Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42

Warning: Cannot modify header information - headers already sent by (output started at /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:42) in /home/openpre/public_html/wp-includes/feed-rss2.php on line 8
food Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/food/ Latest Malayalam news and views, breaking and live updates from politics, business, technology, health, education, sports & entertainment at OPEN PRESS | ഓപ്പണ്‍ പ്രസ്സ് Wed, 13 May 2020 00:19:13 +0000 ml hourly 1 https://wordpress.org/?v=7.0.6 https://openpress.news/wp-content/uploads/2020/05/favicon.png food Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/food/ 32 32 ലെമൺ ഗാർലിക് ചിക്കൻ https://openpress.news/lemon-garlic-chicken/ https://openpress.news/lemon-garlic-chicken/#respond Sat, 02 May 2020 17:11:12 +0000 https://openpress.news/?p=2050 നമ്മുടെ ഒക്കെ ഭക്ഷണ ശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വിഭവം ആണ് ചിക്കൻ. അത് കൊണ്ട് തന്നെ അനുദിനം പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാവുന്ന ചിക്കൻ വിഭവങ്ങൾ നമ്മൾക്ക് എന്നും പ്രിയപ്പെട്ടത് ആണ്. UAE ആസ്ഥാനമായി പ്രവർത്തിക്കുന്ന Motherly_Served തയ്യാറാക്കിയ Lemon Garlic Chicken  എന്ന സ്‌പെഷ്യൽ ചിക്കൻ വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആവശ്യമായ സാധനങ്ങൾ ചിക്കൻ – 1/2 kgഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്- 2 ടേബിൾ സ്പൂൺകുരുമുളക് പൊടി – 1/2  ടേബിൾ സ്പൂൺമല്ലിപൊടി – 3/4 ടേബിൾ …

The post ലെമൺ ഗാർലിക് ചിക്കൻ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
നമ്മുടെ ഒക്കെ ഭക്ഷണ ശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വിഭവം ആണ് ചിക്കൻ. അത് കൊണ്ട് തന്നെ അനുദിനം പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാവുന്ന ചിക്കൻ വിഭവങ്ങൾ നമ്മൾക്ക് എന്നും പ്രിയപ്പെട്ടത് ആണ്.

UAE ആസ്ഥാനമായി പ്രവർത്തിക്കുന്ന Motherly_Served തയ്യാറാക്കിയ Lemon Garlic Chicken  എന്ന സ്‌പെഷ്യൽ ചിക്കൻ വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ആവശ്യമായ സാധനങ്ങൾ

  1. ചിക്കൻ – 1/2 kg
  2. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്- 2 ടേബിൾ സ്പൂൺ
  3. കുരുമുളക് പൊടി – 1/2  ടേബിൾ സ്പൂൺ
  4. മല്ലിപൊടി – 3/4 ടേബിൾ സ്പൂൺ
  5. വറുത്ത ജീരകം പൊടിച്ചത്- 1/2 ടേബിൾ സ്പൂൺ
  6. നാരങ്ങ നീര്- 3 ടേബിൾ സ്പൂൺ
  7. ഉപ്പ് ആവിഷയത്തിന്

എല്ലാം നന്നായി ചേർത്തതിന് ശേഷം അതിലേക്ക് 10-12 എണ്ണം ബദാമും അണ്ടിപ്പരിപ്പും അരച്ചെടുത്തത് ചേർക്കുക.

Marinate Chicken

എന്നിട്ട് 15 മുതൽ 20 മിനുട്ട് marinate ചെയ്ത് വെക്കുക.

കൂടാതെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നീളത്തിൽ അരിഞ്ഞു എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. അത് അവിടെ മാറ്റി വെക്കുക.

20 മിനുട്ടിന് ശേഷം marinate ചെയ്തത് തുറന്ന പത്രത്തിൽ medium തീയിൽ പാചകം ചെയ്യുക.

വെന്ത് വരാറാകുമ്പോൾ അതിലേക്ക് കുറച്ചു കൂടി നാരങ്ങ നീരും ഉണക്ക ഉലുവയുടെ ഇലയും ചേർക്കുക. കൂടാതെ നേരത്തെ വറുത്തെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയ്യും ചേർക്കുക.

ഉപ്പിന്റെ അളവ് ഉറപ്പ് വരുത്തുക. പാകമായി എന്ന് തോന്നുമ്പോൾ അടുപ്പിൽ നിന്ന് എടുത്തു വെക്കുക. സ്വാദിഷ്ടമായ Lemon Garlic Chicken തയ്യാർ.

