Social

ലൗ ജിഹാദ് തടയാൻ താമരശ്ശേരി രൂപതയുടെ 10 ‘കൽപ്പനകൾ’

അജയ് ബാലചന്ദ്രൻ

എന്തു മാത്രം വിഷലിപ്തമായ വർഗീയ വിദ്വേഷം ബിഷപ്പും രൂപതയും വമിച്ചാലും അവരെ രാജ്യത്തെ നിയമവാഴ്ചക്ക് (Rule of law) വിധേയമാക്കില്ലെന്ന് ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് സത്യം ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി പരസ്യമായി വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു.

കേസ് എടുക്കാൻ ഇനിയും ആലോചിക്കാത്ത മുഖ്യമന്ത്രിയും അദ്ദേഹത്തെ പോലെ തന്നെ, ഇപ്പോഴും കുലുക്കമില്ലാത്ത ആഭ്യന്തര വകുപ്പും ഇതൊക്കെ മനപ്പൂർവം കാണാതെ ഇരിക്കുകയാണ്

പാഠഭാഗങ്ങളിൽ ചിലത് ട്രാൻസ്ക്രൈബ് ചെയ്യുന്നു, വായിക്കുക.

പ്രണയക്കെണികൾ ഒരുക്കുന്നതെങ്ങനെ?

മതവ്യാപനം ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ജിഹാദുകൾ മുസ്ലീം തീവ്രവാദികൾ ഇന്നുപയോഗിക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ലൗ ജിഹാദ് ആണ്.

അമുസ്ലീമുകളായ പെൺകുട്ടികളെയും സ്ത്രീകളെയും പ്രേമം നടിച്ച്, വശീകരിച്ച് വിവാഹം കഴിക്കുന്ന തന്ത്രമാണിത്. ഇതിനായി മുസ്ലീം യുവാക്കളെയും യുവതികളെയും പ്രത്യേക പരിശീലനം നൽകി സജ്ജമാക്കുന്നു. അതിനായി അവർ മനഃശാസ്ത്രപരവും, ബൗദ്ധികവും, വൈകാരികവുമായ മാർഗ്ഗത്തിലൂടെ പദ്ധതികൾ മെനയുന്നു.

ഈ പദ്ധതികൾ വിവിധ ഘട്ടങ്ങളായിട്ടാണ് അവർ നടപ്പിലാക്കുന്നത്.

ഇക്കൂട്ടർ ഉപയോഗിക്കുന്ന വിവിധ തന്ത്രങ്ങൾ ഏവ?

താമരശ്ശേരി രൂപതയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 160 ഓളം ലൗ ജിഹാദ് കേസുകളുടെ ശൈലി വിലയിരുത്തുമ്പോൾ വിവിധ ഘട്ടങ്ങളിലൂടെയാണ് ഒരു പെൺകുട്ടിയെ വലയിലാക്കുന്നത് എന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നു.

ലൗ ജിഹാദ് കേസുകളിൽ കാണുന്ന സമാനതകളും പെൺകുട്ടികളെ വശീകരിക്കുന്ന രീതികളിലെ സാമ്യങ്ങളും പിന്തുണ നൽകുന്ന വിവിധ തീവ്ര ഇസ്ലാമിക സംഘടനകളുടെ വ്യക്തമായ സാന്നിധ്യവും സംഘടിതമായ ഒരു അജണ്ടയുടെ ഭാഗമാണ് ഈ ലൗ ജിഹാദ് എന്ന് തെളിയിക്കുന്നു.

ഈ കെണിയൊരുക്കലിന്റെ വിവിധ ഘട്ടങ്ങൾ താഴെ ചേർക്കുന്നു.

ഒന്നാം ഘട്ടം : പെൺകുട്ടിയെ തിരഞ്ഞെടുക്കൽ.

ലൗ ജിഹാദികൾ പെൺകുട്ടികളെ തിരഞ്ഞെടുക്കുമ്പോൾ കൂടുതലായും താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം പരിഗണിക്കാറുണ്ട്.

1. പെൺകുട്ടികൾ മാത്രമുള്ളതോ, പിതാവോ മാതാവോ മരണമടഞ്ഞ കുടുംബങ്ങളോ, പിതാക്കന്മാർ മദ്യപാനികളോ വിദേശ ജോലിയുള്ളവരോ ആയ കുടുംബങ്ങളെ കൂടുതൽ ലക്ഷ്യം വയ്ക്കാറുണ്ട്.

2. സഭയുമായോ, ഇടവകയുമായോ അകന്നു നിൽക്കുന്നതോ, സ്ഥിരമായി പള്ളിയിൽ പോകാത്തതുമായ കുടുംബങ്ങളെ നോട്ടമിടുന്നു. ആൺ സുഹൃത്തുക്കൾ ഇല്ലാത്തതും, സഹോദരന്മാർ ഇല്ലാത്തവരും ഇളയ സഹോദരന്മാർ ഉള്ളതുമായ പെൺകുട്ടികളെയും വലയിലാക്കാൻ ശ്രമിക്കുന്നു.

3. ഹോർമോൺ വ്യതിയാനം സംഭവിക്കുകയും മറ്റുള്ളവരാൽ സ്നേഹിക്കപ്പെടാനും, ആകർഷിക്കപ്പെടാനും ആഗ്രഹിക്കുകയും ചെയ്യുന്ന കൗമാര കാലഘട്ടത്തിൽ പെൺകുട്ടികളുടെ മനഃശാസ്ത്രം മനസ്സിലാക്കി ജിഹാദികൾ പ്രവർത്തിക്കുന്നു.

