുർഷിദ് തുടങ്ങിയവർക്കെതിരെ കുറ്റപത്രവുമായി ഡൽഹി പോലീസ് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ഹിറ്റ്ലർ ജർമ്മനിയിലും ഇത് ചെയ്തിരുന്നു, ജൂതരെ ഒറ്റപ്പെടുത്തി കൊന്നു തീർക്കാൻ തീരുമാനിച്ച ശേഷം ഹിറ്റ്ലർ 2 കാര്യങ്ങൾ ചെയ്തിരുന്നു, ഒന്ന്, നാസികൾ എന്ത് അക്രമങ്ങൾ കാണിച്ചാലും പരസ്യമായി അവരെ രക്ഷപ്പെടുത്തുക, ജൂതർക്കെതിരെ എന്ത് അക്രമം കാണിച്ചാലും ശിക്ഷിക്കപ്പെടില്ല എന്ന സന്ദേശം രാജ്യത്തെ ജനങ്ങൾക്ക് നൽകാൻ വേണ്ടിയായിരുന്നു ഇത്.
രണ്ട്, ജൂതരെ പിന്തുണക്കുന്ന ജർമ്മൻകാരെ കള്ളക്കേസുകളിൽ കുടുക്കി അകത്താക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുക. നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്ത് നിൽക്കുന്ന ജർമ്മൻ കാരനെപ്പോലും ഭീതിയിലാഴ്ത്താൻ വേണ്ടിയായിരുന്നു ഈ നടപടി.
ഈ രണ്ട് നീക്കങ്ങക്കും ഫലവുമുണ്ടായി. രാജ്യത്തുടനീളം നാസികൾ ജൂതന്മാർക്കെതിരെ ആയുധമെടുത്തു, നിയമത്തെ അവർ ഭയപ്പെട്ടതേയില്ല. അത്യപൂർവം മനുഷ്യരൊഴികെ ജർമ്മൻകാരെല്ലാം നാസി ക്രൂരതക്ക് മുന്നിൽ നിശബ്ദരായി. ജൂതന്മാരുടെ പേരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങാൻ അവർ തയ്യാറല്ലായിരുന്നു.
ദൽഹി കലാപത്തിൽ പരസ്യമായി കൊല്ലാൻ ആഹ്വാനം ചെയ്ത കപിൽ മിശ്രയെ ഉൾപ്പടെയുള്ള സംഘപരിവാറുകാരെ സംരക്ഷിച്ചു കൊണ്ട് നരേന്ദ്ര മോഡി രാജ്യത്തെ ഹിന്ദു തീവ്രവാദികൾക്ക് കൊടുക്കുന്ന സന്ദേശം നിങ്ങൾക്ക് എത്ര മുസ്ലിംകളെയും കൊല്ലാം, ഒരാളും നിങ്ങളോട് ചോദിക്കാൻ വരില്ല, ഒരു നിയമവും നിങ്ങളെത്തേടി വരില്ല എന്നാണ്.
മുസ്ലിംകളുടെ സമ്പത്തും അവരും സ്ത്രീകളും നിങ്ങൾക്കുള്ളതാണ്, ഇഷ്ടം പോലെ ആസ്വദിച്ചു കൊള്ളുക എന്നാണ് വർഷങ്ങളായി ശാഖയിൽ പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോൾ കേരളത്തിൽ പോലും അത് പരസ്യമായി പറയുന്നു, പോലീസ് കണ്ട ഭാവം നടിക്കുന്നില്ല.
ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്നയാളാണ് ചിദംബരം, സമ്പത്തും അധികാരവും പണവും വിദ്യാഭ്യാസവും എല്ലാ പ്രിവിലേജുകളുമുള്ള സുപ്രീം കോടതി അഭിഭാഷകൻ. കെട്ടിച്ചമച്ച ഒരു കേസിൽ 100 ദിവസം ചിദംബരത്തെ ജയിലിൽ ഇട്ടത് ഏതു കൊമ്പനെയും പൂട്ടും എന്ന് പറയാനാണ്. ആനി രാജയെയും ബ്രിന്ദയെയും കേസിൽ പ്രതിചേർക്കുന്നത് മുസ്ലിംകളോട് അനുഭാവം കാണിക്കുന്നവർ ശിക്ഷിക്കപ്പെടും എന്ന് പറയാനാണ്.
ഒരാളെ പൂട്ടണം എന്ന് ഭരണകൂടം വിചാരിച്ചാൽ കേസിനൊന്നും ഒരു പഞ്ഞവുമില്ല എന്ന് തുറന്നു പറയുകയാണ് ഫാസിസ്റ്റ് ഭരണകൂടം. ഓരോ നിമിഷവും ഫാസിസം അതിൻ്റെ ചോര പുരണ്ട കോമ്പല്ലുകൾ പുറത്തുകാണിച്ചു കൊണ്ടിരിക്കുമ്പോൾ ഇരകളാകാൻ പോകുന്ന മനുഷ്യർ തമ്മിൽ തല്ലാനുള്ള കാരണങ്ങൾ തേടുകയുമാണ്. മുസ്ലിംകൾക്കെങ്കിലും ചിലതൊക്കെ മനസ്സിലാവേണ്ടതാണ്, അതിന് ഖുർആൻ വിവാദവും തിരുകേശ വിവാദവും കഴിഞ്ഞിട്ട് സമയം കിട്ടണ്ടേ…?
ഈ തലമുറയുടെ ചിന്താ ശൂന്യത അടുത്ത തലമുറയുടെ നെഞ്ചിൽ വെടിയുണ്ടായായി പതിക്കും. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ നമ്മുടെയൊക്കെ അലംഭാവം നമ്മുടെ മക്കളുടെ പള്ളക്ക് കത്തി കയറാൻ കാരണമാവും എന്ന കാര്യത്തിൽ സംശയം വേണ്ട.
The post പൗരത്വ ഭേദഗതി ബിൽ: ബ്രിന്ദാ കാരാട്ട്, ആനി രാജ, സൽമാൻ ഖുർഷിദ് തുടങ്ങിയവർക്കെതിരെ കുറ്റപത്രവുമായി ഡൽഹി പോലീസ് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ഡൽഹി കലാപ യാഥാർത്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്; ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>വിരമിക്കുന്നതിന് തൊട്ടുമുമ്പ് 72 കാരനായ പത്രപ്രവർത്തകനും എഴുത്തുകാരനുമായ സഫറുൽ ഇസ്ലാം ഖാൻ ഡൽഹിയിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളും ഡൽഹി കലാപത്തിന്റെ ഡൽഹി ന്യൂനപക്ഷ കമ്മീഷൻ (ഡിഎംസി) വസ്തുതാന്വേഷണ റിപ്പോർട്ടും ഡൽഹി സർക്കാരിനും ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിനും സമർപ്പിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ കലാപകാരികളെ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത ഡൽഹി പോലീസിന്റെ പങ്കിനെ തുറന്ന് കാട്ടുന്ന റിപ്പോർട്ട് ആയിരുന്നു അത്.
“ഞങ്ങൾക്ക് വലിയ പ്രതീക്ഷകളില്ല, പക്ഷേ (ഡൽഹി കലാപത്തെക്കുറിച്ച്) സത്യം പറയേണ്ടതും രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടായിരുന്നു,” ഖാൻ റെഡിഫ് ഡോട്ട് കോമിന്റെ പ്രസന്ന ഡി സോറിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.
