
സുഭിഷമായി ലഭിച്ചു കൊണ്ടിരുന്ന ചക്ക ഇന്ന് വിലയേറിയ വിഭവമായി മാറികഴിഞ്ഞു. നാടൻ ചക്ക വിഭവങ്ങൾ ഒരു പക്ഷെ പുതിയ തലമുറക്ക് അത്രമാത്രം പരിചിതമല്ലാതായിരിക്കില്ല. നല്ല നാടൻ സ്റ്റൈലിൽ ഒരു ചക്ക കൂട്ടാൻ എങ്ങിനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.
ആവശ്യമായ സാധനങ്ങൾ
- ചക്ക 1 ചെറുത്
- തേങ്ങ 1 തേങ്ങ ചിരവയത്
- ചീന മുളക് 6 എണ്ണം
- ചെറിയ ജീരകം 1 സ്പൂൺ
- ചെറിയ ഉള്ളി 5 എണ്ണം
- വെള്ളം 1/2 ഗ്ലാസ്
തയ്യാറാകുന്ന വിധം
ചക്ക തൊലികളഞ്ഞു ചക്കയുടെ ചുള വേർതിരിച്ചു എടുക്കുക. കുരു കളയുക എന്നിട്ടു ചെറുതാക്കി അരിയുക.

എന്നിട്ടു ഒരു കുക്കറിൽ ചക്ക അരിഞ്ഞതും ഉപ്പും ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വേവിക്കുക. 2 വിസിൽ വന്നാൽ ഓഫ് ചെയ്യുക.

ഇതിലേക്കുള്ള അരപ് തയ്യാറാക്കാം. ഇതിനായി ചിരവിയ തേങ്ങ, ചെറിയ ജീരകം, ചെറിയ ഉള്ളി, ചീന മുളക് എന്നിവ മിസ്‌കിയുടെ ജാറിൽ അരച്ചെടുക്കുക. ഇനി ഇത് ചക്കയിലേക് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇത് വറവിടാം. ഇതിനായി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഇനി ഇതിലേക് കടുക് ഇട്ടു പൊടിച്ചെടുക്കുക. കറിവേപ്പിലയും ഇടുക. ഇതും ചക്കയിലേക് ചേർത്ത് ചൂടോടെ കഴിക്കാം. നല്ല ചൂടുള്ള കഞ്ഞിയുടെ കൂടെ.