4. മേൽപ്പറഞ്ഞ തരത്തിൽ പെടാത്ത പെൺകുട്ടികളും ഇവരുടെ വലയിൽ അകപ്പെടാറുണ്ട് എന്നതും വിസ്മരിക്കരുത്. മാതാപിതാക്കളുമായി വിരോധം പുലർത്തുകയോ, മാനസിക അടുപ്പം ഇല്ലാതെ വളരുകയോ ചെയ്യുന്ന കുട്ടികളും. പ്രധാനമായും അപ്പനുമായും ആങ്ങളമാരുമായും അടുപ്പമില്ലാത്തവരും, വ്യക്തിപരമായ പ്രശ്നങ്ങൾ തുറന്നു പറയേണ്ടവരോട് തുറന്ന് പറഞ്ഞ് പരിഹാരമുണ്ടാക്കാതെ മനസിൽ കൊണ്ടുനടക്കുന്നവരും ഇത്തരം പ്രണയകെണികളിൽ പെട്ടുപോകുന്നതായി കാണുന്നു.

രണ്ടാം ഘട്ടം : പരിചയപ്പെടൽ

1. സ്കൂൾ, കോളേജ്: ക്ലാസ് മേറ്റുകൾ, സീനിയർ വിദ്യാർത്ഥികൾ, പെൺസുഹൃത്തുക്കളുടെ സഹോദരന്മാർ, കസിൻസ്, സുഹൃത്തുക്കൾ എന്നിവർ പല കേസുകളിലും പ്രണയിതാക്കളായി പ്രത്യക്ഷപ്പെടാറുണ്ട്. ഒരേ സ്കൂളിലോ ക്യാമ്പസിലോ പഠിച്ചവർ പലരും പിന്നീട് യാദൃശ്ചികമെന്നോണം പരിചയം പുതുക്കി സൗഹൃദത്തിലൂടെ കെണിയിലെത്തിക്കുന്നുണ്ട്.

2. സോഷ്യൽ മീഡിയ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടെലഗ്രാം, വാട്ട്സ് ആപ്പ് തുടങ്ങി വിവിധ സോഷ്യൽ മീഡിയകളിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കാൻ നിരവധി ശ്രമങ്ങൾ നടക്കുന്നു.

3. സംഭവങ്ങൾ: മനസ്സിൽ പതിയുന്ന സംഭവങ്ങളിലൂടെയോ സഹായങ്ങളിലൂടെയോ പെൺകുട്ടികളെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുന്ന രീതി കണ്ടുവരുന്നു (ആക്സിഡന്റ് സൃഷ്ടിച്ച് സഹായിക്കുന്നു. വ്യക്തിപരമായ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് പരിഹാരങ്ങൾ നൽകി സൗഹൃദം ദൃഢപ്പെടുത്തുന്നു).

4. പെൺസുഹൃത്തുക്കളിലൂടെ: ലക്ഷ്യമിടുന്ന പെൺകുട്ടികളുമായി മുസ്ലീം പെൺകുട്ടികൾ സൗഹൃദം സ്ഥാപിക്കുകയും അവരിലൂടെ പെൺകുട്ടിയുടെ കുടുംബ വിവരങ്ങളും, രഹസ്യങ്ങളും ജന്മദിനം പോലും ആൺകുട്ടികൾക്ക് എത്തിച്ചുകൊടുക്കുന്നു. അതുവഴി അപ്രതീക്ഷിതമായി അവൾക്ക് ജന്മദിനാശംസകൾ ലഭിക്കുകയും വിലയേറിയ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നു.

മൂന്നാം ഘട്ടം: ബന്ധം ദൃഢമാക്കൽ

സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാൽ പരസ്പരമുള്ള ബന്ധം സോഷ്യൽ മീഡിയ വഴി നിലനിർത്തിക്കൊണ്ടു പോകുവാൻ ജിഹാദികൾ ശ്രദ്ധിക്കാറുണ്ട്.

കൃത്യസമയങ്ങളിൽ മെസേജുകൾ അയക്കും, മെസേജുകൾ അയച്ചില്ലെങ്കിൽ പരാതി പറയും, ഓരോ ദിവസത്തെയും സംഭവങ്ങൾ, ഭക്ഷണം, ഡ്രെസ്സിങ്, യാത്രകൾ തുടങ്ങിയവ ചോദിച്ചറിഞ്ഞ് എല്ലാ ദിവസവും ബന്ധം പുതുക്കുന്നു. പരസ്പരം വ്യക്തിപരമായ കാര്യങ്ങൾ നേരിട്ടോ, സോഷ്യൽ മീഡിയ മുഖേനയോ ഫോൺ കോൾസ് മുഖേനയോ ഷെയർ ചെയ്യുന്നു. പലപ്പോഴും പ്രണയം നടിക്കുന്നവർ അവരുടെ വീടിനെപ്പറ്റിയോ സാഹചര്യങ്ങളെപ്പറ്റിയോ പറയുന്ന കാര്യങ്ങൾ പിന്നീട് അന്വേഷിക്കുമ്പോൾ സത്യമാകാറില്ല.

