FoodHealth

കര്‍ക്കിടകത്തില്‍ മുരിങ്ങയില വിഷമയമാകും എന്നൊരു വാട്ട്സ്‌ആപ്പ് മെസേജ് കിട്ടിയോ?

ഡോ ഷിംന അസീസ്

നിത്യജീവിതത്തില്‍ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികള്‍. ഇലക്കറികളില്‍ ഏറ്റവും പോഷക സമ്ബുഷ്ടമായ ഇനമാണ് മുറിങ്ങയില.

ജീവകം എ,സി, ബി കോംപ്ലക്‌സ്, പ്രോട്ടീന്‍, ഇരുമ്ബ് സത്ത്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിവയെല്ലാം ഒത്തുചേര്‍ന്നവയാണ് മുരിങ്ങയില. എന്നാല്‍ കര്‍ക്കിടകത്തില്‍ മുരിങ്ങയിലക്ക് വിഷമുണ്ടാകുമെന്ന് പഴമൊഴിയില്‍ ഇന്നും നാം വിശ്വസിക്കുന്നവരാണ് ഏറെയും.

കാലവര്‍ഷം എത്തിയാല്‍ മുരിങ്ങയിലയില്‍ വിഷം ഉണ്ടാകുമെന്നും കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്നും പറഞ്ഞ് വാട്ട്സാപ്പിലൂടെയും മറ്റും സന്ദേശങ്ങള്‍ പ്രചരിക്കുന്നത് പതിവാണ്.

എന്നാല്‍ ഇതെല്ലാം തെറ്റധാരണയാണെന്ന് പറയുകയാണ് ഡോ ഷിംന അസീസ്.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരിങ്ങയിലയ്ക്ക് വിഷമില്ലെന്ന കാര്യം ഷിംന പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രദ്ധിക്കൂ കുട്ടികളേ,
കര്‍ക്കിടകത്തില്‍ മുരിങ്ങയില വിഷമയമാകും എന്നൊരു വാട്ട്സ്‌ആപ്പ് മെസേജ് കിട്ടിയോ? കിണറിന്റടുത്ത് മുരിങ്ങ വെക്കുന്നത് കിണറ്റിലെ വിഷം വലിച്ചെടുക്കാനുള്ള ജാംബവാന്റെ കാലത്തെ കൊടൂര ടെക്നോളജി ആണെന്നറിഞ്ഞ് നിങ്ങള്‍ ഞെട്ടിയോ? ഉണ്ടേലും ഇല്ലേലും ഇവിടെ കമോണ്‍.

ആദ്യത്തെ ചിത്രത്തില്‍ ബൊക്കേ പോലെ പിടിച്ചിരിക്കുന്ന സാധനമാണ് മുരിങ്ങയില അഥവാ Moringa oleifera ഇല. ഈ സാധനം ഒരു പാവം മരമാകുന്നു. എന്നാല്‍ കണക്ക് വെച്ച്‌ നോക്കുമ്ബോള്‍ ഇരുമ്ബ്, പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, നാരുകള്‍ തുടങ്ങി പോഷകങ്ങളുടെ ഒരു രക്ഷേമില്ലാത്ത കലവറയാണ്. ഇതിലൊന്നും വാട്ട്സ്‌ആപ് മെസേജില്‍ ഉള്ള ‘സയനൈഡ്’ ഇല്ലല്ലോ എന്നാണോ ഓര്‍ത്തത്? അതില്ല, അത്ര തന്നെ.

ഇനി കര്‍ക്കിടകത്തില്‍ മാത്രം വിഷമുണ്ടാകുമോ? സോറി, മുരിങ്ങേടെ കൈയില്‍ കലണ്ടറോ മഴമാപിനിയോ ഇല്ല. കര്‍ക്കടകത്തിലെ മഴയാണോ പ്രളയമാണോ എന്നൊന്നും അതിന് മനസ്സിലാകുകയുമില്ല. അതിനാല്‍ തന്നെ, വെളിച്ചെണ്ണ ചൂടാക്കി ചെറിയുള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഉപ്പുമിട്ട് മുരിങ്ങയില വഴറ്റി രണ്ട് മുട്ടയും പൊട്ടിച്ചൊഴിച്ച്‌ ‘സ്‌ക്രാംബിള്‍ഡ് എഗ്ഗ് വിത്ത് മുരിങ്ങയില’ എന്ന ലോകോത്തര വിഭവം ടിഫിനില്‍ പാക്ക് ചെയ്ത് മക്കളെ സ്‌കൂളിലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട്. എന്റെ പങ്ക് നുമ്മടെ ചോറിന്റൊപ്പവുമുണ്ട്.

കൂടെ തേങ്ങയും വാളന്‍പുളിയും ചെറിയുള്ളിയും കറിവേപ്പും പച്ചമുളകും ഒരല്ലി വെളുത്തുള്ളിയും മുളക്പൊടീം ഒക്കെ ചേര്‍ത്തരച്ച ചമ്മന്തീം ഉണ്ട്. ഒരു വഴിക്ക് പോണതല്ലേ, ഇരിക്കട്ടെ. മഴ കൊണ്ട് മുരിങ്ങക്ക് തളിരൊക്കെ വരുന്ന കാലമാണ്. വാട്ട്സാപ്പിനോട് പോവാമ്ബ്ര, നിങ്ങള്‍ ധൈര്യായി കഴിക്കെന്ന്. ഇങ്ങനത്തെ മെസേജൊക്കെ പടച്ച്‌ അയക്കുന്നവര്‍ ഓരോ മുരിങ്ങ തൈ വീതം നട്ട് മനുഷ്യന്‍മാര്‍ക്ക് ശരിക്കും ഉപകാരമുള്ള വല്ലതും കൂടി ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ.

അപ്പോ എല്ലാര്‍ക്കും,
ഹാപ്പി മുരിങ്ങ ഈറ്റിങ്ങ് ഡേ…

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x