Law

‘പ്രതിഷേധിക്കുന്നത് തീവ്രവാദ പ്രവർത്തനമല്ല’; ഡൽഹി വംശ്യഹത്യത്തിൽ UAPA ചുമത്തി തടവിലാക്കിയവർക്ക് ജാമ്യം

കോടതി/പ്രമോദ് പുഴങ്കര

ഡൽഹി വംശ്യഹത്യത്തിന് (2020 ഫെബ്രുവരി) പിറകിലെ ഗൂഢാലോചന കുറ്റം ആരോപിച്ച് UAPA വകുപ്പുകൾ ചുമത്തി തടവിലാക്കിയ ദേവാംഗന കലിത, നടാഷ നർവാൾ, ആസിഫ് ഇക്‌ബാൽ തൻഹ എന്നിവർക്ക് ദൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു.

UAPA ചുമത്തിയതിനെ ന്യായീകരിക്കാൻ പ്രഥമദൃഷ്ട്യാ ഒരു തെളിവുമില്ല എന്നുകണ്ട് കോടതി ഇവർക്ക് ജാമ്യം നൽകുമ്പോൾ ഒരു വർഷം ഇവർ തടവിൽ കഴിഞ്ഞു എന്ന് നാമോർക്കണം.

ഇതിനിടയിൽ നതാഷയുടെ അച്ഛൻ മരിച്ചു. ആ കാരണത്താൽ ചെറിയൊരു കാലയളവിൽ അവർക്ക് ജാമ്യം നൽകിയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ പേരിലാണ് ഇവരെ ദൽഹി പോലീസ് തടവിലാക്കിയത്. ഇവർക്കെതിരെ UAPA നിലനിൽക്കുന്നില്ല എന്നതുകൊണ്ടുതന്നെ കുറ്റാരോപിതർക്ക് ജാമ്യം നിഷേധിക്കുന്ന UAPA -യിലെ 43 D (5) ഇതിൽ പ്രയോഗിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.

കുറ്റാരോപിതർ എന്തെങ്കിലും തരത്തിലുള്ള അക്രമത്തിനോ ഭീകരപ്രവർത്തിനോ ആഹ്വാനം ചെയ്തതിനോ കാരണക്കാരായതിനോ “യാതൊരുവിധ തെളിവും” ഇല്ലെന്നു കോടതി കണ്ടെത്തി.

സർക്കാർ എങ്ങനെയാണ് രാഷ്ട്രീയ പ്രതിഷേധങ്ങളെ UAPA ചുമത്തി തടവിലടക്കുന്നത് എന്നത് ഈ ജാമ്യവിധിയോടെ കൂടുതൽ തെളിയുന്നു എന്നത് രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് ഊർജ്ജം പകരുന്നതാണ്.

ഡൽഹിയുടെ ഹൃദയ ഭാഗത്തുള്ള ഒരു സർവ്വകലാശാല കേന്ദ്രീകരിച്ച് കുറച്ചു വിദ്യാർത്ഥികളോ മറ്റുള്ളവരോ ഒരു ഏകോപന സമിതി ഉണ്ടാക്കി സമരം ചെയ്യുന്നതുകൊണ്ട് തകരാൻ മാത്രം ദുർബലമല്ല ജനാധിപത്യം എന്ന് കോടതി പറയുന്നു.

പൊലീസ് നൽകിയ നുണക്കഥകളുടെ കുറ്റപത്രത്തെ (Chargesheet) കോടതി നിർദാക്ഷിണ്യം തള്ളിക്കളയുന്നു. “We are afraid, that in our opinion, shorn-off the superfluous verbiage, hyperbole and the stretched inferences drawn from them by the prosecuting agency, the factual allegations made against the appellant do not prima facie disclose the commission of any offence under sections 15, 17 and/or 18 of the UAPA””In our view, on an objective reading of the allegations contained in the subject charge-sheet, there is complete lack of any specific, particularized, factual allegations, that is to say allegations other than those sought to be spun by mere grandiloquence, contained in the subject charge-sheet that would make-out the ingredients of the offences under sections 15, 17 or 18 UAPA”

വളരെ നിർണ്ണായകമായ നിരീക്ഷണങ്ങൾ ജാമ്യ ഉത്തരവിൽ കോടതി നടത്തുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കൈകാര്യം ചെയ്യുന്നതും സാമ്പ്രദായിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതുമായ കുറ്റങ്ങളെ നിരുത്തരവാദപരമായി ‘ഭീകരവാദമാക്കി’ കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാവില്ല എന്ന് കോടതി ചൂണ്ടിക്കാണിച്ചു.

മൂന്നു പേരുടെയും ജാമ്യം അനുവദിച്ചുകൊണ്ടുള്ള മൂന്നു വിധികളിലെ ചില നിരീക്ഷണങ്ങൾ പ്രസക്തമാണ്.