അഭിമുഖത്തിന്റെ പ്രസക്തമായ ഭാഗങ്ങൾ വായിക്കാം;
അത് ഒരു മിക്സഡ് അനുഭവമായിരുന്നു. ഞങ്ങൾക്ക് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു, ഇത് ഞങ്ങളുടെ ഡൽഹി സർക്കാരിനു സമർപ്പിച്ച മൂന്ന് വാർഷിക റിപ്പോർട്ടുകളിൽ കാണാം.
ഞങ്ങളുടെ ഇടപെടലിലൂടെ നൂറുകണക്കിന് ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു. അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഒബിസി സർട്ടിഫിക്കറ്റുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ പുതിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ആവശ്യപ്പെടരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചത് മൂലം 2018 ൽ മാത്രം 14,000 ഓബിസി വിദ്യാർത്ഥികൾക്ക് ഡൽഹി സർവകലാശാലയിൽ പ്രവേശനം ലഭിച്ചു.
തെറ്റായ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു; മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയയിലെയും വിദ്വേഷം വളർത്തുന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ സാധിച്ചു. ന്യൂനപക്ഷ സമുദായങ്ങളിലെ അസാധാരണ നേട്ടങ്ങൾ കൈവരിച്ചവരെ അഭിനന്തിക്കുന്നതിനായി ഞങ്ങൾ ഒരു അവാർഡ് പദ്ധതി ആരംഭിച്ചു.
(ഡെൽഹി ന്യൂനപക്ഷ) കമ്മീഷനെ സൃഷ്ടിച്ച നിയമം പരമോന്നതമാണെന്ന് ഞങ്ങൾ കരുതുന്ന സമയത്ത് തന്നെ, തങ്ങളാണ് പരമോന്നതമെന്ന് കരുതുന്ന ബ്യൂറോക്രസി കാരണം ഞങ്ങൾക്ക് ചില പദ്ധതികളും ആശയങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞില്ല. കമ്മീഷന്റെ അധികാരങ്ങളും മറ്റും വ്യക്തമാക്കാൻ ഞങ്ങൾ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരാണ് പരമോന്നതെന്ന് വ്യക്തമാക്കാൻ ഡൽഹി സർക്കാരിനെ സഹായിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി: ബ്യൂറോക്രസി ആണോ അതോ കമ്മീഷനാണോ എന്നതായിരുന്നു. ഇത് നിരവധി പ്രശ്നങ്ങൾ പരിഹരിക്കുകയും കമ്മീഷന് അതിന്റെ നിയമത്തിൽ വ്യക്തമായി രേഖപ്പെടുത്തിയ അധിക്കരങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യും.
ഞങ്ങൾ സമയത്തിനെതിരെ മത്സരിച്ചു, COVID-19 പാൻഡെമിക് തടസ്സം നിന്നപ്പോഴും ഞങ്ങളുടെ എല്ലാ പദ്ധതികളും പൂർത്തിയാക്ക്, ഞങ്ങളുടെ കാലാവധി അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പായി (ഡൽഹി) സർക്കാരിന് എല്ലാം സമർപ്പിച്ചു. കഴിഞ്ഞ വർഷത്തെ ഞങ്ങളുടെ വാർഷിക റിപ്പോർട്ടും വടക്ക് കിഴക്ക് ഡൽഹി കലാപത്തിന്റെ വസ്തുത കണ്ടെത്തൽ റിപ്പോർട്ടും ഉൾപ്പെടെ നാല് റിപ്പോർട്ടുകൾ ഞങ്ങൾ സമർപ്പിച്ചു.
2020 ഫെബ്രുവരി 23 നും 27 നും ഇടയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപങ്ങളെക്കുറിച്ച് ഡിഎംസിയുടെ വസ്തുതാന്വേഷണ സമിതിയുമായി ഡൽഹി പോലീസ് സഹകരിച്ചില്ലെന്ന് നിങ്ങൾ പ്രസ്താവിച്ചു.
വടക്കുകിഴക്കൻ ഡൽഹി കലാപങ്ങളെക്കുറിച്ച് ചില വിവരങ്ങൾ നൽകാൻ കമ്മീഷനും (ഡിഎംസി) വസ്തുതാന്വേഷണ സമിതിയും അവരോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ നിയമപ്രകാരം അവർ സഹകരിക്കാൻ വിധേയരാണെങ്കിലും അവർ അങ്ങനെ ചെയ്തില്ല. നിയമപ്രകാരം കമ്മീഷൻ ആവശ്യപ്പെടുന്ന ഏത് വിവരവും നൽകാൻ പോലീസ് ബാധ്യസ്ഥനാണെങ്കിലും അവർ സഹകരിച്ചില്ല.
ഈ റിപ്പോർട്ട് ഈ പ്രവണതയെ മാറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, കാരണം രാഷ്ട്രീയക്കാർ ഉൾപ്പെടുന്ന ഈ കാര്യങ്ങളിൽ സർക്കാരുകൾക്ക് അവരുടെ വഴിയുണ്ട്, പക്ഷേ കുറഞ്ഞത് ഒരു ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്, അത് വർഷങ്ങളോളം ഒരു റഫറൻസ് പോയിന്റായി തുടരും.
ഞങ്ങൾ വലിയ പ്രതീക്ഷകൾ നൽകുന്നില്ല, പക്ഷേ സത്യം പറയേണ്ടിവന്നു (ഡൽഹി കലാപത്തെക്കുറിച്ച്) പ്രത്യേകിച്ചും സത്യം വളച്ചൊടിക്കുകയും ഒരു പുതിയ ആഖ്യാനം നിർമ്മിക്കുകയും ചെയ്യുന്ന ഒരു സമയത്ത്.
റവന്യൂ മന്ത്രി മറുപടി നൽകാത്തത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയില്ല.
എന്തായാലും, ഫെബ്രുവരി 24 മുതൽ, കലാപം തടയുന്നതിനും പിന്നീട് ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനും ഞങ്ങളുടെ കമ്മീഷൻ ശക്തമായി ഇടപെട്ടു, അതിന്റെ വിശദാംശങ്ങൾ 2019-2020 ലെ ഞങ്ങളുടെ വാർഷിക റിപ്പോർട്ടിൽ കാണാം.
ഞങ്ങൾ ആവശ്യപ്പെട്ട വിവരങ്ങൾ ഞങ്ങൾക്ക് നിഷേധിക്കാൻ ഡൽഹി പോലീസിന് നിയമപരമായ അധികാരമില്ല, എന്നാൽ ഉയർന്ന അധികാരികൾക്ക് താൽപ്പര്യമുണ്ടെങ്കിൽ പോലീസിന് കമ്മീഷൻ ഉത്തരവുകൾ അവഗണിക്കാമെന്ന് ഞങ്ങൾ കരുതുന്നു.
റിപ്പോർട്ടിന്റെ പ്രസക്തമായ വിഭാഗത്തിൽ ഇവ വിശദമായി പരാമർശിക്കുന്നു. വിശാലമായി, ഇരകൾക്ക് നീതി ഉറപ്പാക്കാനും ഇരകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാനും കലാപത്തിന്റെ ആസൂത്രകർക്കും എക്സിക്യൂട്ടീവുകൾക്കും ശിക്ഷ നൽകാനും ഇത് ശ്രമിക്കുന്നു.
