India

രാജ്യത്ത് പ്രതിദിനം അരലക്ഷം പുതിയ കേസുകൾ; മൊത്തം കോവിഡ് ബാധിതർ 14 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്തു വീണ്ടും കൊവിഡ്ബാധിതരുടെ പ്രതിദിന വർധനയിൽ റെക്കോഡ്. ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കനുസരിച്ച് അവസാന 24 മണിക്കൂറിൽ 49,931 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്ബാധിതർ 14,35,453 ആയി ഉയർന്നു. ഇതിൽ രോഗമുക്തരായവർ 9,17,567.

 രാജ്യത്തെ കൊവിഡ് മരണങ്ങൾ 32,771 ആയിട്ടുണ്ട്. 24 മണിക്കൂറിനിടെ 708 പേർ കൂടി മരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളവർ 4.85 ലക്ഷമാണ്. റിക്കവറി നിരക്ക് 63.92 ശതമാനം. തുടർച്ചയായി അഞ്ചാം ദിവസമാണ് പ്രതിദിന വർധന 45,000 കടക്കുന്നത്. 5,15,472 സാംപിളുകൾ ഞായറാഴ്ച പരിശോധിച്ചുവെന്ന് ഐസിഎംആർ വ്യക്തമാക്കി. ഇതുവരെ 1.68 കോടി കൊവിഡ് പരിശോധനകളാണു രാജ്യത്തു നടത്തിയത്.

രാജ്യത്ത് രോഗബാധിതർ ഏറ്റവുമധികം വർധിച്ച വാരമാണു കടന്നുപോയത്. മൊത്തം കേസുകൾ 28 ശതമാനം വർധിച്ച വാരത്തിൽ മരണസംഖ്യയിലെ വർധന 19 ശതമാനമാണ്. ഒരിക്കൽക്കൂടി മഹാരാഷ്ട്രയിലെ പ്രതിദിന വർധന ഒമ്പതിനായിരം പിന്നിട്ടു. ഞായറാഴ്ച 9,431 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,115ഉം മുംബൈയിൽ. മുംബൈയിലെ റിക്കവറി നിരക്ക് 73 ശതമാനമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 3,75,799 ആയി.

 തമിഴ്നാട്ടിൽ 2,13,723 പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. ഡൽഹിയിൽ 1,30,606. സമീപ ദിവസങ്ങളിലെ വൻ വർധന ആന്ധ്രപ്രദേശിനെ സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താക്കി; 96,298 കേസുകൾ. കർണാടകയിൽ 96,141 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 

Content Highlight: Covid-19 update of India

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x