വ്യക്തിപരമായ വിവരങ്ങൾ മറ്റൊരാളുമായി പങ്കുവയ്ക്കുമ്പോൾ നിങ്ങളുടെ വ്യക്തിത്വത്തിലെ പോരായ്മകളും, നിങ്ങളുടെ താത്പര്യങ്ങളും നിങ്ങളുടെ ബലഹീനതകളും മറ്റൊരാൾക്ക് വെളിപ്പെടുന്നു എന്നും അത് അവർ നിങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള വാതിലായി ഉപയോഗിക്കും എന്നും തിരിച്ചറിയുക.

വീടുകളിലേക്ക് ക്ഷണം: ആൺകുട്ടികൾ ഈദ്, റംസാൻ പോലുള്ള ഇസ്ലാമിക ആഘോഷവേളകളിൽ മുസ്ലീം പെൺകുട്ടികളോടൊപ്പം പ്രസ്തുത ക്രിസ്ത്യൻ പെൺകുട്ടിയെയും അവന്റെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. അതുവഴി ആൺകുട്ടിയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് പെൺകുട്ടിയെ കൂടുതൽ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. സ്വന്തം കുടുംബത്തിൽ കാണാത്ത സ്നേഹവും സൗഹൃദവും ഇവിടെയുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കുന്നു.

എന്നാൽ പല സംഭവങ്ങളിലും വീടും കുടുംബാംഗങ്ങളും വ്യാജമായി ചിത്രീകരിച്ചതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ചിലപ്പോൾ കൃത്രിമ കുടുംബരംഗം സൃഷ്ടിച്ച് പെൺകുട്ടിയുടെ സഹതാപം നേടാനും ശ്രമിക്കുന്നു (ഉദാഹരണത്തിന് ബാപ്പ തന്റെ അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ചുപോയെന്നും, കുടുംബത്തിന്റെ ഏകപ്രതീക്ഷ താനാണെന്നും പറയുകയും ചെയ്യുന്നു).

സമ്മാനങ്ങൾ, യാത്രകൾ: പെൺകുട്ടിയെ പ്രസാദിപ്പിക്കാനായി കൂടുതൽ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുകയും, പെൺസുഹൃത്തുക്കളോടൊപ്പം ഐസ്ക്രീം പാർലർ പോലുള്ള സ്ഥലങ്ങളിൽ കൊണ്ടുപോവുകയും ചെയ്യുന്നു. ചിലപ്പോൾ പാർക്കിലേക്കോ, അവനുമായി ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യാനോ അവളെ ക്ഷണിക്കുകയും, അവൾ ആവശ്യപ്പെടുന്ന സമയത്ത് തിരിച്ചെത്തിക്കുകയും ചെയ്യുന്നു. ഇതിലൂടെ അവൻ മാന്യനാണെന്നും, അവന്റെ സ്നേഹം സത്യമാണെന്നും അവളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.

വ്യക്തിത്വത്തിലേക്ക് ആകർഷിക്കുന്നു: ഒരു തരത്തിലുള്ള ദുസ്വഭാവങ്ങളോ പെരുമാറ്റ ദൂഷ്യങ്ങളോ പ്രകടമാക്കാതെ ഈ ഘട്ടത്തിൽ ബന്ധം ദൃഢപ്പെടുത്തുന്നു. നല്ല വസ്ത്രധാരണം, എല്ലാ കാര്യങ്ങളിലും വളരെ ധാർമികമായ ഇടപെടലുകൾ, ഉപദേശങ്ങൾ എന്നിവയിലൂടെ പെൺകുട്ടിയുടെ വിശ്വാസ്യത പിടിച്ചുപറ്റുന്നു. പെൺകുട്ടികളുടെ എല്ലാ കാര്യങ്ങളിലും മാതാപിതാക്കൾ പോലും നൽകാത്ത ശ്രദ്ധയും താത്പര്യവും കാണിക്കുന്നു (ടേക്ക് കെയറിങ് ലവ്).

അതോടൊപ്പം അടുത്തിരിക്കുകയും വളരെ മാന്യമായ സ്പർശനങ്ങളിലൂടെയും സാമീപ്യത്തിലൂടെയും കൂടുതൽ സ്നേഹവും വിശ്വാസവും നേടിയെടുക്കുകയും ചെയ്യുന്നു.

നാലാം ഘട്ടം: വിവാഹത്തെക്കുറിച്ചുള്ള ധാരണകൾ

പ്രണയബന്ധത്തിൽ നിന്ന് വിവാഹത്തിലേക്കുള്ള ചർച്ചകളും അഭിപ്രായങ്ങളും ഈ ഘട്ടത്തിൽ നടക്കുന്നു. മതം വിവാഹത്തിന് ഒരു തടസമാകില്ലെന്നും പെൺകുട്ടി ഒരിക്കലും മതം മാറേണ്ടതില്ലെന്നും സംസാരത്തിൽ സ്ഥാപിച്ചെടുക്കുന്നു. അതേ സമയം മതത്തെക്കുറിച്ച് പരസ്പരം സംസാരിക്കുകയും മതങ്ങൾ തമ്മിലുള്ള സമാനതകളെക്കുറിച്ചും പിന്നീട് ഇസ്ലാം മതത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും പലപ്പോഴായി സംസാരിക്കുകയും ചെയ്യുന്നു.

