മലപ്പുറം : സ്വതന്ത്രാനന്തര ഭാരതത്തിൽ നടപ്പിലാക്കപ്പെട്ട നവലിബറൽ പരിഷ്കാരങ്ങളിലൂടെ ശക്തിപ്പെട്ട് വന്ന നവ കൊളോണിയലിസത്തിനെതിരായി രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തുന്ന പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് ഐ.എസ്.എം ജില്ലാ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച ‘ജയ് കിസാൻ’ യുവജനരോഷം അഭിപ്രായപ്പെട്ടു.
കൃഷി ഭൂമിയിന്മേലുള്ള ഉടമസ്ഥാവകാശം കർഷകരിൽ നിന്ന് പിടിച്ചെടുത്ത് കോർപറേറ്റ് മുതലാളിമാർക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാറിൻ്റെ ശ്രമങ്ങൾ കേവലം കാർഷിക പ്രശ്നമായി മാത്രം കാണാതെ രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും നിലനിൽപിനെ ബാധിക്കുന്ന ഗുരുതര പ്രശ്നമായി കണ്ട് രാജ്യത്തെ മുഴുവൻ ജനങ്ങളും കർഷക പ്രക്ഷോഭത്തിന് പിന്നിൽ അണിനിരക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
രാജ്യത്തെ കർഷകർ നിലനിൽപിനായി പോരാടുന്ന സന്ദർഭത്തിൽ ഭക്ഷണത്തിൽ വർഗീയ വിഷം ചേർത്ത് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നവർ രാജ്യത്തിൻ്റെ കാർഷിക-സാംസ്കാരിക പാരമ്പര്യത്തെ തകർക്കാനാണ് ശ്രമിക്കുന്നത് എന്ന് സംഗമം അഭിപ്രായപ്പെട്ടു.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി ജയ് കിസാൻ യുവജന സംഗമം ഉദ്ഘാടനം ചെയ്തു. റാഫി കുന്നംപുറം അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ, മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, വി. വി പ്രകാശ്, നൗഷാദ് മണിശ്ശേരി, ഡോ. ജാബിർ അമാനി, ഡോ. ഫുഖാർ അലി, അബ്ദുൽ കരീം എഞ്ചിനീയർ, അബ്ദുൽ കരീം വല്ലാഞ്ചിറ, എം.ടി മനാഫ് മാസ്റ്റർ, ഖദീജ നർഗീസ്, എം.എ റസാഖ്, എ.പി രാജൻ, പി.കെ മുബശ്ശിർ, എം.പി അലവി, അബ്ദുക്ക പത്തനാപുരം, പി. സുഹൈൽ സാബിർ,
ഡോ: വി. കുഞ്ഞാലി, തസ് ലീന കുഴിപ്പുറം, താഹിറ ടീച്ചർ, ഫിദ ബിസ്മ എന്നിവർ ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.
ഐ.എസ്.എം ഭാരവാഹികളായ ഷാനവാസ് പറവന്നൂർ, ഐ. വി. അബ്ദുൽ ജലീൽ, ജലീൽ വൈരങ്കോട്, മുഹ്സിൻ തൃപ്പനച്ചി, ജാബിർ വാഴക്കാട്,ജൗഹർ അയനിക്കോട്, പി.എം.എ സമദ് ചുങ്കത്തറ, ലത്തീഫ് മംഗലശ്ശേരി, ആദിൽ നസീഫ് മങ്കട,, ഷരീഫ് കോട്ടക്കൽ, യൂനുസ് മയ്യേരി, സി.എം. സി. അറഫാത്ത്, മജീദ് രണ്ടത്താണി, ഹബീബ് നീരോൽപ്പാലം , എന്നിവർ നേതൃത്വം നൽകി.
ജലീൽ പരപ്പനങ്ങാടി, അസിൻ വെള്ളില, ശമീർ പത്തനാപുരം, സമീഹ് മദനി എന്നിവർ കർഷക സമര ഗീതങ്ങൾ ആലപിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
ഇത് രണ്ടാം സ്വാതന്ത്ര സമരം തന്നെ