എന്റെ ട്വീറ്റ് ഈ ശ്രദ്ധയെല്ലാം അർഹിക്കുന്നില്ലെന്ന് ഞാൻ കരുതുന്നു, പക്ഷേ ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മേധാവിയെന്ന നിലയിലുള്ള എന്റെ നടപടികളിൽ ഒരു രാഷ്ട്രീയ ലോബി ഉറ്റുനോക്കിയിരുന്നതിനാൽ എന്നെ ശിക്ഷിക്കാനും മറ്റും ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ട്വീറ്റ് അവർക്ക് ഒരു അവസരമായി.
ആ ട്വീറ്റ് അനാവശ്യവും ചിന്താശൂന്യവുമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഒരു എഴുത്തുകാരനും പത്രപ്രവർത്തകനുമായിട്ടാണ് ഞാൻ പ്രവർത്തിച്ചത്. ഒരു ഔദ്യോഗിക സ്ഥാനത്ത് ഉള്ളത് ക്ഷണനേരം മറന്നു.
ഈ ട്വീറ്റിന് രണ്ട് ദിവസത്തിന് ശേഷം, ഇത് അസ്ഥാനത്തും വിവേകശൂന്യവുമാണെന്ന് ഞാൻ പറഞ്ഞു. എന്നെ ശിക്ഷിക്കാൻ അധികാരങ്ങളും വളരെ ഉയർന്ന തലത്തിലുള്ള ഇടപെടലും ഉണ്ടായി. പ്രത്യേക സെല്ലിലേക്ക് എനിക്കെതിരെ പരാതി അയയ്ക്കുന്നത് ഉറപ്പാക്കി. എന്നാൽ പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
അവർ ഒന്നും പറഞ്ഞില്ല. ഞങ്ങളുടെ അഭ്യർത്ഥനയ്‌ക്ക് അവർ മറുപടി പോലും നൽകിയില്ല.
ഞങ്ങൾക്ക് നടപടിയെടുക്കാമായിരുന്നു, പക്ഷേ ഞങ്ങൾ ചെയ്തില്ല.
ഞങ്ങൾ വളരെ തിരക്കിലായിരുന്നു. പല കാര്യങ്ങളിലും വളരെ തിരക്കിലാണ്. ലോക്ക്ഡോൺ ഉണ്ടായിരുന്നു, ഈ ആളുകളും (കമ്മീഷൻ അംഗങ്ങളും) റിപ്പോർട്ട് പൂർത്തിയാക്കാനുള്ള തിരക്കിലായിരുന്നു. ലോക്ക്ഡോൺ കാരണം അവ ഇതിനകം വളരെയധികം വൈകിയിരുന്നു. കമ്മീഷന് (ഡിഎംസി) അധികാരങ്ങളുണ്ട്, പക്ഷേ ഞങ്ങൾ വളരെ തിരക്കിലായിരുന്നു. ഈ ലോക്ക്ഡൗൺ കാരണം കമ്മീഷനും ശരിയായി പ്രവർത്തിക്കുന്നില്ല.ആളുകൾ വരുന്നില്ല (ഡിഎംസി ഓഫീസിലേക്ക്) ഒരുപക്ഷേ രണ്ടര മാസമായി, ഞങ്ങൾ അടച്ചിട്ട് യഥാർത്ഥത്തിൽ വീട്ടിൽ നിന്ന് ജോലിചെയ്യുന്നു. അവ അസാധാരണമായ കാലങ്ങളായിരുന്നു.
എനിക്ക് ഒന്നും പറയാൻ കഴിയില്ല. അവർക്ക് നന്നായി അറിയാം (ആരുടെ സമ്മർദ്ദത്തിലാണോ അവർ ഞങ്ങളുടെ അഭ്യർത്ഥനകൾ ശ്രദ്ധിക്കാൻ വിസമ്മതിച്ചത്). എനിക്കറിയില്ല, പക്ഷെ ഇതാണ് സംഭവിച്ചത്.
ആരുടെ സമ്മർദത്തിലാണെന്ന് എനിക്കറിയില്ല, പക്ഷേ തീർച്ചയായും, ഒരു ശൂന്യതയിൽ ഒന്നും സംഭവിക്കുന്നില്ല. അത് സംഭവിച്ചിരിക്കണം, തുടർന്ന് കാര്യങ്ങൾ സാധാരണ ഗതിയിൽ അല്ല പ്രവർത്തിച്ചത്.
എനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ പോലും, സാധാരണയായി അത് എനിക്ക് ഏറ്റവും അടുത്തുള്ള ഒരു പോലീസ് സ്റ്റേഷനിലേക്കാണ് അന്വേഷണം പോവുക (ഞാൻ താമസിക്കുന്നിടത്ത്). അതാണ് സാധാരണ സംഭവിക്കേണ്ടത്. എന്റെ കാര്യത്തിൽ ഇത് ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിലേക്ക് ആണ് പോയത്.
എന്റെ കാര്യത്തിൽ ഇത് ഒരു വലിയ പ്രശ്നമാക്കാൻ വളരെയധികം താൽപ്പര്യമുള്ള കുറച്ചാളുകളുണ്ട്.
അതിനാൽ ആളുകൾ ഉണ്ടായിരിക്കണം (വിശദാംശങ്ങൾ പങ്കിടുന്നതിൽ നിന്ന് ഡൽഹി പോലീസിനെ സമ്മർദ്ദം ചെലുത്തിയവർ), പക്ഷെ എനിക്കറിയില്ല (ആരാണ്).
അവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്, അവർ അവിടെ നിന്ന് ആണ് ഉത്തരവുകൾ എടുക്കുന്നു, എന്നാൽ ഡൽഹിയിൽ, ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ കീഴിലുമാണ്. അവർ ഉത്തരവാദികളാണ്, ഇത് (കേന്ദ്ര) ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ളതാണ് (പ്രവർത്തിക്കുന്നു).
ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി വിരമിച്ച സഫറുൽ ഇസ്ലാം ഖാനുമായി റെഡിഫ് ഡോട്ട് കോമിന്റെ പ്രസന്ന ഡി സോറിൻ നടത്തിയ അഭിമുഖത്തിന്റെ സ്വതന്ത്ര വിവർത്തനം.
The post ഡൽഹി കലാപ യാഥാർത്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്; ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ഡൽഹി കലാപ ബാധിതർക്ക് ചികിത്സ നൽകിയ ഡോക്ടർക്കെതിരെയും പോലീസ് കുറ്റപത്രം. appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>Read Also: ഡൽഹി കലാപം: ആയുധ വിതരണക്കാരന് ജാമ്യം, വിദ്യാർത്ഥികൾക്കെതിരെ UAPA.
ന്യൂ മുസ്തഫാബാദിന്റെ അൽ ഹിന്ദ് ആശുപത്രിയുടെ ഉടമ അൻവർ ഫെബ്രുവരിയിൽ കലാപത്തിനിടെയുണ്ടായ വെടിയേറ്റ മുറിവുകളും തലയോട്ടിയിലെ ഒടിവുകളും ഉൾപ്പെടെ നിരവധി രോഗികൾക്ക് അടിയന്തര ചികിത്സ നൽകി ശ്രദ്ധേയനായിരുന്നു. മൂന്ന് വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിയുടെ ഉടമയും പ്രധാന ഡോക്ടറും ഇദ്ദേഹം തന്നെയാണ്.