ക്രിസ്തീയ വിശ്വാസത്തെ ഇളക്കാൻ ശ്രമം

യേശുവിനെയും, മറിയത്തെയും സ്തുതിക്കുന്ന ചില മുസ്ലീം സാഹിത്യങ്ങൾ നൽകുന്നു. ഇതിൽ ആകൃഷ്ടരായാൽ മുഹമ്മദിന്റെ മാതൃകാപരമായ ജീവിതത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ നൽകുന്നു. തുടർന്ന് ഖുറാന്റെ വൈശിഷ്ട്യത്തെക്കുറിച്ചും, ഒരു മുസ്ലീം ആയാലുള്ള നേട്ടത്തെക്കുറിച്ചും ചില വിവരണങ്ങൾ നൽകുന്നു.

ക്രിസ്തീയ വിശ്വാസ സത്യങ്ങളെക്കുറിച്ച് സംശയമുളവാക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നു. (ഉദാ: ഈശോ ദൈവപുത്രനാണോ, ത്രിത്വം സത്യമാണോ, സഭയെക്കുറിച്ചും വൈദികരെക്കുറിച്ചുമുള്ള മോശം കഥകൾ പറഞ്ഞ് വിശ്വാസത്തിൽ നിന്ന് അകറ്റുന്നു).

അഞ്ചാം ഘട്ടം: വിവാഹ വാഗ്ദാനം, കൈവിഷം

ഒരു കാരണവശാലും പിരിയാൻ കഴിയില്ല എന്ന സ്ഥിതിയിലെത്തിച്ചേർന്നാൽ വിവാഹവാഗ്ദാനം നൽകി ബന്ധം കൂടുതൽ ദൃഢമാക്കുന്നു. ഇതിനിടയിൽ നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ ലൈംഗിക താല്പര്യങ്ങളെ പ്രകടമാക്കാനും ജിഹാദികൾ ശ്രമിക്കാറുണ്ട്.

ഇത് പെൺകുട്ടികളുടെ അഭിരുചി മനസ്സിലാക്കിയാണ് ചെയ്യുന്നത്. കൂടുതൽ ധാർമിക ചിന്തയുള്ള പെൺകുട്ടിയാണെങ്കിൽ ഈ ഘട്ടങ്ങളിലൊന്നും അത്തരം ശ്രമങ്ങൾ നടത്താറില്ല.

ഫോട്ടോ, വീഡിയോ കോൾ: അതേ സമയം സോഷ്യൽ മീഡിയ വഴി ചാറ്റിങ്ങ്, ദീർഘനേരമുള്ള ഫോൺ സംഭാഷണങ്ങൾ എന്നിവ വഴി മറക്കാൻ പറ്റാത്ത വിധത്തിലേയ്ക്ക് ബന്ധം വളർത്തും. ലൈംഗിക താല്പര്യം മനസിലാക്കി പെൺകുട്ടിയുടെ സാധാരണ ഫോട്ടോകൾ, അതിനുശേഷം നഗ്നമായ ഫോട്ടോസ് എന്നിവയും ആവശ്യപ്പെട്ടേയ്ക്കാം.

വീഡിയോ കോൾ മുഖേനയുള്ള സംസാരം പ്രത്യേകിച്ചും രാത്രികളിൽ ലൈംഗിക ചുവയിലേക്കും, നഗ്നമായ വീഡിയോ ഷെയറിങ്ങിലേയ്ക്കും എത്താറുണ്ട്. (മേൽ പറഞ്ഞ ഫോട്ടോകൾ മോർഫ് ചെയ്ത് പെൺകുട്ടികൾ പ്രണയത്തിൽ നിന്ന് പിന്മാറുമ്പോൾ ഭീഷണികളായി വരാറുണ്ട്. വീഡിയോ കോളുകൾ ഒട്ടുമിക്ക കേസുകളിലും സ്ക്രീൻ റെക്കോർഡിങ് ചെയ്ത് പിന്നീട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

കൈവിഷം അഥവാ ഓതിക്കെട്ടൽ

ഈ ഘട്ടത്തിൽ പെൺകുട്ടികളെ വശീകരിക്കാനായി ഇസ്ലാം മതപുരോഹിതന്മാർ വഴി ചെയ്യുന്ന ആഭിചാരക്രിയയാണ് കൈവിഷം അഥവാ ഓതിക്കെട്ടൽ. പെൺകുട്ടിയുടെ പേനയോ തുവാലയോ, തലമുടിയോ, മറ്റെന്തെങ്കിലും വസ്തുക്കൾ സ്വന്തമാക്കിയോ അല്ലെങ്കിൽ പെൺകുട്ടികളുടെ പേര് പറഞ്ഞ് ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണപദാർത്ഥങ്ങൾ, സമ്മാനങ്ങൾ എന്നിവ ഓതിക്കെട്ടിയോ ഈ ആഭിചാരക്രീയ നടത്താറുണ്ട്.

നിങ്ങൾക്ക് നൽകുന്ന മോതിരങ്ങൾ, നാണയങ്ങൾ, ഒരുമിച്ച് കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ, നിങ്ങൾക്ക് നൽകുന്ന സമ്മാനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഓതിയ ചരടുകൾ എന്നിവയും സാധാരണ സ്പർശനത്തിൽ പോലും കൈയ്യിലോ ശരീരത്തിലോ തേക്കുന്ന ചിലതരം പൊടികളോ നിങ്ങളെ വലിയൊരു വശീകരണ ലോകത്തേയ്ക്ക് എത്തിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.