“There is no contest that, as member of certain women’s rights organisations and other groups, the appellant did participate and help organise protests against the CAA and the NRC in Delhi. Considering however, that the right to protest is a fundamental right that flows from the constitutionally guaranteed right to assemble peaceably and without arms enshrined in Article 19(1)(b) of our Constitution, surely the right to protest is not outlawed and cannot be termed as a ‘terrorist act’ within the meaning of the UAPA, unless of course the ingredients of the offences under sections 15, 17 and/or 18 of the UAPA are clearly discernible from the factual allegations contained in the charge sheet and the material filed therewith.” (para 45, CRL. A 90/ 2021)

“As expatiated by the Hon’ble Supreme Court in the precedents cited above, protests against Governmental and Parliamentary actions are legitimate; and though such protests are expected to be peaceful and non-violent, it is not uncommon for protesters to push the limits permissible in law. The making of inflammatory speeches, organising chakkajams, and such like actions are not uncommon when there is widespread opposition to Governmental or Parliamentary actions. Even if we assume for the sake of argument, without expressing any view thereon, that in the present case inflammatory speeches, chakkajams, instigation of women protesters and other actions, to which the appellant is alleged to have been party, crossed the line of peaceful protests permissible under our Constitutional guarantee, that however would yet not amount to commission of a ‘terrorist act’ or a ‘conspiracy’ or an ‘act preparatory’ to the commission of a terrorist act as understood under the UAPA. (para 47)

“We are constrained to say, that it appears, that in its anxiety to suppress dissent and in the morbid fear that matters may get out of hand, the State has blurred the line between the constitutionally guaranteed ‘right to protest’ and ‘terrorist activity’. If such blurring gains traction, democracy would be in peril.” (para 47)

കുറ്റാരോപണം/ആരോപിത കുറ്റകൃത്യം എത്രത്തോളം ഗുരുതരമാകുന്നുവോ ജാമ്യം കിട്ടുന്നത് അത്രയും ദുഷ്ക്കരമാകണമെന്നും കുറ്റാരോപിതർ വിചാരണ കൂടാതെ നീണ്ട കാലം pre -trial detention നേരിടണമെന്നതും കോടതികളും സർക്കാരും പൊലീസും ഒക്കെച്ചേർന്നുണ്ടാക്കിയ ഒരു പൊതുബോധമാണ്.

Credit: Live Law

ഇതെത്ര മാത്രം വികലമാണെന്ന് ഹൈക്കോടതി വീണ്ടും പറയുന്നുണ്ട്;

“Since courts often tend to fall into this error, it is extremely important to bear in mind the words of the Hon’ble Supreme Court that grant of bail cannot be thwarted merely by asserting that an offence is grave, since the gravity of the offence can only beget the length of the sentence, which may be awarded upon conclusion of the trial. (para 32,CRL.A 82/ 2021)

” We must also never forget the profound insight of V.R. Krishna Iyer, J., when he said that the consequences of pre-trial detention are grave; that by being kept in custody, an undertrial accused, though presumed innocent, is subjected to psychological and physical deprivations of jail life; that the accused is also prevented from contributing to the preparation of the defence; and that the burden of pre-trial detention frequently falls heavily on the innocent members of the family.” (para 33)

UAPA എന്ന ജനാധിപത്യവിരുദ്ധ നിയമത്തെക്കുറിച്ചും അതുപയോഗിച്ചുകൊണ്ട് എല്ലാ വിധത്തിലുള്ള രാഷ്ട്രീയ പ്രതിഷേധത്തേയും അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെക്കുറിച്ചുമുള്ള സംവാദങ്ങളും പ്രതിഷേധവും കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ ജാമ്യ ഉത്തരവ് വഴിവെക്കണം.

അത്രയേറെ കടുത്ത പോരാട്ടമാണ് നമുക്ക് മുന്നിലുള്ളതെന്ന് ഇപ്പോഴും UAPA -യും രാജ്യദ്രോഹക്കുറ്റവുമെല്ലാം ചുമത്തി തടവിലിട്ട ഭീമ കോരേഗാവ് കേസിലെ കുറ്റാരോപിതരടക്കമുള്ള നിരവധി പേർ നേരിടുന്ന അനീതി ഓർമ്മപ്പെടുത്തുന്നുണ്ട്.

ഈ ജാമ്യ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സി പി ഐ (എം) പോളിറ്റ് ബ്യുറോ പുറപ്പെടുവിച്ച പ്രസ്താവനയിൽ എല്ലാ വിധത്തിലുള്ള UAPA / രാജ്യദോഹക്കേസുകളെയും അപലപിക്കുകയും രാഷ്ട്രീയ തടവുകാരുടെ ഉടൻ മോചനത്തിന് ആവശ്യമുയർത്തുകയും ചെയ്യുന്നുണ്ട്.

“The Court has shown the mirror to the Government. This applies to numerous cases in which any form of dissent is termed anti-national and individuals are bullied, intimidated, threatened, imprisoned under UAPA and laws of sedition.The CPI(M) while hailing the judgment, demands that the government apply this standard to all the false cases and release all political prisoners.”

കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് കീഴിൽ UAPA ചുമത്തിയ കേസുകൾ ഉണ്ടായി എന്നത് രാഷ്ട്രീയമായ ഒരു തെറ്റായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ അത്തരം പിഴവുകൾ തിരുത്താനുള്ള രാഷ്ട്രീയ ശേഷി ഇടതുപക്ഷ സർക്കാരിനുണ്ടാകും എന്ന് അർത്ഥശങ്കയില്ലാത്ത ഈ പ്രസ്താവന സൂചിപ്പിക്കുന്നുണ്ട്.

Delhi riots case: Devangana Kalita, Natasha Narwal, Asif Tanha got bail

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x