അബുദാബിയിൽ ഉള്ളവർക്ക് Motherly_served ഹോം ഡെലിവറി സംവിധാനം ഉപയോഗിക്കാവുന്നത് ആണ്. ഈ വിഭവം അടക്കം ഒട്ടനവധി വിഭവങ്ങൾ ഓർഡർ ചെയ്യുന്നതിനും തയ്യാറാക്കുന്ന വിധം പരിചയപ്പെടുന്നതിനും Motherly_served ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.

https://www.instagram.com/motherly_served/

The post ലെമൺ ഗാർലിക് ചിക്കൻ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/lemon-garlic-chicken/feed/ 0
കോട്ടയം സൈറ്റലിൽ നല്ല നാടൻ നെയ്മീൻ പറ്റിച്ചത് https://openpress.news/kottayam-style-fish-curry/ https://openpress.news/kottayam-style-fish-curry/#respond Tue, 28 Apr 2020 14:04:45 +0000 https://openpress.news/?p=1728 മീൻ കറിയുടെ ചിത്രം കണ്ടാൽ വായിൽ വെള്ളമൂറാത്തവർ മലയാളികളുണ്ടോ? കോട്ടയം സ്റ്റൈലിൽ നല്ല നാടൻ നെയ്മീൻ പറ്റിച്ചത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.  ആവശ്യമായ സാധനങ്ങൾ 1)നെയ്യ് മീൻ – 1 Kg 2)ഇഞ്ചി – 50gm 3)ചെറിയ ഉള്ളി – 100gm 4)വെളളുത്തുള്ളി – 50gm 5 )കെടം പുള്ളി – 5 എണ്ണം 6 )തേങ്ങ പാൽ – 1/4 കപ്പ് 7 )മുളക് പെടി – 5 സ്പൂൺ 8)മല്ലിപെടി – 2 സ്പൂൺ 9 )മഞ്ഞൾ പെടി – 1 സ്പൂൺ 10 …

The post കോട്ടയം സൈറ്റലിൽ നല്ല നാടൻ നെയ്മീൻ പറ്റിച്ചത് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
മീൻ കറിയുടെ ചിത്രം കണ്ടാൽ വായിൽ വെള്ളമൂറാത്തവർ മലയാളികളുണ്ടോ? കോട്ടയം സ്റ്റൈലിൽ നല്ല നാടൻ നെയ്മീൻ പറ്റിച്ചത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. 

ആവശ്യമായ സാധനങ്ങൾ

1)നെയ്യ് മീൻ – 1 Kg 
2)ഇഞ്ചി – 50gm 
3)ചെറിയ ഉള്ളി – 100gm 
4)വെളളുത്തുള്ളി – 50gm 
5 )കെടം പുള്ളി – 5 എണ്ണം 
6 )തേങ്ങ പാൽ – 1/4 കപ്പ് 
7 )മുളക് പെടി – 5 സ്പൂൺ

8)മല്ലിപെടി – 2 സ്പൂൺ 
9 )മഞ്ഞൾ പെടി – 1 സ്പൂൺ 
10 )പച്ചമുളക് – 5 എണ്ണം 
11 )കടുക് – 1 സ്പൂൺ 
12 )ഉലുവ – 1/2 സ്പൂൺ 
13 )കറുവേപ്പില – 2 തണ്ട് 
14)വെളിച്ചെണ്ണ – 5 ടീസ്പൂൺ 
15)വെളളം -ആവശ്യത്തിന് 

നെയ്യ് മീൻ ആവശ്യത്തിന് വലിപ്പമുള്ള കഷ്ണങ്ങളാക്കിയെടുക്കുക. തുടർന്ന് പാത്രം അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് കടുക്, ഉലുവ പെട്ടിച്ചെടുക. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറുവേപ്പില എന്നിവ എണ്ണയ്യിലിട്ട് വഴട്ടിയെടുക്കുക. ശേഷം മുളക് പൊടി, മല്ലിപെടി, മഞ്ഞൾപെടി, എന്നിവ മുപ്പിച്ചെടുക്കുക.

നേരത്തേ (ഒരു മണിക്കൂർ മുൻപ്) വെള്ളത്തിലിട്ട് വെച്ചിരിക്കുന്ന കെടം പുളളി ആ വെള്ളത്തോട് ചേർത്ത് അരപ്പിലേക്ക് ഒഴിക്കുക കൂടെ തന്നെ ഉപ്പും.(മറ്റുവെള്ളം മീൻ കറിയിൽ ചേർക്കേണ്ടതില്ല) അരപ്പ് നന്നായി തിളച്ചതിനു ശേഷം മീൻ ഇട്ട് കെടുക്കുക.വെള്ളം വറ്റി മീൻ വെന്ത് വരാറക്കുമ്പോൾ തേങ്ങ പാല് ചേർത്തു കെടുക്കുക. ഉപ്പ് നേക്കി പറ്റിച്ചെടുക്കുക.പാകമായ് എന്ന് തോന്നുമ്പോൾ വാങ്ങിയെടുക്കുക.സ്വദിഷ്ടമായ മീൻ പറ്റിച്ചത് തയ്യാർ.

The post കോട്ടയം സൈറ്റലിൽ നല്ല നാടൻ നെയ്മീൻ പറ്റിച്ചത് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/kottayam-style-fish-curry/feed/ 0
നല്ല നാടൻ ചക്ക കൂട്ടാൻ തേങ്ങ അരച്ച് വെച്ചത് https://openpress.news/jack-fruit-curry-recipe/ https://openpress.news/jack-fruit-curry-recipe/#respond Tue, 28 Apr 2020 13:47:01 +0000 https://openpress.news/?p=1725 സുഭിഷമായി ലഭിച്ചു കൊണ്ടിരുന്ന ചക്ക ഇന്ന് വിലയേറിയ വിഭവമായി മാറികഴിഞ്ഞു. നാടൻ ചക്ക വിഭവങ്ങൾ ഒരു പക്ഷെ പുതിയ തലമുറക്ക് അത്രമാത്രം പരിചിതമല്ലാതായിരിക്കില്ല. നല്ല നാടൻ സ്റ്റൈലിൽ ഒരു ചക്ക കൂട്ടാൻ എങ്ങിനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം. ആവശ്യമായ സാധനങ്ങൾ ചക്ക 1 ചെറുത്തേങ്ങ 1 തേങ്ങ ചിരവയത്ചീന മുളക് 6 എണ്ണംചെറിയ ജീരകം 1 സ്പൂൺചെറിയ ഉള്ളി 5 എണ്ണംവെള്ളം 1/2 ഗ്ലാസ്‌ തയ്യാറാകുന്ന വിധം ചക്ക തൊലികളഞ്ഞു ചക്കയുടെ ചുള വേർതിരിച്ചു എടുക്കുക. കുരു …