ഇത്തരം മാന്ത്രിക കെട്ടുകൾ ബന്ധന പ്രാർത്ഥനയിലൂടെയും പരിഹാര മരുന്നുകളിലൂടെയും മാറ്റിയെടുക്കാവുന്നതാണ്. അഭിവന്ദ്യ പിതാക്കന്മാർക്കും പിതാക്കന്മാർ നിശ്ചയിച്ച അധികാരം നൽകിയിരിക്കുന്ന നിശ്ചയിക്കപ്പെട്ട വൈദികരിക്കും ഈ തിന്മയെ ബന്ധന പ്രാർത്ഥനയിലൂടെ ബഹിഷ്കരിക്കാവുന്നതാണ്. അതോടൊപ്പം ഭക്ഷണത്തിലൂടെ നൽകപ്പെട്ടതാണെങ്കിൽ ചില പ്രകൃതിദത്തമരുന്നുകളിലൂടെ ഇവ പുറത്ത് കളയാവുന്നതുമാണ്.

ആറാം ഘട്ടം: ശാരീരിക ബന്ധം, ദുരുപയോഗം

പെൺകുട്ടിക്ക് ജിഹാദിയോടുള്ള അടുപ്പം കൂടുന്നതനുസരിച്ച് അവളെ തനിച്ച് വിജനമായ സ്ഥലങ്ങളിലോ ചിലപ്പോൾ വാഹനത്തിൽ വച്ചോ, യാത്രയോട് അനുബന്ധിച്ച് ഹോട്ടലുകളിലോ റിസോർട്ടുകളിൽ നിന്നോ ലൈംഗിക ബന്ധത്തിലേക്ക് എത്തിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നു.

പിന്നീട് ആ ഓർമകൾ പെൺകുട്ടികളെ വല്ലാതെ വേട്ടയാടുകയും അയാളുമൊത്തുള്ള ഒരു ജീവിതം മതി എന്ന തീരുമാനത്തിലെത്താൻ ഇടയാക്കുകയും ചെയ്യാറുണ്ട്. പരസ്പരമുള്ള സമ്മതത്തോടെയുള്ള ബന്ധമായി ഈ ദുരുപയോഗങ്ങളെ പെൺകുട്ടികൾ കാണാറുണ്ടെങ്കിലും ലൈംഗിക ബന്ധത്തിന് തന്ത്രപൂർവ്വം സാഹചര്യമൊരുക്കിയതും നിർബന്ധിക്കുന്നതും ജിഹാദികൾ തന്നെയായിരിക്കും.

അന്യമതസ്ഥയായ ഒരു പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതോ ചതിക്കുന്നതോ നശിപ്പിക്കുന്നതോ ഇസ്ലാം തത്വപ്രകാരം ഒരു തിന്മയല്ല, പുണ്യമാണ്, സ്വർഗ്ഗത്തിലെത്താനുള്ള ഒരു വഴിയാണ് എന്ന സത്യം മനസ്സിലാക്കുക.

ചില ബന്ധങ്ങളിൽ പെൺകുട്ടികൾ വഴങ്ങില്ലെന്ന് കണ്ടാൽ അവളോടൊപ്പമുള്ള ഫോട്ടോകൾ കാണിച്ച് സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അതിന് അവർ തയ്യാറാകുന്നില്ലെങ്കിൽ മയക്കുമരുന്നുകൾ പാനീയങ്ങളിൽ നൽകി അവളെ ദുരുപയോഗിക്കുന്നു.

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെങ്കിൽ അതുവരെ ബന്ധവും, ദുരുപയോഗവും തുടരുന്നു. ഇതിനിടയിലും പ്രണയത്തിന്റെ ഭാവങ്ങളും വിവാഹത്തിന്റെ സാധ്യതകളും നിലനിർത്തിക്കൊണ്ടുപോകുവാൻ ജിഹാദികൾ ശ്രദ്ധിക്കാറുണ്ട്. ആ വിശ്വാസ്യതയിൽ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിന് സമ്മതിച്ചുകൊടുക്കാറുമുണ്ട്.

പക്ഷേ ബോധപൂർവ്വം ചിന്തിച്ചാൽ ഇത് ഒരു ദുരുപയോഗമാണെന്ന് മനസ്സിലാക്കാൻ പെൺകുട്ടികൾക്ക് സാധിക്കും. ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങളും വിവാഹപൂർവ്വ ലൈംഗിക ബന്ധവും കഠിനമായ പാപം തന്നെയാണ്. ലൗ ജിഹാദ്, മുസ്ലീം പ്രണയ കേസുകളിൽ 99 ശതമാനം പെൺകുട്ടികളും ദുരുപയോഗിക്കപ്പെട്ടവരാണ്.

ഏഴാം ഘട്ടം: കുടുംബത്തിൽ നിന്ന് അകറ്റുന്നു, സമൂഹത്തിലെ വില കളയുന്നു.

മുകളിൽ പറഞ്ഞ അഞ്ചു ഘട്ടങ്ങൾ പൂർത്തിയാക്കപ്പെട്ട് കഴിഞ്ഞാൽ സ്വന്തം മാതാപിതാക്കളുമായും സഹോദരങ്ങളുമായും മനപ്പൂർവ്വം വിദ്വേഷം സൃഷ്ടിക്കാറുണ്ട്. തെറ്റിധാരണകൾ പറഞ്ഞും മാതാപിതാക്കളുടെ കുറവുകളും കുറ്റങ്ങളും പറഞ്ഞും അവരുടെ സ്നേഹരാഹിത്യങ്ങളെ പർവ്വതീകരിച്ചും മാനസികമായി വീട്ടുകാരുമായി അകറ്റുന്നു. (അപ്പന് / അമ്മയ്ക്ക് മറ്റ് ബന്ധങ്ങൾ ഉണ്ട്, ജന്മനാ സ്വാർത്ഥരാണ്, വീട്ടിൽ നീ സുരക്ഷിതയല്ല എന്നിങ്ങനെ പലതും).