ഗുരുതരമായി പരിക്കേറ്റ രോഗികളെ അൽ ഹിന്ദ് ആശുപത്രിയിൽ നിന്ന് മെച്ചപ്പെട്ട സജ്ജീകരണമുള്ള ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനെ തുടർന്ന് ഡോക്യുമെന്ററി ഫിലിം മേക്കർ രാഹുൽ റോയ് ഫെബ്രുവരി 25 ന് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കലാപകാരികൾ ആംബുലൻസുകൾ ലക്ഷ്യമാക്കി അക്രമങ്ങൾ നടത്തുകയും തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. പരിക്കേറ്റ ഇരകളെ ജിടിബിയിലേക്കോ മറ്റേതെങ്കിലും സർക്കാർ ആശുപത്രിയിലേക്കോ സുരക്ഷിതമായി എത്തിക്കുന്നത് ഉറപ്പാക്കാൻ അർദ്ധരാത്രി ഹിയറിംഗിൽ ഹൈക്കോടതി ഡൽഹി പോലീസിന് നിർദേശം നൽകിയിരുന്നു.
Read Also: ഡൽഹി കലാപത്തിന്റെ നേർക്കാഴ്ച്ചകൾ.
ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പവൻ സിംഗ് രാജാവത്തിന് മുന്നിൽ ജൂൺ 4 ന് സമർപ്പിച്ച കുറ്റപത്രത്തിൽ ഇങ്ങനെ പറയുന്നു: “15.01.2020 മുതൽ, സംഭവസ്ഥലത്തിന് സമീപം ഫാറൂഖിയ മസ്ജിദിൽ, സിഎഎ / എൻആർസി വിരുദ്ധ പ്രതിഷേധം അനധികൃതമായി നടക്കുന്നു. അതിൽ നിരവധി പ്രഭാഷകർ പല സമയങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിരുന്നു. എൻആർസി കാരണം മുസ്‌ലിംകൾക്ക് ഇന്ത്യൻ പൗരത്വം നൽകില്ലെന്നും അവരെ തടങ്കൽപ്പാളയങ്ങളിലേക്ക് അയക്കുമെന്ന തെറ്റായ വാർത്തകൾ അവിടെ പ്രചരിച്ചു….”
“ ഈ പ്രതിഷേധ സ്ഥലത്ത് ബി ആർ അംബേദ്കർ, ഷഹീദ് ഭഗത് സിംഗ്, മഹാത്മാഗാന്ധി എന്നിവരുടെ ചിത്രങ്ങളും ത്രിവർണ്ണ പതാകയും ഉണ്ടായിരുന്നു. എന്നിരുന്നാലും, ഒരു പ്രത്യേക സമൂഹം കേന്ദ്ര സർക്കാറിനെതിരെ തിരിക്കപ്പെട്ടു. 23.02.2020 രാത്രി ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ അക്രമത്തിൽ ഭാഗമായി. തുടർന്ന് ദയാൽപൂരിലെ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഫാറൂഖിയ മസ്ജിദിൽ നടന്ന പ്രതിഷേധത്തിന്റെ സംഘാടകർ 1. അർഷാദ് പ്രധാൻ 2. അൽ ഹിന്ദ് ആശുപത്രി ഉടമ ഡോ. അൻവർ. മുകളിൽ സൂചിപ്പിച്ച വ്യക്തികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. അവരെ പിന്നീട് ചോദ്യം ചെയ്യും, അതനുസരിച്ച് ഞങ്ങൾ അന്വേഷിക്കും. ഫെബ്രുവരി 23-24 തീയതികളിൽ നടന്ന അക്രമം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല…. ”

ഡോ. അൻവറുമായി ബന്ധപ്പെട്ടപ്പോൾ കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടുണ്ടെന്നും എല്ലായ്പ്പോഴും തിരക്കിലായതിനാൽ സംഘടിപ്പിക്കുകയോ പ്രതിഷേധത്തിൽ പങ്കെടുക്കുകയോ കഴിയാറില്ല എന്നും പ്രതിഷേധം കാരണം പ്രദേശത്ത് യാത്ര ചെയ്യുന്നത് ഒരു പ്രശ്‌നമാണെന്നും അത് നീക്കം ചെയ്യണമെന്നും ലോക്കൽ പോലീസിനോട് പറഞ്ഞിരുന്നതായും കലാപസമയത്ത് ആശുപത്രിയിൽ ആളുകളെ ചികിത്സിച്ചതിനാലാണ് പേര് ഇതിലേക്ക് വലിച്ചിട്ടത് എന്നും അദ്ദേഹം അറിയിച്ചു. പ്രാധമികമായ മനുഷ്യത്വം കാണിച്ചതിനാലാണ് എന്നെ ഈ കേസിൽ വലിച്ചിടുന്നത് എന്നും ടാർഗെറ്റ് ചെയ്യപ്പെടുന്നുവെന്നും എല്ലാം തെറ്റായ ആരോപണങ്ങൾ മാത്രമാണ് എന്നും പ്രസ്ഥാവിച്ചു.
Read Also: തെലിനിപ്പാറ; മുസ്ലിം വംശീയഹത്യക്ക് ലോക്ക്ഡൗൺ ബാധകമല്ല !
നേഗി ജോലി ചെയ്തിരുന്ന സ്വീറ്റ് ഷോപ്പിൽ നിന്നും ഫറൂഖിയ മസ്ജിദിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ആശുപത്രി. കുറ്റപത്രത്തിൽ 12 പേരെയാണ് പോലീസ് ഇതുവരെ പ്രതികളാക്കിയിട്ടുള്ളത്. മുഹമ്മദ് ഷനവാജ്, ഷാനു, മുഹമ്മദ് ഫൈസൽ, ആസാദ്, അസ്രഫ് അലി, റാഷിദ്, മോനു, ഷാരൂഖ്, മുഹമ്മദ് ഷോയിബ്, പർവേസ്, റാഷിദ്, രാജ, എംഡി താഹിർ, സൽമാൻ, സോനു സൈഫി എന്നിവരാണ്. ഇവരെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
The post ഡൽഹി കലാപ ബാധിതർക്ക് ചികിത്സ നൽകിയ ഡോക്ടർക്കെതിരെയും പോലീസ് കുറ്റപത്രം. appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post പോലീസ് കഥകളിൽ അഭിരമിക്കുന്നവരോട്; ജയരാജ്, ബെന്നിക്സ് തുടങ്ങിയവരുടെ ജീവന്റെ വിലയുണ്ട് അതിന് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ജയരാജ്- ബെന്നിക്സ് പിതാവ്-മകൻ ജോഡിയെ തമിഴ്‌നാട്ടിൽ കസ്റ്റഡിയിൽ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ഒക്കെ ഈ ഒരു ആഘോഷ സംസ്കാരത്തിന്റെ ബാക്കിപത്രമാണ്.
2019 ൽ ഇന്ത്യയിൽ 1,731 പേരുടെ ജീവൻ കസ്റ്റഡി പീഡനത്തിൽ അപഹരിക്കപ്പെട്ടു. 2018 ൽ മൊത്തം 1,966 പേർ ഈ രീതിയിൽ കൊല്ലപ്പെട്ടുവെന്ന് എൻ.ജി.ഒകളുടെ ഒരു കൺസോർഷ്യത്തിന്റെ വാർഷിക റിപ്പോർട്ട്’ പറയുന്നു.