The post നല്ല നാടൻ ചക്ക കൂട്ടാൻ തേങ്ങ അരച്ച് വെച്ചത് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
സുഭിഷമായി ലഭിച്ചു കൊണ്ടിരുന്ന ചക്ക ഇന്ന് വിലയേറിയ വിഭവമായി മാറികഴിഞ്ഞു. നാടൻ ചക്ക വിഭവങ്ങൾ ഒരു പക്ഷെ പുതിയ തലമുറക്ക് അത്രമാത്രം പരിചിതമല്ലാതായിരിക്കില്ല. നല്ല നാടൻ സ്റ്റൈലിൽ ഒരു ചക്ക കൂട്ടാൻ എങ്ങിനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  1. ചക്ക 1 ചെറുത്
  2. തേങ്ങ 1 തേങ്ങ ചിരവയത്
  3. ചീന മുളക് 6 എണ്ണം
  4. ചെറിയ ജീരകം 1 സ്പൂൺ
  5. ചെറിയ ഉള്ളി 5 എണ്ണം
  6. വെള്ളം 1/2 ഗ്ലാസ്‌

തയ്യാറാകുന്ന വിധം

ചക്ക തൊലികളഞ്ഞു ചക്കയുടെ ചുള വേർതിരിച്ചു എടുക്കുക. കുരു കളയുക എന്നിട്ടു ചെറുതാക്കി അരിയുക.

എന്നിട്ടു ഒരു കുക്കറിൽ ചക്ക അരിഞ്ഞതും ഉപ്പും ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വേവിക്കുക. 2 വിസിൽ വന്നാൽ ഓഫ്‌ ചെയ്യുക.

ഇതിലേക്കുള്ള അരപ് തയ്യാറാക്കാം. ഇതിനായി ചിരവിയ തേങ്ങ, ചെറിയ ജീരകം, ചെറിയ ഉള്ളി, ചീന മുളക് എന്നിവ മിസ്‌കിയുടെ ജാറിൽ അരച്ചെടുക്കുക. ഇനി ഇത് ചക്കയിലേക് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇത് വറവിടാം. ഇതിനായി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഇനി ഇതിലേക് കടുക് ഇട്ടു പൊടിച്ചെടുക്കുക. കറിവേപ്പിലയും ഇടുക. ഇതും ചക്കയിലേക് ചേർത്ത് ചൂടോടെ കഴിക്കാം. നല്ല ചൂടുള്ള കഞ്ഞിയുടെ കൂടെ.

The post നല്ല നാടൻ ചക്ക കൂട്ടാൻ തേങ്ങ അരച്ച് വെച്ചത് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/jack-fruit-curry-recipe/feed/ 0
രുചിയേറും ഈന്തപ്പഴം ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം https://openpress.news/delicious-dates-fry/ https://openpress.news/delicious-dates-fry/#respond Tue, 28 Apr 2020 13:26:45 +0000 https://openpress.news/?p=1722 റമദാൻ മാസത്തിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഈന്തപ്പഴം അഥവാ കാരക്ക. മധുരം ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? എങ്കിൽ ഈന്തപ്പഴവും ഇഷ്ടമാകും. കുട്ടികൾ സ്കൂൾ വിട്ട് വന്നാൽ നാലുമണി നേരത്തെ ചായയ്ക്ക് പലഹാരമായി കഴിക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഈന്തപ്പഴം ഫ്രൈ. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍: ഈന്തപ്പഴം – 150 ഗ്രാം (കുരുകളഞ്ഞത്) മൈദ – 1/2 കപ്പ് മുട്ട – 1 പഞ്ചസാര – 2 ടീസ്പൂണ്‍ തേങ്ങ – 1/4 കപ്പ് പാകം ചെയ്യുന്ന …

The post രുചിയേറും ഈന്തപ്പഴം ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
റമദാൻ മാസത്തിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഈന്തപ്പഴം അഥവാ കാരക്ക. മധുരം ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? എങ്കിൽ ഈന്തപ്പഴവും ഇഷ്ടമാകും. കുട്ടികൾ സ്കൂൾ വിട്ട് വന്നാൽ നാലുമണി നേരത്തെ ചായയ്ക്ക് പലഹാരമായി കഴിക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഈന്തപ്പഴം ഫ്രൈ. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

ഈന്തപ്പഴം – 150 ഗ്രാം (കുരുകളഞ്ഞത്)

മൈദ – 1/2 കപ്പ്

മുട്ട – 1

പഞ്ചസാര – 2 ടീസ്പൂണ്‍

തേങ്ങ – 1/4 കപ്പ്

പാകം ചെയ്യുന്ന വിധം:

ഈന്തപ്പഴം നന്നായി ചതച്ചെടുക്കുക. അല്പം വെള്ളം ചേര്‍ത്ത് മൈദയും പഞ്ചസാരയും കുഴയ്ക്കുക. അതിലേക്ക് കോഴിമുട്ട പതപ്പിച്ച് ചേര്‍ക്കുക. ചതച്ചു വച്ചിരിക്കുന്ന ഈന്തപ്പഴവും തേങ്ങയും ചെറിയ ഉരുളകളാ‍ക്കി കുഴച്ച മാവില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക. ഈന്തപ്പഴം ഫ്രൈ റെഡി.