അതേ സമയം പ്രണയ വിഷയം വീട്ടിൽ അറിഞ്ഞിട്ടില്ലെങ്കിൽ പെൺകുട്ടി വഴിയോ സോഷ്യൽ മീഡിയ വഴിയോ വീട്ടുകാരെ അറിയിച്ച് പ്രശ്നം സൃഷ്ടിക്കാറുണ്ട്. മാതാപിതാക്കളും കുടുംബാംഗങ്ങളും പരമാവധി ഈ പ്രശ്നത്തെ മറച്ചു വെക്കാൻ ശ്രമിച്ച് സ്വന്തമായി പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു.

പ്രശ്നം കലുഷിതമാകുമ്പോൾ മേൽപ്പറഞ്ഞ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു പെൺകുട്ടി വീട്ടുകാരെ തള്ളിപ്പറഞ്ഞ് പ്രണയത്തിൽ ഉറച്ചു നിൽക്കുകയോ വീട്ടിൽ നിന്ന് ഇറങ്ങി പോവുകയോ ചെയ്യാറുണ്ട്. ഇത് വളരെ തന്ത്രപൂർവ്വം ഒരുക്കുന്ന ഒരു കെണിയാണെന്ന് തിരിച്ചറിയുക.

ചില കേസുകളിൽ ജിഹാദികൾ പെൺകുട്ടികളുടെ വീട്ടിൽ വന്ന് പ്രശ്നം സൃഷ്ടിച്ച് ഇറക്കികൊണ്ട് പോകാൻ ശ്രമം നടത്താറുണ്ട്. അത് കുടുംബത്തിന്റെ മാന്യതയ്ക്ക് കളങ്കം വരുത്തുമ്പോൾ സാധാരണ മാതാപിതാക്കൾ വികാരപരമായി പെൺകുട്ടികളോട് പെരുമാറുകയോ നിരാശരായി തളർന്നുപോകുകയോ ചെയ്യാറുണ്ട്. ഈ സ്ഥിതിവിശേഷം ജിഹാദികൾ നന്നായി മുതലെടുക്കാറുണ്ട്.

അതോടൊപ്പം ഈ പ്രശ്നം സോഷ്യൽ മീഡിയ വഴിയോ, വ്യക്തികൾ മുഖേനയോ, പ്രദേശത്തുള്ളവരെയും കുടുംബക്കാരെയും മനപ്പൂർവ്വം അറിയിച്ച് പ്രശ്നം വഷളാക്കാറുണ്ട്. ചില കേസുകളിൽ പെൺകുട്ടികൾ പിന്മാറാൻ തീരുമാനിച്ചാൽ പെൺകുട്ടികളുടെ നഗ്നവീഡിയോ കോളുകളും മോർഫ് ചെയ്ത ഫോട്ടോകളും പ്രസിദ്ധീകരിച്ച് നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയിലെത്തിച്ചിട്ടുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ അധികമാരും ഈ പ്രശ്നത്തിൽ ഇടപെടാൻ താല്പര്യം കാണിക്കില്ല. ആരും സഹായിക്കാനില്ലാതെ മാതാപിതാക്കൾ നിസ്സഹായരാകുമ്പോൾ നാട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ പെൺകുട്ടികൾ ജിഹാദികളോടൊപ്പം ഇറങ്ങിപ്പോവുകയോ അല്ലെങ്കിൽ ആത്മഹത്യയിൽ ജീവിതം അവസാനിക്കിപ്പിക്കുകയോ ചെയ്യുന്നു.

എട്ടാം ഘട്ടം: നിയമപരമായി സ്വന്തമാക്കുക

രജിസ്റ്റർ മാര്യേജ് നടത്തുക, പോലീസ് സ്റ്റേഷനിൽ ഹാജരാവുക ഹേബിയസ് കോർപ്പസ് ഹർജി കൊടുക്കുക എന്നിങ്ങനെയുള്ള വിവിധ വഴികളിലൂടെ പെൺകുട്ടികളെ നിയമപരമായി ജിഹാദികൾ തട്ടിയെടുക്കാൻ ശ്രമം നടത്തുന്നു.

ഈ അവസരത്തിൽ തീവ്ര ഇസ്ലാമിക സംഘടനകൾ പണം, നിയമസഹായം, താമസ സൗകര്യം, സഹായിക്കാനായി ആളുകൾ എന്നിവയെല്ലാം നൽകി പിന്തുണ നൽകാറുണ്ട്. ഇത്തരം ഒരു സാഹചര്യം മുന്നിൽ കണ്ടാൽ നിങ്ങൾ ഇസ്ലാമിക കെണിയിൽപ്പെട്ടു കഴിഞ്ഞു എന്ന് മനസിലാക്കി കൊള്ളുക.

