Middle EastNews

‘തൂഫാൻ’ കാമ്പയിന് പിന്തുണയുമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ; ലഹരിക്കെതിരെ കൈകോർത്ത് പ്രവാസലോകം

ജിദ്ദ: കേരള പൊലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ലഹരി മാഫിയകൾക്കെതിരെ ശക്തമായി നടന്നുവരുന്ന ‘തൂഫാൻ’ (Toofan – The Narcotic Hunt) പദ്ധതിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സെക്രട്ടറിയേറ്റ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. യുവതലമുറയെയും സമൂഹത്തെയും കടുത്ത വിപത്തിലേക്ക് തള്ളിവിടുന്ന മയക്കുമരുന്ന് മാഫിയകളെ വേരറുക്കാൻ ഇത്തരം കർശനമായ നടപടികൾ അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി.

മയക്കുമരുന്നിന്റെ വ്യാപനം കേവലം ഒരു ക്രമസമാധാന പ്രശ്നം മാത്രമല്ല, മറിച്ച് ഒരു തലമുറയെയാകെ നശിപ്പിക്കുന്ന സാമൂഹിക വിപത്താണ്. വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി ശൃംഖലകളെ തകർക്കാൻ പൊലീസിനൊപ്പം പൊതുസമൂഹവും കൈകോർക്കേണ്ടതുണ്ട്. പ്രവാസ ലോകത്തിരുന്നുകൊണ്ട് സ്വന്തം നാടിന്റെ സുരക്ഷയെയും യുവത്വത്തിന്റെ ഭാവിയെയും കരുതി ഇത്തരം ജനകീയവും സുരക്ഷാപരവുമായ നീക്കങ്ങളെ പിന്തുണക്കേണ്ടത് പ്രവാസി സമൂഹത്തിന്റെ കടമയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനായി ബോധവൽക്കരണ പരിപാടികളുമായി ഇസ്ലാഹി സെന്റർ എന്നും മുൻപന്തിയിലുണ്ടാകും. ‘തൂഫാൻ’ പദ്ധതിയിലൂടെ മയക്കുമരുന്ന് മാഫിയയുടെ ഉറവിടങ്ങൾ കണ്ടെത്താനും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാനും കേരള പൊലീസിന് സാധിക്കട്ടെയെന്ന് സെക്രട്ടറിയേറ്റ് ആശംസിച്ചു.

പദ്ധതി കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ചില സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു:

  • പ്രാദേശിക ജാഗ്രതാ സമിതികൾ: നാട്ടിൽ പ്രാദേശിക അടിസ്ഥാനത്തിൽ ജനകീയ ‘തൂഫാൻ ജാഗ്രതാ സമിതികൾ’ രൂപീകരിക്കണം.
  • പ്രതിവാര ഡാറ്റാ പ്രസിദ്ധീകരണം: ഓരോ ആഴ്ചയിലും ഈ ഓപ്പറേഷനിലൂടെ അറസ്റ്റിലാകുന്നവരുടെ എണ്ണം, കേസുകളുടെ വ്യാപ്തി, പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവും അതിന്റെ വിപണി മൂല്യവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ (Data) പൊതുജനങ്ങൾക്കായി ഔദ്യോഗികമായി പ്രസിദ്ധീകരിക്കണം. ഇത് ലഹരി വിരുദ്ധ പോരാട്ടത്തിന് ജനങ്ങൾക്കിടയിൽ കൂടുതൽ ജാഗ്രതയും വിശ്വാസ്യതയും വളർത്താൻ സഹായിക്കും.

പ്രസിഡന്റ് ഹംസ നിലമ്പൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ജരീർ വേങ്ങര, സലാഹ് കാരാടൻ, അബ്ദുൽ ഗഫൂർ വളപ്പിൽ, ഷകീൽ ബാബു, മൻസൂർ കെ.സി, ജൈസൽ എ., അബ്ദുൽ റഹ്മാൻ, അബ്ദുസ്സലാം മോങ്ങം എന്നിവർ പങ്കെടുത്തു.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Back to top button
0
Would love your thoughts, please comment.x
()
x