The post രുചിയേറും ഈന്തപ്പഴം ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/delicious-dates-fry/feed/ 0
ഭ​ക്ഷ​ണം എ​വി​ടെ ല​ഭി​ക്കും ഇ​നി ഗൂ​ഗി​ള്‍ പ​റ​യും https://openpress.news/google-food-finder/ https://openpress.news/google-food-finder/#respond Thu, 16 Apr 2020 16:31:53 +0000 https://openpress.news/?p=1158 ലോ​ക്ഡൗ​ണ്‍ ബാ​ധി​ത​ര്‍ക്ക് രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണ​വും താ​മ​സ​വും ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​നി ഗൂ​ഗി​ള്‍ മാ​പ്പി​ല്‍ ല​ഭി​ക്കും. കേ​ന്ദ്ര,​ സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​മാ​യി ചേ​ര്‍ന്നാ​ണു സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.  നി​ല​വി​ല്‍ 30 ന​ഗ​ര​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ള്‍ ഗൂ​ഗി​ള്‍ മാ​പ്പി​ലൂ​ടെ അ​റി​യാ​ന്‍ ക​ഴി​യും. ഗൂ​ഗി​ള്‍ മാ​പ്സ്, ഗൂ​ഗി​ള്‍ സെ​ര്‍ച്ച്, ഗൂ​ഗി​ള്‍ അ​സി​സ്റ്റ​ന്‍റ് എ​ന്നീ ഗൂ​ഗി​ള്‍ ഉ​ല്‍പ്പ​ന്ന​ങ്ങ​ളി​ല്‍നി​ന്ന് ന​ഗ​ര​ത്തി​ന്‍റെ പേ​രു കൊ​ടു​ത്ത് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളും രാ​ത്രി താ​മ​സ​ത്തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ളും ക​ണ്ടെ​ത്താ​നാ​കും. നി​ല​വി​ല്‍ ഇം​ഗ്ലീ​ഷി​ല്‍ ല​ഭ്യ​മാ​യ സേ​വ​നം വൈ​കാ​തെ ഹി​ന്ദി​യി​ലും ല​ഭി​ക്കും.  ആ​വ​ശ്യ​ക്കാ​ര്‍ക്ക് …

The post ഭ​ക്ഷ​ണം എ​വി​ടെ ല​ഭി​ക്കും ഇ​നി ഗൂ​ഗി​ള്‍ പ​റ​യും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ലോ​ക്ഡൗ​ണ്‍ ബാ​ധി​ത​ര്‍ക്ക് രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണ​വും താ​മ​സ​വും ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​നി ഗൂ​ഗി​ള്‍ മാ​പ്പി​ല്‍ ല​ഭി​ക്കും. കേ​ന്ദ്ര,​ സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​മാ​യി ചേ​ര്‍ന്നാ​ണു സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.  നി​ല​വി​ല്‍ 30 ന​ഗ​ര​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ള്‍ ഗൂ​ഗി​ള്‍ മാ​പ്പി​ലൂ​ടെ അ​റി​യാ​ന്‍ ക​ഴി​യും. ഗൂ​ഗി​ള്‍ മാ​പ്സ്, ഗൂ​ഗി​ള്‍ സെ​ര്‍ച്ച്, ഗൂ​ഗി​ള്‍ അ​സി​സ്റ്റ​ന്‍റ് എ​ന്നീ ഗൂ​ഗി​ള്‍ ഉ​ല്‍പ്പ​ന്ന​ങ്ങ​ളി​ല്‍നി​ന്ന് ന​ഗ​ര​ത്തി​ന്‍റെ പേ​രു കൊ​ടു​ത്ത് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളും രാ​ത്രി താ​മ​സ​ത്തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ളും ക​ണ്ടെ​ത്താ​നാ​കും. നി​ല​വി​ല്‍ ഇം​ഗ്ലീ​ഷി​ല്‍ ല​ഭ്യ​മാ​യ സേ​വ​നം വൈ​കാ​തെ ഹി​ന്ദി​യി​ലും ല​ഭി​ക്കും. 