‘തൽക്ഷണ നീതി’യിൽ സന്തുഷ്ടരായ പൊതു സമൂഹത്തിൽ, പോലീസിന്റെ സ്വമേധയാ ഉള്ള അക്രമത്തിന്റെ ഈ സംസ്കാരം നിലനിർത്തുന്നതിൽ നമ്മൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വാക്കാൽ ഉള്ള പിന്തുണയും, നമ്മുടെ നിശബ്ദതയിലൂടെയുള്ള പിന്തുണയും നൽകി നാം അതിനെ വളർത്തി. എന്നാൽ ഈ തൽക്ഷണ നീതി പാവപ്പെട്ടവർ, താഴ്ന്ന ജാതിക്കാർ, സ്വാധീനമില്ലാത്തവർ എന്നിവർക്കെതിരായിട്ടെ ഉണ്ടാവാറുള്ളൂ എന്നതാണ് അതിന്റെ മറ്റൊരു തലം.
ലോക്ക്ഡോണിന്റെ തുടക്കത്തിൽ, നിയമലംഘകരെ ‘ശിക്ഷിക്കുന്ന’ പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോകളും ക്ലിപ്പുകളും നമ്മൾ ആവേശത്തോടെ ഇരുന്ന് കണ്ടു – ലാത്തിചാർജും സിറ്റ്-അപ്പ് ശിക്ഷാ രീതികളും കണ്ട് അത്തരം ആളുകൾക്ക് ഈ ശിക്ഷക്ക് അർഹരാണ് എന്ന രീതിയിലുള്ള പൊതുബോധം വളർത്തി. എന്നാൽ നമ്മുടെ പിന്തുണ ‘നീതി’ക്ക് വേണ്ടിയല്ല, മറിച്ച് അടിച്ചമർത്തലിന്റെ സംവിധാനത്തിന് വേണ്ടിയുള്ളത് ആണ് എന്ന് തിരിച്ചറിയാതെ അവരുടെ അജ്ഞതയിൽ സന്തോഷിക്കുന്നു. എന്നാൽ നമ്മളും അതിന്റെ ഇരകളാവും എന്ന് പലപ്പോഴും നാം തിരിച്ചറിയുന്നില്ല.
അപമാനകരമായ ശിക്ഷാ പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിച്ച് പോലീസ് പാവങ്ങളെ ചൂഷണം ചെയ്തു. അത് കണ്ട് പൊതുജനങ്ങളും മാധ്യമങ്ങളും കയ്യടിച്ചു. ലോക്ക്ഡോണിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി അവശ്യവസ്തുക്കളിൽ ഉൾപ്പെടുത്തിയ പാലും പച്ചക്കറികളും വാങ്ങാൻ മാത്രം റോഡിലിറങ്ങിയവരെ പോലും ക്രൂരമായി പോലീസ് തല്ലിചതച്ചു. പലരും തന്മൂലം മരിക്കുകയും ചെയ്തു. എന്നാൽ പോലീസ് ‘അവരുടെ കടമ നിർവഹിക്കുന്നു’ എന്നായിരുന്നു ആ സംഭവങ്ങളെ കുറിച്ച് ഔദ്യോഗിക ഭാഷ്യം. ആ ഒരു സാഹചര്യത്തിൽ ആണ് നമ്മൾ പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കുന്നതിന്റെ പ്രശ്നങ്ങൾ നാം വിലയിരുത്തെണ്ടത്.
ഇന്ത്യയിൽ നീതി എന്ന ആശയം തന്നെ അക്രമാസക്തമാണ്, പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലാൻ ആഹ്വാനം ചെയ്തുകൊണ്ട് ആളുകൾ രക്തത്തിനായി കാത്തിരിക്കുന്നു. കുറ്റവാളികളെ ഒരു പാഠം പഠിപ്പിക്കാനാണ് പോലീസ് എന്നാണ് പൊതുവായ അഭിപ്രായം. നിർവചിക്കപ്പെട്ട നീതിയുടെയും തിരുത്തലിന്റെയും ഗതിയിലൂടെ അവരെ കൊണ്ടുപോകുന്നതിനു പകരം തൽക്ഷണ നീതിയോട് ആണ് താല്പര്യം. 2019 ഡിസംബറിൽ ഹൈദരാബാദ് ബലാത്സംഗക്കേസിൽ പ്രതികളായ നാലുപേരെ വെടിവച്ച് കൊന്ന തെലങ്കാന പോലീസ് നടപടിയെ വ്യാപകമായി ആഘോഷിച്ച പൊതു സമൂഹമാണ് നമ്മുടെത്.
പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിനും (എൻ.ആർ.സി) എതിരായ പ്രതിഷേധം ഇന്ത്യയുടെ പോലീസിന്റെ നിഷ്ഠൂരമായ വശം പൂർണ്ണമായും പ്രദർശിപ്പിക്കാനുള്ള തുറന്ന ആഹ്വാനമായി മാറി. ലാത്തി ചാർജും കസ്റ്റഡി ദുരുപയോഗവും ഒരു മാനദണ്ഡമായി. സർവകലാശാലകളിലെ വിദ്യാർത്ഥികൾ മുതൽ തെരുവുകളിലെ പൗരന്മാർ വരെ ആരെയും വെറുതെ വിട്ടില്ല.
ഡൽഹി പോലീസ് ജാമിയ മില്ലിയ ഇസ്ലാമിയയിൽ പ്രവേശിച്ച് ലൈബ്രറിയിലെ വിദ്യാർത്ഥികളെ മർദ്ദിച്ചപ്പോൾ ഒരു കൂട്ടം ആളുകൾ ആ പോലീസ് അതിക്രമം ആഘോഷിച്ചു, കാരണം പോലീസ് ‘ദേശവിരുദ്ധരെ’ ഒരു ‘പാഠം’ പഠിപ്പിക്കുകയായിരുന്നു എന്നാണ്.
കോൺഗ്രസ് പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സദാഫ് ജാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദ്ധിച്ചപ്പോൾ പോലും പൊതുജനങ്ങളിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല.
വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ പരിക്കേറ്റ അഞ്ച് പേരെ പോലീസ് ഉദ്യോഗസ്ഥർ ദേശീയഗാനം ആലപിക്കാൻ നിർബന്ധിച്ചതിന്റെ വീഡിയോ ആർക്കാണ് മറക്കാൻ കഴിയുക? അവരിൽ ഒരാൾ മരിച്ചു, പക്ഷേ നാലുമാസത്തിനുശേഷം, ഒരു വീഡിയോയിൽ പകർത്തിയതും വ്യാപകമായി പ്രചരിച്ചതുമായ ആ വീഡിയോയിലെ കുറ്റത്തിന് ഒരു ഉദ്യോഗസ്ഥനെതിരെ പോലും ഇത് വരെ കേസെടുത്തിട്ടില്ല.
ഇന്ത്യയിലുടനീളം 31 സിഎഎ വിരുദ്ധ പ്രക്ഷോഭകർ കൊല്ലപ്പെട്ടു, ഒരാൾ 17 വയസ്സിന് താഴെയുള്ളവർ. ഇയാളുടെ തലയ്ക്ക് പോലീസിന്റെ വെടിയേറ്റു. കാൺപൂരിൽ പ്രതിഷേധക്കാർക്ക് നേരെ ഉത്തർപ്രദേശ് പോലീസ് വെടിയുതിർത്തതിന്റെ വീഡിയോകളും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. എന്നാൽ യോഗി ആദിത്യനാഥിന്റെ സർക്കാർ പൊലീസിന് സ്വതന്ത്ര സ്വഭാവം നൽകുകയും “ഏറ്റുമുട്ടൽ രാജ്” നടപ്പിലാക്കുകയും ചെയ്തു.
