Opinion

രാഷ്ട്രപിതാവിന്റെ ഘാതകൻ ‘ആരോ ഒരാൾ’ അല്ല, ഹൈന്ദവ മതഭീകരവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ ആണ്!

ഗാന്ധിയെ വെടിവച്ച് കൊന്നത് ആരെന്ന് മനോരമയ്ക്ക് കൃത്യമായി അറിയില്ല. എഡിറ്റോറിയലിൽ ‘നമ്മൾ’ വെടിവച്ച് കൊന്നു എന്നാണ് പറയുന്നത്!

ആരാണീ നമ്മൾ?

ഒന്നുകിൽ മനോരമ ആയിരിക്കണം. കണ്ടത്തിൽ കുടുംബമോ മനോരമ ജീവനക്കാരോ അങ്ങനെയൊരു ഹീനകൃത്യം നടത്തി എന്ന് എവിടെയും കേട്ടിട്ടില്ല.

മനോരമ കഴിഞ്ഞ വർഷം വരെ അത്‌ പറഞ്ഞിട്ടുമില്ല.

ഇപ്പോൾ ഈ കുമ്പസാരം നടത്തണമെങ്കിൽ ഒന്നുകിൽ മനോരമയാണ് കൊന്നത് എന്ന് ഇതിനിടയിൽ കണ്ടുപിടിച്ചുകാണണം അതില്ല, അപ്പോൾ പിന്നെ എന്തുകൊണ്ടാണ് ഈ ഏറ്റുപറച്ചിൽ?

കൊന്നവർക്കൊപ്പം മനോരമ കൂടിയതിന്റെ കുമ്പസാരം ആയിരിക്കും.

അങ്ങനെയെങ്കിൽ അത്‌ ശരിയുമാണ്. കുറേ നാളായി മനോരമ സംഘപരിവാറിനൊപ്പമാണ്. അപ്പോൾ ഗാന്ധിയെക്കൊന്നവരുടെ കുറ്റബോധത്തിന്റെ (അങ്ങയൊന്നുണ്ടെങ്കിൽ) ഒരു കഷണം അവർക്കും ആകാം.

എഡിറ്റോറിയലിനെക്കാൾ ഭീകരമാണ് എഡിറ്റോറിയൽ പേജിലെ ജോമി തോമസിന്റെ കുറിപ്പ്.

ആ വെള്ളിയാഴ്‌ചയെക്കുറിച്ച് വള്ളി പുള്ളി വിടാതെ പരമാവധി വിശദവും വൈകാരികവുമായി എഴുതിയ ജോമിക്കും പക്ഷേ കൊലയാളിയുടെ പേരറിയില്ല. ‘ഒരാൾ’ എന്നേ അറിയൂ!

ആ ദുഖവെള്ളിയാഴ്‌ച ദിവസം ഗാന്ധി ഉറക്കമെഴുന്നേറ്റ സമയം മുതൽ മരിക്കുന്ന സമയം വരെയുള്ള ഒട്ടെല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുണ്ട് ജോമി.

പുലർച്ചെ 3.30ന് ഗാന്ധി ഉറക്കമുണരുമ്പോൾ അതിനുമുമ്പേ ഉണർന്നിരിക്കുന്ന സഹായികളായ മനുവിന്റെയും ബ്രിജ് കൃഷ്ണ ഛന്ദവാലയുടെയും പേര് ജോമിക്കറിയാം.

അപ്പോഴും ഉണർന്നിട്ടില്ലാത്ത ആഭയുടെ പേരും ജോമിക്കറിയാം. ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി വി കല്യാണത്തിന്റെ പേര് അറിയാം. തലേന്ന് ഗാന്ധി കത്തെഴുതിയ കിഷോരിലാൽ മഷ്രുവാലയെയും ജോമിക്കറിയാം. ഗാന്ധിയുടെ സെക്രട്ടറി പ്യാരേലാൽ നായ്യാറുടെ പേര് അറിയാം. ഗാന്ധിയെ കാണാനെത്തിയ സുധീർ ഘോഷിന്റെ പേര് അറിയാം. ഗാന്ധിയുടെ ഫോട്ടോ എടുക്കാൻ വന്ന ലൈഫ് മാഗസിൻ ഫോട്ടോഗ്രാഫറായ മാർഗരറ്റ് ബുർക് വൈറ്റിന്റെ പേരറിയാം!

എന്തിന്, 3.15ന് വന്ന ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻട്രി കാർട്ടിയ-ബ്രസന്റെ പേര് വരെ കൃത്യമായി അറിയാം! പട്ടേലിനൊപ്പം ഗാന്ധിയെ കാണാൻ വന്ന അദ്ദേഹത്തിന്റെ മകൾ മണി ബെന്നിന്റെ പേര് ജോമി മറക്കുന്നില്ല!

പക്ഷേ, വെകുന്നേരത്തെ പ്രാർത്ഥനാ സമ്മേളന വേദിയിലേക്ക് കടന്നുവന്ന് “നമസ്തേ ഗാന്ധിജി” എന്നുപറഞ്ഞ് കുമ്പിട്ട ശേഷം ഇടതുകൈകൊണ്ട് മനുവിനെ തട്ടിമാറ്റി വലതുകയ്യിലെ പിസ്റ്റൾ കൊണ്ട് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് മൂന്നുവട്ടം വെടിവച്ച ആ ‘ഒരാളു’ടെ പേരുമാത്രം ജോമിക്കറിയില്ല!!!

പക്ഷേ, നമുക്കറിയാം രാഷ്ട്രപിതാവിന്റെ ഖാതകൻ ആരോ ‘ഒരാൾ’ അല്ല, ഹൈന്ദവ മതഭീകരവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ ആണ് അയാൾ.

ആ പേര് കേൾക്കുമ്പോൾ ജോമിക്കും മനോരമക്കും അടിവസ്ത്രം നനയുമായിരിക്കും.

ഭയം ഡെസ്കുകളെയും ബ്യൂറോകളെയും സ്റ്റുഡിയോകളെയും കീഴ്പ്പെടുത്തുന്നുണ്ട്.

എന്നാൽ, വിറയ്ക്കാത്ത ശബ്ദത്തിൽ ലക്ഷോപലക്ഷം മനുഷ്യർ ഗോഡ്സെയെന്ന ഭീകരവാദിയുടെ പേര് ഉറക്കെ വിളിച്ചുപറയുന്നുണ്ട്.

ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ വിരൽചൂണ്ടുന്നുണ്ട്. ഈ ഭീകരതയെയും ഇന്ത്യ അജിജീവിക്കും.

അന്നും മനോരമ വരും, ബ്രിട്ടീഷ് രാജ്ഞിക്ക് സ്തുതിഗീതം പാടിയ മനോരമ പിന്നീട് സ്വാതന്ത്ര്യപോരാട്ടം നടത്തിയ കഥയുമായി വന്നതുപോലെ!.

Gopakumar T

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x