ആ​വ​ശ്യ​ക്കാ​ര്‍ക്ക് ഗൂ​ഗി​ള്‍ സെ​ര്‍ച്ചി​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ന​ല്‍കാ​നും ഗൂ​ഗി​ള്‍ അ​സി​സ്റ്റ​ന്‍റി​നോ​ട് ചോ​ദി​ക്കാ​നും ക​ഴി​യും. ഇ​ത് മ​റ്റ് ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ കൂ​ടി ല​ഭ്യ​മാ​ക്കാ​നും കൂ​ടു​ത​ല്‍ ന​ഗ​ര​ങ്ങ​ളി​ലെ ഷെ​ല്‍ട്ട​റു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചേ​ര്‍ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍, ഗൂ​ഗി​ള്‍ മാ​പ്‌​സ് ആ​പ്ലി​ക്കേ​ഷ​നി​ലെ സെ​ര്‍ച്ച് ബാ​റി​ന് ചു​വ​ടെ ദൃ​ശ്യ​മാ​കു​ന്ന ക്വി​ക്ക് – ആ​ക്സ​സ് ഷോ​ര്‍ട്ട് ക​ട്ടു​ക​ള്‍, കൈ​യോ​സ് ഫീ​ച്ച​ര്‍ ഫോ​ണു​ക​ളി​ലെ ഗൂ​ഗി​ള്‍ മാ​പ്‌​സി​ലെ ഷോ​ര്‍ട്ട് ക​ട്ടു​ക​ള്‍ എ​ന്നി​വ​യി​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ പി​ന്‍ ആ​ക്‌​സ​സ് ചെ​യ്യു​ന്ന​ത് കൂ​ടു​ത​ല്‍ എ​ളു​പ്പ​മാ​ക്കും. മാ​പ്‌​സ് അ​പ്ലി​ക്കേ​ഷ​ന്‍ തു​റ​ക്കു​മ്പോ​ള്‍ ത​ന്നെ ഇ​ത് ദൃ​ശ്യ​മാ​കും.

കൊ​വി​ഡ് -19 നെ ​തു​ട​ര്‍ന്ന് പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ ശ്ര​മം ന​ട​ത്തു​ക​യാ​ണ‌െ​ന്നു ഗൂ​ഗി​ള്‍ ഇ​ന്ത്യ സീ​നി​യ​ര്‍ പ്രോ​ഗ്രാം മാ​നെ​ജ​ര്‍ അ​ന​ല്‍ ഘോ​ഷ് പ​റ​ഞ്ഞു. സ്മാ​ര്‍ട് ഫോ​ണ്‍ ഇ​ല്ലാ​ത്ത ആ​ളു​ക​ളി​ലേ​ക്കു​കൂ​ടി ഈ ​സേ​വ​നം എ​ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും എ​ന്‍ജി​ഒ​ക​ളു​ടെ​യും ട്രാ​ഫി​ക് അ​ധി​കാ​രി​ക​ളു​ടെ​യും സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും ഗൂ​ഗി​ൾ അ​റി​യി​ച്ചു. 

The post ഭ​ക്ഷ​ണം എ​വി​ടെ ല​ഭി​ക്കും ഇ​നി ഗൂ​ഗി​ള്‍ പ​റ​യും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/google-food-finder/feed/ 0
ലോക്ക്ഡൗൺ കാലം ചക്കക്കുരുവിനെയും ഷെയ്ക്കാക്കി https://openpress.news/jack-fruit-shaik/ https://openpress.news/jack-fruit-shaik/#respond Tue, 14 Apr 2020 05:09:00 +0000 https://openpress.news/?p=1354 ലോക്ക്ഡൗൺ പരീക്ഷണങ്ങളുടെയും സർഗ്ഗാവിഷ്ക്കാരങ്ങളുടെയും കാലമായിരിക്കുകയാണ് മലയാളികൾക്ക്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചക്ക, മാങ്ങ, ചേമ്പ് തുടങ്ങിയ നാട്ടുരുചികളിലേക്ക് തിരിച്ചുപോകുകയാണ് മലയാളികൾ. സോഷ്യൽ മീഡിയ നിരീക്ഷിച്ചാൽ തന്നെ ഈ തിരിച്ചുപോക്ക് പെട്ടെന്ന് മനസിലാവുകയും ചെയ്യും. വീട്ടുവളപ്പിൽ കിട്ടുന്ന ഭക്ഷണസാധനങ്ങൾ കൊണ്ടുള്ള വിഭവങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വിഡിയോകളുമാണ് എങ്ങും. ഇക്കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും ഹിറ്റായി നിൽക്കുന്ന ഒന്നാണ് ചക്കക്കുരു ഷെയ്ക്ക്. ഏറെ രുചികരമായ ഒന്നാണ് ഇതെന്നാണ് പരീക്ഷിച്ചവരുടെ പലരുടെയും അഭിപ്രായം. അധികം ചേരുവകൾ ആവശ്യമില്ലാത്ത ചക്കക്കുരു ഷെയ്ക്ക് വളരെ എളുപ്പത്തിൽ …

The post ലോക്ക്ഡൗൺ കാലം ചക്കക്കുരുവിനെയും ഷെയ്ക്കാക്കി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ലോക്ക്ഡൗൺ പരീക്ഷണങ്ങളുടെയും സർഗ്ഗാവിഷ്ക്കാരങ്ങളുടെയും കാലമായിരിക്കുകയാണ് മലയാളികൾക്ക്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചക്ക, മാങ്ങ, ചേമ്പ് തുടങ്ങിയ നാട്ടുരുചികളിലേക്ക് തിരിച്ചുപോകുകയാണ് മലയാളികൾ. സോഷ്യൽ മീഡിയ നിരീക്ഷിച്ചാൽ തന്നെ ഈ തിരിച്ചുപോക്ക് പെട്ടെന്ന് മനസിലാവുകയും ചെയ്യും. വീട്ടുവളപ്പിൽ കിട്ടുന്ന ഭക്ഷണസാധനങ്ങൾ കൊണ്ടുള്ള വിഭവങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വിഡിയോകളുമാണ് എങ്ങും. ഇക്കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും ഹിറ്റായി നിൽക്കുന്ന ഒന്നാണ് ചക്കക്കുരു ഷെയ്ക്ക്.