പോലീസ് അക്രമത്തിനുള്ള സജീവമായ പിന്തുണയാണ് – പൊതുജനങ്ങളും ഭരണകൂടവും നൽകുന്ന പിന്തുണയാണ് – ജയരാജ്, ബെന്നിക്സ് തുടങ്ങിയ പൗരന്മാരെ ക്രൂരമായി പീഡിപ്പിച്ചാലും യാതൊരു നടപടിയും ഇല്ലാതെ രക്ഷപ്പെടുമെന്ന് ധൈര്യം നൽകുന്നത്. ജോർജ്ജ് ഫ്ലോയിഡ് വിഷയത്തിലും നമ്മൾ ഇത് കണ്ടതാണ്.
പോലീസ് ക്രൂരത ജാതീയവും ക്ലാസ് സെൻസിറ്റീവുമാണ്. ഇടത്തരം, സവർണ്ണ, ഉയർന്ന ജാതിക്കാർക്ക് പോലീസ് അതിക്രമം ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും/ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെങ്കിലും ദലിതർ, ആദിവാസികൾ, മുസ്‌ലിംകൾ, തൊഴിലാളികൾ തുടങ്ങിയവർ ഈ യാഥാർത്ഥ്യത്തിനൊപ്പം ജീവിക്കുന്നവരാണ്.
50 ശതമാനം പോലീസ് ഉദ്യോഗസ്ഥർക്കും മുസ്‌ലിംകൾക്കെതിരെ വിവേചനം കാണിക്കുന്നുണ്ട് എന്നും മുസ്ലിംകൾ അക്രമപ്രവർത്തനങ്ങൾ നടത്താൻ കൂടുതൽ സാധ്യതയുണ്ടെന്ന് കരുതുന്നതായും ‘കോമൺ കോസ്, സി.എസ്.ഡി.എസ് ന്റെ റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലെ ദലിതർക്കും മുസ്‌ലിംകൾക്കുമെതിരായ പോലീസ് അതിക്രമത്തിന്റെ പല സംഭവങ്ങളിലും ഇത് പ്രതിഫലിക്കുന്നു. സുരക്ഷാ പോയിന്റുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നാരോപിച്ച് കാശ്മീരിലെ പോലീസിന് പൗരന്മാരെ വെടിവെക്കാൻ കഴിയും. ഐപിഎസ് ഓഫീസർ ഭാഗ്യശ്രീ നവതാകെ പോലുള്ള ഉദ്യോഗസ്ഥർ ദലിതർക്കും മുസ്ലീങ്ങൾക്കും എതിരെ വ്യാജ കേസുകൾ സമർപ്പിക്കുന്നതായി അഭിമാനത്തോടെ പ്രഖ്യാപിച്ചിരുന്നു. ഇവ ഒറ്റപ്പെട്ട കേസുകളല്ല. കഴിഞ്ഞ വർഷം കസ്റ്റഡിയിൽ കൊല്ലപ്പെട്ട 1,731 പേരിൽ 60 ശതമാനവും പാർശ്വവത്കരിക്കപ്പെട്ട സമുദായക്കാരാണ്.
ഒന്നര നൂറ്റാണ്ടിലേറെ മുമ്പ് ബ്രിട്ടീഷ് കോളനിക്കാർ ആവിഷ്കരിച്ച മാതൃകയിൽ അധിഷ്ഠിതമായതിനാൽ ഇന്ത്യൻ പോലീസും സാമ്രാജ്യത്വ സ്വഭാവമുള്ളതാണ്. കൊളോണിയൽ ഭരണത്തിനെതിരെ ശബ്ദമുയർത്തുന്ന ആരെയും അടിച്ചമർത്താനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഭരണകർത്താക്കൾ ഇത് അവരുടെ നേട്ടത്തിനും ഇപ്പോൾ ഉപയോഗിക്കുന്നു.
ബീഹാറിലെ അഞ്ചിൽ രണ്ട് പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ സർവേയിൽ പങ്കെടുത്ത അഞ്ചിൽ ഒരാൾക്കും മനുഷ്യാവകാശത്തെക്കുറിച്ച് അടിസ്ഥാന പരിശീലനം പോലും ലഭിച്ചിട്ടില്ല. നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ആധുനിക സങ്കൽപ്പങ്ങളിൽ പരിശീലനം നൽകേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
സ്റ്റാറ്റസ് ഓഫ് പോലിസിംഗ് ഇൻ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ പോലീസ് ഓഫീസർമാർക്ക് 15 മണിക്കൂർ ഷിഫ്റ്റുകളും ജോലി ഭാരവും ശാരീരികമായും മാനസികമായും തളർത്തുന്ന ജോലി സാഹചര്യങ്ങളും, കൂടാതെ താഴ്ന്ന റാങ്കിലുള്ളവർക്ക് വളരെ കുറഞ്ഞ വേതനവുമാണ് ലഭിക്കുന്നത്.
കുറഞ്ഞത് 60 പോലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ്, എല്ലാവരേയും പോലെ പോലീസ് സേനയെയും ബാധിച്ചു. അത്തരമൊരു സാഹചര്യത്തിൽ, മാനസികാരോഗ്യ സംക്ഷിപ്തവും പതിവ് കൗൺസിലിംഗും ഒരു ആവശ്യകതയായി മാറുന്നു.
അത്തരം നടപടികൾക്ക് ഉദ്യോഗസ്ഥരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താൻ കഴിയുമെങ്കിലും, പൗരന്മാരോടും നീതിയോടും ഉള്ള ദൈനംദിന പൊലീസിംഗിന്റെയും ഉദ്യോഗസ്ഥരുടെയും മനോഭാവം പരിഹരിക്കുന്നതിന് വലിയതും കൂടുതൽ ഫലപ്രദവുമായ ഇടപെടൽ ആവശ്യമാണ്.
കാരണം, വിയോജിപ്പിന്റെ ശബ്ദങ്ങൾ അടിച്ചമർത്താൻ അവർ സർക്കാർ നിയോഗിച്ച ഗുണ്ടകളായി പ്രവർത്തിച്ചിട്ടും പോലീസിനെതിരെ വേണ്ട രീതിയിലുള്ള നടപടികൾ എടുക്കാനും ഉത്തരവാദിത്വം ഏറ്റുടുപ്പിക്കാനും പ്രതിരോധിക്കാൻ നമ്മൾക്ക് കഴിഞ്ഞില്ല എന്നത് അവർക്ക് കൂടുതൽ അതിക്രമങ്ങൾ ചെയ്യാൻ പ്രേരണയായി.
അക്രമം ഇപ്പോൾ ഗാന്ധിയുടെ രാജ്യത്തിന്റെ സിരകളിൽ ഒഴുക്കുന്നു. ഗോമാംസം കഴിക്കുന്നവരെയും സിനിമാ ഹാളുകളിൽ ദേശീയഗാനം ആലപിക്കാത്തവരെയും അടിക്കാൻ ഒരുങ്ങുന്ന രാജ്യമായി നമ്മുടെത്. ജയരാജിന്റെയും ബെന്നിക്സിന്റെയും ക്രൂരമായ കൊലപാതകം നമ്മളെ ഞെട്ടിക്കുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാൽ നിയമം കൈയിലെടുക്കാത്ത ഒരു പൊലീസിംഗ് സംവിധാനം നിലവിൽ വരാൻ നമ്മൾ പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട് എന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു അവരുടെ കൊലപാതകം.