രജിസ്റ്റർമാര്യേജ്, ഹേബിയസ് കോർപ്പസ് എന്നിവയ്ക്കായി നിങ്ങളുടെ ആധാർകാർഡ്, മറ്റ് ഐഡി കാർഡുകൾ, രേഖകൾ എന്നിവ ചോദിച്ചു വാങ്ങിയേക്കാം. ഒരു കാരണവശാലും അവ ജിഹാദികൾക്ക് കൈമാറുകയോ ഫോട്ടോ എടുത്ത് അയച്ചു കൊടുക്കുകയോ ചെയ്യരുത്. അത് നിങ്ങൾക്ക് വലിയ തിരിച്ചടി നൽകും.

ഒമ്പതാം ഘട്ടം: വിവാഹ ജീവിതം, മതം മാറ്റം

നിയമപരമായി രജിസ്റ്റർ വിവാഹം നടത്തിയോ നിയമസഹായത്താൽ ഒരുമിച്ച് ജീവിക്കാൻ അനുവാദം വാങ്ങിയോ ജിഹാദികളുടെ വീടുകളിലോ വാടകവീടുകളിലോ സഹായികളുടെ വീടുകളിലോ പെൺകുട്ടിയെ താമസിപ്പിക്കുന്നു.

മറ്റ് ഇടങ്ങളിലാണെങ്കിൽ പല കാരണങ്ങൾ പറഞ്ഞ് പതിയെ സ്വന്തം വീട്ടിലേയ്ക്ക് എത്തിക്കുന്നു. ആദ്യ നാളുകളിൽ വളരെ സന്തോഷമായി കടന്നുപോയേക്കാം, എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നിയമപരമായി നമ്മൾ വിവാഹിതരാണെങ്കിലും തന്റെ വീട്ടിൽ താമസിക്കണമെങ്കിൽ കുടുംബത്തിലെ ചില ആചാരങ്ങൾ അറിയണമെന്നും പാലിക്കണമെന്നും പറയുന്നു.

തട്ടമിടീക്കുക, നിസ്കാരം പഠിപ്പിക്കുക, തുടങ്ങി ഇസ്ലാമിക ലോകത്തേയ്ക്ക് പെൺകുട്ടിക്ക് ഇഷ്ടമില്ലെങ്കിലും നയിക്കുന്നു. ഇസ്ലാമിക നിയമമനുസരിച്ച് ഒരു കാഫിർ (അന്യമതസ്ഥ) ഇസ്ലാമിന്റെ വീട്ടിൽ ബന്ധു എന്ന നിലയിൽ കഴിയാനാവില്ല.

മതപുരോഹിതരും മൊയ്‌ലിയാർമാരും പ്രസ്തുത വിഷയത്തിൽ ഇടപെട്ട് സമുദായത്തിന്റെ നിയമങ്ങൾ പാലിക്കാൻ ആവശ്യപ്പെടും. താമസിയാതെ നിക്കാഹ് നടത്തണമെന്നും അല്ലെങ്കിൽ ജിഹാദിയും വീട്ടുകാരും മഹലിൽ നിന്ന് പുറത്താക്കപ്പെടും എന്ന സ്ഥിതി പെൺകുട്ടിയുടെ മുന്നിൽ അവതരിപ്പിക്കപ്പെടും.

ഭർത്താവിന്റെ കൂടെ ജീവിക്കണമെങ്കിൽ മതം മാറിയേ പറ്റൂ എന്ന സാഹചര്യത്തിൽ ഏതെങ്കിലും മതപഠന കേന്ദ്രത്തിൽ ഒരു മാസം മുതൽ ആറ് മാസം വരെ താമസിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ജിഹാദിക്കും കുടുംബത്തിനും മഹലിൽ നിന്നും ഇസ്ലാമിക സംഘടനകളിൽ നിന്നും വലിയ തുക പ്രതിഫലം ലഭിക്കുന്നുമുണ്ട്.

മതപഠനത്തിന് ശേഷം വീട്ടിലെത്തിയാൽ സമാധാനപരമായ ഒരു ജീവിതം പെൺകുട്ടികൾക്ക് ലഭിക്കാറില്ല. പലരും മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹമോചനം വാങ്ങി രക്ഷപെടുകയോ തനിയെ താമസിക്കുകയോ മറ്റ് ബന്ധങ്ങളിലേക്ക് എത്തിപ്പെടുകയോ ചെയ്യാറുണ്ട്.

ആശ്രയത്വം നഷ്ടപ്പെട്ട പല യുവതികളും ജീവിതം അവസാനിപ്പിച്ച സംഭവങ്ങൾ കേരളത്തിൽ തന്നെ നിരവധിയാണ്. അഥവാ ഭർത്താവിന്റെ വീട്ടിൽ എല്ലാം സഹിച്ച് പിടിച്ചുനിന്നാലും ഭർതൃവീട്ടുകാരുടെ പീഢനവും ഭർത്താവിന്റെ രണ്ടാം വിവാഹത്തിനുള്ള താല്പര്യവും ഇതിനിടയിലെ ലൈംഗിക പീഡനങ്ങളും പെൺകുട്ടികളെ മാനസികമായി തളർത്തിക്കളയാറുണ്ട്.

ഓർക്കുക പ്രണയത്തിന്റെ മാസ്മരികതയിൽ പെട്ട് ഇത്തരത്തിൽ ഇറങ്ങിപ്പോയ ഒരു പെൺകുട്ടിക്കും ഇസ്ലാമിൽ സമാധാനപരമായ ഒരു വിവാഹ ജീവിതമോ കുടുംബാന്തരീക്ഷമോ ലഭിക്കില്ല.