ഏറെ രുചികരമായ ഒന്നാണ് ഇതെന്നാണ് പരീക്ഷിച്ചവരുടെ പലരുടെയും അഭിപ്രായം. അധികം ചേരുവകൾ ആവശ്യമില്ലാത്ത ചക്കക്കുരു ഷെയ്ക്ക് വളരെ എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. ആരോഗ്യപ്രദമായ ഒരു വിഭവമാണിതെന്നാണ് പലരുടെയും അഭിപ്രായം. ചക്കക്കുരു, പാൽ, ഏലയ്ക്കാപ്പൊടി, പഞ്ചസാര എന്നിവ മാത്രം മതി ഈ ഷെയ്ക്ക് ഉണ്ടാക്കാൻ.

ചക്കക്കുരു ഷെയ്ക്ക് തയാറാക്കുന്നവിധം

തൊലി കളഞ്ഞ ചക്കക്കുരു ഉപ്പ് ചേർത്ത് നന്നായി വേവിച്ചെടുക്കണം. കുരുവിന്‍റെ ചുവന്ന തൊലി കളയേണ്ടതില്ല. വെന്തു കഴിഞ്ഞാൽ ഇതൊന്ന് ചൂടാറിയ ശേഷം അൽപ്പം പാല് ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കണം. രണ്ടാം ഘട്ടത്തിൽ ഇതിലേക്ക് അൽപ്പം കൂടി പാലും ആവശ്യമായ പഞ്ചസാരയും ഐസും ചേർക്കാം.

ശേഷം വീണ്ടും നന്നായി അടിച്ചെടുക്കുക. മൂന്നാം ഘട്ടത്തിൽ അൽപ്പം ഏലയ്ക്കാപ്പൊടി ചേർക്കാം. ചിലർ ഇതിനോടൊപ്പം ബൂസ്റ്റോ, ഹോർലിക്സോ ചേർക്കാറുണ്ട്. മറ്റു ചിലർ ബദാം, നട്സ്, ഡ്രൈ ഫ്രൂട്സ് ഇതെല്ലാം ചേർക്കും. ഇഷ്ടാനുസരണം ഇവ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.

The post ലോക്ക്ഡൗൺ കാലം ചക്കക്കുരുവിനെയും ഷെയ്ക്കാക്കി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/jack-fruit-shaik/feed/ 0
പഴകിയ മത്സ്യം തിരിച്ചറിയാൻ ചില വഴികൾ https://openpress.news/how-identify-fish-quality/ https://openpress.news/how-identify-fish-quality/#respond Fri, 10 Apr 2020 06:07:00 +0000 https://openpress.news/?p=1357 പഴകിയ മീനുകൾ പലയിടങ്ങളിൽ നിന്നായി പിടിച്ചെടുക്കുന്ന വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. മീനുകളിൽ പ്രധാനമായും ചേർക്കുന്ന രണ്ട് രാസപദാർഥങ്ങളാണ് ഫോർമാലിനും അമോണിയയും. ഇവ ആരോഗ്യത്തിന് സുരക്ഷതിമല്ല. അമോണിയ ചേർക്കുന്നത് ഐസിലാണ്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. സ്വാഭാവിക മണവും ചെതുമ്പലിന്‍റെ സ്വാഭാവിക നിറവും നഷ്ടമാകും. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ ദശ കട്ടിയായി അനുഭവപ്പെടുകയും ചെയ്യും ഫോർമാൽഡിഹൈഡിന്‍റെ ദ്രാവകര‍ൂപമാണ് ഫോർമാല‍ിൻ. മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിന് മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. ക്യാൻസറിനും  അൾസറിനും ഇതു കാരണമാകാം. …

The post പഴകിയ മത്സ്യം തിരിച്ചറിയാൻ ചില വഴികൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
പഴകിയ മീനുകൾ പലയിടങ്ങളിൽ നിന്നായി പിടിച്ചെടുക്കുന്ന വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. മീനുകളിൽ പ്രധാനമായും ചേർക്കുന്ന രണ്ട് രാസപദാർഥങ്ങളാണ് ഫോർമാലിനും അമോണിയയും. ഇവ ആരോഗ്യത്തിന് സുരക്ഷതിമല്ല. അമോണിയ ചേർക്കുന്നത് ഐസിലാണ്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്.

സ്വാഭാവിക മണവും ചെതുമ്പലിന്‍റെ സ്വാഭാവിക നിറവും നഷ്ടമാകും. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ ദശ കട്ടിയായി അനുഭവപ്പെടുകയും ചെയ്യും

ഫോർമാൽഡിഹൈഡിന്‍റെ ദ്രാവകര‍ൂപമാണ് ഫോർമാല‍ിൻ. മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിന് മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. ക്യാൻസറിനും  അൾസറിനും ഇതു കാരണമാകാം. മീനുകൾ പഴകിയതാണോ അല്ലെയോയെന്ന് തിരിച്ചറിയാൻ ചില വഴികളിതാ.