വ്യവസ്ഥാപരമായ മാറ്റങ്ങൾ വരുത്തുന്നതുവരെ, ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് പോലീസ് ഉദ്യോഗസ്ഥർ സാമ്രാജ്യത്വ വ്യവസ്ഥയ്ക്ക് നന്നായി അറിയാവുന്ന കാര്യങ്ങൾ ചെയ്യുന്നത് തുടരുകയും ചെയ്യും – അടിച്ചമർത്തുക, കീഴ്പെടുത്തുക , കൊല്ലുക പോലും. കാരണം ഒരു പൊതുജനമെന്ന നിലയിൽ നമ്മൾ പോലീസ് അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ്. അതാണ് പ്രശ്നവും.
The post പോലീസ് കഥകളിൽ അഭിരമിക്കുന്നവരോട്; ജയരാജ്, ബെന്നിക്സ് തുടങ്ങിയവരുടെ ജീവന്റെ വിലയുണ്ട് അതിന് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ഡൽഹി കലാപം: ആയുധ വിതരണക്കാരന് ജാമ്യം, വിദ്യാർത്ഥികൾക്കെതിരെ UAPA appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>കലാപവുമായി ബന്ധപ്പെട്ട് ആയുധ വിതരണം ചെയ്തയാൾക്ക് ജാമ്യം, വിദ്യാർത്ഥികൾക്കെതിരെ UAPA. ഒരേ FIR മുഖേന അറസ്റ്റിൽ ആയവർക്കിടയിൽ കടുത്ത നീതിനിഷേധം. വൻ തോതിൽ ആയുധം പിടിച്ചെടുത്തിട്ടും ജാമ്യം.
2020 ഫെബ്രുവരിയിൽ നടന്ന ദില്ലി കലാപവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് കുറേപേരെ അറസ്റ്റ് ചെയ്യുകയും അവരിൽ പലരും ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയും ചെയ്യുന്നു. എന്നാൽ അതിൽ ഒരു വിഭാഗക്കാരെ മാത്രം ലക്ഷ്യം വെച്ചു കടുത്ത നീതി നിഷേധമാണ് ഭരണകൂടം നടത്തുന്നത്.
ഉദാഹരണമായി സഫൂറ സർഗാർ, മൂന്ന് മാസം ഗർഭിണിയായ ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥിനിയാണ്. ഡൽഹി കലാപം അവസാനിച്ച് ആറാഴ്ച കഴിഞ്ഞാണ് അവളെ കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റിലായ സമയത്ത് ആയുധങ്ങളും വെടിക്കോപ്പുകളും അത് പോലെ ഒന്നും അവരിൽ നിന്ന് കണ്ടെടുത്തിട്ടില്ല, എന്നാൽ പൌരാവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന മുസ്ലിമാണ് എന്നതായിരിക്കാം നീതി നിഷേധത്തിനു കാരണമായ് ബോധ്യപെടുന്നത്.

മറ്റൊരാൾ മനീഷ് സിരോഹി, കഴിഞ്ഞ രണ്ട് വർഷമായി ആയുധങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും മധ്യപ്രദേശിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും വാങ്ങി ദില്ലിയിലേക്ക് കൊണ്ടുവരുന്നു വെന്നും പോലീസ് പറയുന്നു. ദില്ലിയിൽ കലാപം നടന്നുകൊണ്ടിരിക്കുമ്പോൾ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ച് പിസ്റ്റളുകളും 20 വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു. കലാപത്തിൽ കൊല്ലപ്പെട്ട 55 പേരിൽ പലരിലും വെടിയേറ്റ മുറിവുകൾ ഉള്ളതായി പോലീസും ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയത് ഈ സന്ദർഭത്തിൽ ഓർക്കണം. എന്നാൽ വ്യക്തമായ ക്രിമിനൽ തെളിവുകൾ ഉണ്ടായിട്ടും യുഎ.പി.എ ചുമത്തുന്നതിൽ നിന്നും ഒഴിവാക്കുകയും രക്ഷപെടാനുള്ള വഴികളും ഒരുക്കിയിരിക്കുന്നു.
ഒരു തെളിവില്ലാഞ്ഞിട്ടും സഫൂറ സർഗറിനെതിരെയും വെടികോപ്പുകളുമായ് പിടിക്കപെട്ട മനീഷ് സിരോഹിയേയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും 2020 മാർച്ച് 6 ലെ 59 FIR പ്രകാരം ഇരുവരെയും അറസ്റ്റുചെയ്യുന്നതും. തുടരന്വേഷണത്തിൽ രണ്ട് പേരോടും വ്യത്യസ്ഥ നിലപാടുകളാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നത്.
സഫൂറ സർഫർ എന്ന വിദ്യാർത്ഥിനിയെ ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം കുറ്റം ചുമത്തുകയും, ജാമ്യം പോലും നിഷേധിച്ച് ഒരു മാസമായി ജയിലിൽ കഴിയുകയാണ്. അവളുടെ ആരോഗ്യപരമായ അവസ്ഥയും അനുദിനം വഷളായി കൊണ്ടിരിക്കുന്ന ദില്ലിയിലെ കോവിഡ് വ്യാപനവും തിരക്കേറിയ ജയിൽ സംവിധാനത്തിൽ കൊറോണയുടെ സാധ്യതയും ഒക്കെ ഉണ്ടായിരുന്നിട്ടും അതൊന്നും പരിഗണിക്കാതെ ജയിലറയിൽ തളച്ചിട്ടിരിക്കുകയാണ്.
എന്നാൽ മനീഷ് സിരോഹി എന്നയാൾക്കെതിരെ ആയുധ നിയമപ്രകാരം മാത്രമേ കുറ്റം ചുമത്തിയിട്ടുള്ളൂ. 2020 മാർച്ച് 6 ലെ, സഫൂറിക്കെതിരെ കേസ് എടുത്ത അതേ FIR 59 പ്രകാരം തന്നെയാണ് മനീഷ് സിരോഹിക്കെതിരെ കേസെടുത്തത് എങ്കിലും അദ്ദേഹത്തിന് എതിരെ യുഎപിഎ പോലെയുള്ള വകുപ്പുകളൊന്നു ഉൾപ്പെടുത്തിയിട്ടില്ല.
തുടർന്ന് കോവിഡ് -19 വ്യാപനത്തിനെ തുടർന്ന് അദ്ദേഹത്തിന്റെ ജീവന് അപകടസാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടി മെയ് 6 ന് ദില്ലി കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. കോടതി ജാമ്യം നൽകിയപ്പോൾ പറഞ്ഞ കാരണങ്ങൾ ഇവിടെ പ്രസക്തമാണ്;
” അതിനാൽ, മേൽപ്പറഞ്ഞ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് COVID-19 വ്യാപനം വർദ്ധിച്ചുവരികയാണെന്നും അപേക്ഷകന് (പ്രതിക്ക്) ഈ വൈറസ് ബാധിതനാകാൻ സാധ്യതയുണ്ടെന്നും ജയിൽ തുടരുകയാണെങ്കിൽ അദ്ദേഹത്തിന് രോഗം ബാധിക്കാൻ സാധ്യതയുണ്ട് എന്നും അത് കൊണ്ട് അപേക്ഷകന് 25,000 രൂപ വ്യക്തിഗത ബോണ്ടിനും സമാനമായ തുകയുടെ ഒരു ജാമ്യക്കാരന്റെയും ഉറപ്പിൽ ജാമ്യം അനുവദിക്കുകയും ചെയ്യുന്നു “.