കുരുക്കിലകപ്പെട്ട പെൺകുട്ടി

വിവാഹത്തിന്റെ ആദ്യ വർഷത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ലെങ്കിലും ഒന്നോ, രണ്ടോ കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞാൽ അവളെ മൊഴി ചൊല്ലുന്നു. കാരണം ‘ശരിയത്ത് നിയമം“ അനുസരിച്ച് ഒരു മുസ്ലീം പുരുഷന് നാലു പേരെ വിവാഹം കഴിക്കാം.

ചില സാഹചര്യങ്ങളിൽ നല്ല ജോലിയും, ഭാവിയും വാഗ്ദാനം ചെയ്ത് അവളെ വിദേശത്തേയ്ക്ക് അയക്കുകയും ISIS പോലുള്ള തീവ്രവാദികൾക്ക് അടിമകളായി വിൽക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ അവൾ ഏതെങ്കിലും ‘യത്തീം‌ഖാന‘യുടെ അടുക്കളയിൽ ജോലിക്കാരിയായി കഴിഞ്ഞേയ്ക്കാം.

മാതാപിതാക്കളോ, ബന്ധുക്കളോ തന്നെ സ്വീകരിച്ചേക്കില്ല എന്ന ഭയവും നാണക്കേടും കാരണം മിക്ക കേസുകളിലും പെൺകുട്ടി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി വരാറില്ല. അത്തരം സന്ദർഭങ്ങളിൽ അവൾ ചുവന്ന തെരുവുകളിലോ അതുപോലുള്ള സമാനമായ അവസ്ഥയിലോ ആയിരിക്കാം.

നൊന്തുപെറ്റ കുഞ്ഞുങ്ങളെപ്പോലും കാണുവാനോ, എവിടെയാണെന്നറിയാനോ സാധിക്കാത്തതിനാൽ ഒരു പക്ഷേ അവൾ ജീവിതം തന്നെ അവസാനിപ്പിച്ചേക്കാം. പെൺകുട്ടികളെ എന്നെന്നേക്കുമായി കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേരളത്തിലെ പല കേസുകളിലും ഇത്തരത്തിലുള്ള ചില സംഘടകളുടെയും ജിഹാദികളുടെയും പ്രവർത്തനമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ചിലരെ പുറം രാജ്യങ്ങളിലേക്ക് ലൈംഗിക അടിമകളായി കൊണ്ടു പോവുകയോ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യാറുണ്ട്. ചില പെൺകുട്ടികൾ മറ്റ് മതപുരോഹിതരുടെയോ, മത തീവ്രവാദികളുടെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യയായി ജീവിക്കുന്നു.

ലൗ ജിഹാദ് തിരിച്ചറിയാൻ

1. പെൺകുട്ടിയുടെ പെൺസുഹൃത്തുക്കൾ വഴി പ്രണയാഭ്യർത്ഥനകൾ വരുന്നു.

2. ഇസ്ലാം മതത്തെയോ അതിന്റെ ശ്രേഷ്ടതയെക്കുറിച്ചോ പെൺകുട്ടിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.

3. പെൺകുട്ടിയുടെ മതവിശ്വാസത്തെ ചോദ്യം ചെയ്യുകയും, കളിയാക്കുകയും, സംശയകരമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.

4. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നു. ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നു.

5. രജിസ്റ്റർ വിവാഹത്തിന് സമ്മർദ്ദം ചെലുത്തുന്നു.

6. പ്രണയിക്കുന്ന വ്യക്തിയുടെ സുഹൃദ്‌വലയം, ബന്ധപ്പെടുന്ന വ്യക്തികൾ, പോകുന്ന സ്ഥലങ്ങൾ എന്നിവയിലുണ്ടാകുന്ന സംശയങ്ങളും പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകളും നിസാരമാക്കരുത്.

ചുരുക്കത്തിൽ പ്രണയം നടിച്ചുള്ള മതപരിവർത്തനം നിഷേധിക്കാൻ പറ്റാത്ത ഒരു യാഥാർത്ഥ്യമാണ്. രാഷ്ട്രീയ നേതാക്കളും [ഇതര] മതനേതാക്കളും തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഈ യാഥാർത്ഥ്യം നിഷേധിക്കുമ്പോഴും ക്രിസ്തീയ മതനേതാക്കന്മാരും മുതിർന്ന പോലീസ് മേധാവികളും ഈ വസ്തുത വിസ്മരിക്കാൻ കഴിയാത്ത സത്യമാണെന്ന് പ്രഖ്യാപിക്കുന്നു.

ഇത്തരം വിഷലിപ്തമായ പ്രചരണങ്ങളുടെ തുടർച്ചയാണ് “മുയലുകളെപ്പോലെ പെറ്റുകൂട്ടുന്ന” “നാർക്കോ ജിഹാദികളായ” മുസ്ലീങ്ങളുടെ ഓട്ടോറിക്ഷകളും കടകളുമെല്ലാം ക്രിസ്ത്യാനികൾ ബഹിഷകരിക്കണമെന്ന ആഹ്വാനത്തിൽ ചെന്നെത്തി നിൽക്കുന്നത്.

നടപടിയെടുക്കാനുള്ള ആർജവം സർക്കാറിനുണ്ടോ ???

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x