മീൻ നല്ലതാണോ എന്ന് തിരിച്ചറിയാം…

കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീന്‍ നല്ലതാണോ എന്ന് തിരിച്ചറിയുന്നത്. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ മത്സ്യത്തിന്‍റെ കണ്ണിനു നിറവ്യത്യാസം കാണാനാകും. സ്വാഭാവിക മണവും ചെതുമ്പലിന്‍റെ സ്വാഭാവിക നിറവും നഷ്ടമാകും. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ ദശ കട്ടിയായി അനുഭവപ്പെടുകയും ചെയ്യും.

പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്‍റെ ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്‍റെ ഭാഗത്തു നിന്നു വരുന്ന രക്തത്തിന് നിറവ്യത്യാസമുണ്ടെങ്കിൽ മീൻ പഴകിയതാണെന്ന് മനസിലാക്കാം. ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ മണം അനുഭവപ്പെടും. വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളുള്ളതാണ് ശുദ്ധമായ മീൻ.

ഫോർമാലിൻ ഒരു തവണ ഉപയോഗിച്ചാൽ മീനിൽ നിന്ന് അതു പൂർണമായി നീക്കാനാകില്ല. അമോണിയ, ഫോർമാലിൻ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ രണ്ടാമത് ഒന്നാലോചിക്കാതെ മീൻ ഒഴിവാക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്…

1. നല്ല മത്സ്യമാണെങ്കിൽ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകളായിരിക്കും.

2.  മീനില്‍ തൊടുമ്പോള്‍ കുഴിഞ്ഞു പോയാല്‍ മീന്‍ ഉപയോഗിക്കരുത്, നല്ല മീനിന്‍റെ മാംസത്തിന് ദൃഢത ഉണ്ടായിരിക്കും. 

3. മീനിന് സ്വാഭാവിക മണം ഉണ്ടായിരിക്കു, ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മീനിന്‍റെ ഗന്ധത്തില്‍ വ്യത്യാസം ഉണ്ടായിരിക്കും.

4. വലിയ മത്സ്യം മുറിച്ച് വാങ്ങുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ രാസമാലിന്യങ്ങള്‍ കലര്‍ന്നതിന്‍റെ ലക്ഷണമാണ്. അത്തരം മത്സ്യങ്ങള്‍ ഒഴിവാക്കുക.

5.വൃത്തിഹീനമായ ചുറ്റുപാടുകളില്‍ വില്‍ക്കുന്ന മത്സ്യം വാങ്ങാതിരിക്കുക.

The post പഴകിയ മത്സ്യം തിരിച്ചറിയാൻ ചില വഴികൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/how-identify-fish-quality/feed/ 0
കര്‍ക്കിടകത്തില്‍ മുരിങ്ങയില വിഷമയമാകും എന്നൊരു വാട്ട്സ്‌ആപ്പ് മെസേജ് കിട്ടിയോ? https://openpress.news/muringa-dr-shimna-aziz/ https://openpress.news/muringa-dr-shimna-aziz/#respond Wed, 01 Apr 2020 17:51:00 +0000 https://openpress.news/?p=1343 ഡോ ഷിംന അസീസ് നിത്യജീവിതത്തില്‍ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികള്‍. ഇലക്കറികളില്‍ ഏറ്റവും പോഷക സമ്ബുഷ്ടമായ ഇനമാണ് മുറിങ്ങയില. ജീവകം എ,സി, ബി കോംപ്ലക്‌സ്, പ്രോട്ടീന്‍, ഇരുമ്ബ് സത്ത്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിവയെല്ലാം ഒത്തുചേര്‍ന്നവയാണ് മുരിങ്ങയില. എന്നാല്‍ കര്‍ക്കിടകത്തില്‍ മുരിങ്ങയിലക്ക് വിഷമുണ്ടാകുമെന്ന് പഴമൊഴിയില്‍ ഇന്നും നാം വിശ്വസിക്കുന്നവരാണ് ഏറെയും. കാലവര്‍ഷം എത്തിയാല്‍ മുരിങ്ങയിലയില്‍ വിഷം ഉണ്ടാകുമെന്നും കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്നും പറഞ്ഞ് വാട്ട്സാപ്പിലൂടെയും മറ്റും സന്ദേശങ്ങള്‍ പ്രചരിക്കുന്നത് പതിവാണ്. എന്നാല്‍ ഇതെല്ലാം തെറ്റധാരണയാണെന്ന് പറയുകയാണ് ഡോ …

The post കര്‍ക്കിടകത്തില്‍ മുരിങ്ങയില വിഷമയമാകും എന്നൊരു വാട്ട്സ്‌ആപ്പ് മെസേജ് കിട്ടിയോ? appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ഡോ ഷിംന അസീസ്

നിത്യജീവിതത്തില്‍ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികള്‍. ഇലക്കറികളില്‍ ഏറ്റവും പോഷക സമ്ബുഷ്ടമായ ഇനമാണ് മുറിങ്ങയില.

ജീവകം എ,സി, ബി കോംപ്ലക്‌സ്, പ്രോട്ടീന്‍, ഇരുമ്ബ് സത്ത്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിവയെല്ലാം ഒത്തുചേര്‍ന്നവയാണ് മുരിങ്ങയില. എന്നാല്‍ കര്‍ക്കിടകത്തില്‍ മുരിങ്ങയിലക്ക് വിഷമുണ്ടാകുമെന്ന് പഴമൊഴിയില്‍ ഇന്നും നാം വിശ്വസിക്കുന്നവരാണ് ഏറെയും.