സഫൂറയോടും സിറോഹിയോടുമുള്ള വ്യത്യസതമായ സമീപനങ്ങളിൽ നിന്ന് ഡൽഹി പോലീസിന്റെ ‘രാഷ്ട്രീയ’ ലക്ഷ്യങ്ങൾ ബലപ്പെടുത്തുന്നതും കലാപാഹ്വനം നടത്തുകയും സായുധമായ് ഇടപെടുകയും ചെയ്ത സംഘപരിവാരങ്ങളെ ബോധപൂർവം രക്ഷിക്കാനും ബിജെപി നേതാക്കന്മാരുടെ അടക്കമുള്ള ആളുകളുടെ പങ്ക് മറച്ചു വെക്കാനും ശ്രമിക്കുകയാണ് എന്നത് വ്യക്തമാണ്.
പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിൽ സജീവമായിരുന്ന സഫൂറയെ ഏപ്രിൽ 13 നാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു ജാമിയ വിദ്യാർത്ഥിയായ മീരാൻ ഹൈദർനേയും യൂണിവേഴ്‌സിറ്റി പൂർവവിദ്യാർഥി സംഘടനയുടെ പ്രസിഡന്റ് ഷിഫ-ഉർ- റഹ്മാനിയും മറ്റ് രണ്ട് സമര പ്രവർത്തകരായ ഖാലിദ് സൈഫിയും അഭിഭാഷകനായ ഇസ്രത്ത് ജെഹാനേയും പോലീസ് ഇതേ FIR ന് കീഴിൽ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 23 മുതൽ 25 വരെ ദില്ലിയിൽ നടന്ന കലാപം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ തലസ്ഥാന സന്ദർശനം മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്ത ഗൂഡാലോചനയുടെ ഭാഗമാണെന്ന് ഒരു രഹസ്യ വിവരം സബ് ഇൻസ്പെക്ടർക്ക് ലഭിക്കുകയും അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ FIR 59 രജിസ്റ്റർ ചെയ്യുകയും ആണ് ചെയ്തത്.
കലാപവുമായി ബന്ധപ്പെട്ട IPC 147, 148, 149, 120 (B) വകുപ്പുകൾ (കലാപം, ആയുധങ്ങളുമായുള്ള സംഘം ചേരൽ) പ്രകാരമാണ് ക്രൈംബ്രാഞ്ച് FIR രജിസ്റ്റർ ചെയ്തത്. കേസ് പ്രത്യേക സെല്ലിലേക്ക് മാറ്റിയ ശേഷം, കൊലപാതകം നടത്താനുള്ള ഗൂഢാലോചന, കൊലപാതകം (302), കൊലപാതകശ്രമം (307), രാജ്യദ്രോഹം (124 A), മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തുക (153 എ) തുടങ്ങി വിവിധ കുറ്റങ്ങൾ ആണ് പോലീസ് ചേർത്തിട്ടുള്ളത്. പിന്നെ Arms Act പ്രകാരം ഉള്ള കുറ്റം കൂടി ചേർത്തു.
ഏപ്രിൽ 20 നാണ് സ്പെഷ്യൽ സെൽ യുഎപിഎ പ്രകാരം ഉള്ള 13, 16, 17, 18 വകുപ്പുകൾ FIR ൽ ചേർത്തത്. ഈ നിയമങ്ങൾ ‘നിയമവിരുദ്ധ പ്രവർത്തനം’, ഭീകരപ്രവർത്തനം ചെയ്യൽ, തീവ്രവാദ പ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുക, തീവ്രവാദ പ്രവർത്തനം നടത്താനുള്ള ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതാണ്.
FIR ൽ യുഎപിഎ വകുപ്പുകൾ ചുമത്തുന്നതോട് കൂടി പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഉള്ള സാധ്യത കുറയുകയും തീവ്രവാദ വിരുദ്ധ നിയമം ചേർക്കുന്നത് തന്നെ പലപ്പോഴും ജാമ്യം ലഭിക്കാതിരിക്കാനും ആണ്.
എന്നിട്ടും മെയ് ആറിന് പട്യാല ഹൗസ് കോടതി മനീഷ് സിരോഹിക്ക് ജാമ്യം അനുവദിച്ചു. കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ജാമ്യാപേക്ഷയിൽ സിറോഹിയെ ദില്ലി പോലീസിന്റെ സ്‌പെഷ്യൽ സെൽ 2020 ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്യുകയും പിന്നീട് FIR 59/2020 പ്രകാരം കേസെടുക്കുകയും ചെയ്തതും അറസ്റ്റിലായ സമയത്ത് 5 പിസ്റ്റളുകളും 20 വെടിയുണ്ടകളും കണ്ടെടുത്തതായി ജാമ്യാപേക്ഷയിൽ പറയുന്നു.

കലാപത്തിന് ഗൂഢാലോചന നടത്തിയ കേസാണെങ്കിലും, യുഎപിഎ പോലുള്ള പ്രധാന കുറ്റങ്ങൾ FIR ഇൽ ചേർത്തിട്ടുള്ളതാണെങ്കിലും, മനീഷ് സിരോഹിക്ക് എതിരെയുള്ള അന്വേഷണം പൂർത്തിയായതാണെന്നും ജാമ്യാപേക്ഷയിൽ എതിർക്കുന്നില്ലയെന്നും സ്പെഷ്യൽ സെൽ കോടതിയെ അറിയിച്ചു. ജഡ്ജി എം.കെ. നാഗ്പാൽ, യുഎപിഎയിൽ പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരുന്നിട്ടും കോടതിയുടെ വിവേചനാധികാരം ഉപയോഗിക്കാതെ ജാമ്യം അനുവദിച്ചു
അന്തിമഫലം, ദില്ലി വർഗീയ കലാപത്തിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച സമയത്ത് 5 പിസ്റ്റളുകളും 20 വെടിയുണ്ടകളും കൈവശം വച്ചിരുന്ന മനീഷ് സിരോഹിക്ക് ജാമ്യം അനുവദിക്കുകയും ഭരണഘടന അനുവദിച്ച അവകാശങ്ങൾ ഏകപക്ഷീയമായി നിഷേധിക്കുന്ന ഭരണകൂടങ്ങൾക്ക് എതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് എതിരെ ശക്തമായ വകുപ്പുകൾ ചാർത്തി ജാമ്യം നിഷേധിക്കുകയും ചെയ്തു.
3 മാസം ഗർഭിണിയായ സഫൂറയെ അതും കോവിഡ് -19, ന്റെ വ്യാപനത്തിനിടയിൽ ജയിലിൽ പാർപ്പിക്കുന്നതിന് എതിരെ ആംനസ്റ്റി അടക്കം രംഗത്ത് വന്നിട്ടുണ്ട്.
The post ഡൽഹി കലാപം: ആയുധ വിതരണക്കാരന് ജാമ്യം, വിദ്യാർത്ഥികൾക്കെതിരെ UAPA appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>