കാലവര്‍ഷം എത്തിയാല്‍ മുരിങ്ങയിലയില്‍ വിഷം ഉണ്ടാകുമെന്നും കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്നും പറഞ്ഞ് വാട്ട്സാപ്പിലൂടെയും മറ്റും സന്ദേശങ്ങള്‍ പ്രചരിക്കുന്നത് പതിവാണ്.

എന്നാല്‍ ഇതെല്ലാം തെറ്റധാരണയാണെന്ന് പറയുകയാണ് ഡോ ഷിംന അസീസ്.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരിങ്ങയിലയ്ക്ക് വിഷമില്ലെന്ന കാര്യം ഷിംന പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രദ്ധിക്കൂ കുട്ടികളേ,
കര്‍ക്കിടകത്തില്‍ മുരിങ്ങയില വിഷമയമാകും എന്നൊരു വാട്ട്സ്‌ആപ്പ് മെസേജ് കിട്ടിയോ? കിണറിന്റടുത്ത് മുരിങ്ങ വെക്കുന്നത് കിണറ്റിലെ വിഷം വലിച്ചെടുക്കാനുള്ള ജാംബവാന്റെ കാലത്തെ കൊടൂര ടെക്നോളജി ആണെന്നറിഞ്ഞ് നിങ്ങള്‍ ഞെട്ടിയോ? ഉണ്ടേലും ഇല്ലേലും ഇവിടെ കമോണ്‍.

ആദ്യത്തെ ചിത്രത്തില്‍ ബൊക്കേ പോലെ പിടിച്ചിരിക്കുന്ന സാധനമാണ് മുരിങ്ങയില അഥവാ Moringa oleifera ഇല. ഈ സാധനം ഒരു പാവം മരമാകുന്നു. എന്നാല്‍ കണക്ക് വെച്ച്‌ നോക്കുമ്ബോള്‍ ഇരുമ്ബ്, പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, നാരുകള്‍ തുടങ്ങി പോഷകങ്ങളുടെ ഒരു രക്ഷേമില്ലാത്ത കലവറയാണ്. ഇതിലൊന്നും വാട്ട്സ്‌ആപ് മെസേജില്‍ ഉള്ള ‘സയനൈഡ്’ ഇല്ലല്ലോ എന്നാണോ ഓര്‍ത്തത്? അതില്ല, അത്ര തന്നെ.

ഇനി കര്‍ക്കിടകത്തില്‍ മാത്രം വിഷമുണ്ടാകുമോ? സോറി, മുരിങ്ങേടെ കൈയില്‍ കലണ്ടറോ മഴമാപിനിയോ ഇല്ല. കര്‍ക്കടകത്തിലെ മഴയാണോ പ്രളയമാണോ എന്നൊന്നും അതിന് മനസ്സിലാകുകയുമില്ല. അതിനാല്‍ തന്നെ, വെളിച്ചെണ്ണ ചൂടാക്കി ചെറിയുള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഉപ്പുമിട്ട് മുരിങ്ങയില വഴറ്റി രണ്ട് മുട്ടയും പൊട്ടിച്ചൊഴിച്ച്‌ ‘സ്‌ക്രാംബിള്‍ഡ് എഗ്ഗ് വിത്ത് മുരിങ്ങയില’ എന്ന ലോകോത്തര വിഭവം ടിഫിനില്‍ പാക്ക് ചെയ്ത് മക്കളെ സ്‌കൂളിലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട്. എന്റെ പങ്ക് നുമ്മടെ ചോറിന്റൊപ്പവുമുണ്ട്.

കൂടെ തേങ്ങയും വാളന്‍പുളിയും ചെറിയുള്ളിയും കറിവേപ്പും പച്ചമുളകും ഒരല്ലി വെളുത്തുള്ളിയും മുളക്പൊടീം ഒക്കെ ചേര്‍ത്തരച്ച ചമ്മന്തീം ഉണ്ട്. ഒരു വഴിക്ക് പോണതല്ലേ, ഇരിക്കട്ടെ. മഴ കൊണ്ട് മുരിങ്ങക്ക് തളിരൊക്കെ വരുന്ന കാലമാണ്. വാട്ട്സാപ്പിനോട് പോവാമ്ബ്ര, നിങ്ങള്‍ ധൈര്യായി കഴിക്കെന്ന്. ഇങ്ങനത്തെ മെസേജൊക്കെ പടച്ച്‌ അയക്കുന്നവര്‍ ഓരോ മുരിങ്ങ തൈ വീതം നട്ട് മനുഷ്യന്‍മാര്‍ക്ക് ശരിക്കും ഉപകാരമുള്ള വല്ലതും കൂടി ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ.

അപ്പോ എല്ലാര്‍ക്കും,
ഹാപ്പി മുരിങ്ങ ഈറ്റിങ്ങ് ഡേ…

The post കര്‍ക്കിടകത്തില്‍ മുരിങ്ങയില വിഷമയമാകും എന്നൊരു വാട്ട്സ്‌ആപ്പ് മെസേജ് കിട്ടിയോ? appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/muringa-dr-shimna-aziz/feed/ 0

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34