
കൊറോണ: എതിരാളികളിൽ നിന്ന് സാമൂഹിക അകലം പാലിച്ച ജർമ്മൻ ഫുട്ബോൾ ടീമിന് 37-0 തോൽവി
കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം എതിരാളികളിൽ നിന്ന് സാമൂഹികമായി അകലം പാലിച്ച് മത്സരിച്ച ഒരു അമേച്വർ ജർമ്മൻ ഫുട്ബോൾ ടീം 37-0ന് പരാജയപ്പെട്ടു. SG Ripdorf/Molzen II എന്ന ടീമാണ് ഏഴ് കളിക്കാരെ മാത്രം ഫീൽഡിൽ ഇറക്കി മത്സരിച്ചത് (മത്സരത്തിന് മിനിമം 7 കളിക്കാർ നിർബന്ധമായത് കൊണ്ട് ).
എതിർ ടീമായ എസ്‌വി ഹോൾഡൻസ്റ്റെഡ് II കഴിഞ്ഞ മത്സരത്തിൽ കൊവിഡ് പൊസിറ്റീവ് ആയ ഒരു താരം അണിനിരന്ന ടീമുമായി ഏറ്റുമുട്ടിയിരുന്നു. അത് കൊണ്ടാണ് സ്വന്തം ടീമിലെ കളിക്കാർക്ക് കൊറോണ ബാധിക്കുമെന്ന് ഭയന്ന് വിചിത്രമായ ലൈനപ്പും ശൈലിയും സ്വീകരിച്ചത്.
ലീഗിൽ മത്സരത്തിൽ നിന്ന് ഒരു ടീം പിന്മാറിയാൽ 200 ഡോളർ പിഴ അടക്കേണ്ടി വരും. അതിനെ മറികടക്കാൻ ആണ് SG Ripdorf/Molzen II എന്ന ടീം ഇത്തരത്തിൽ സാമൂഹിക അകലം പാലിച്ച് കളിച്ചത്.
സെപ്റ്റംബർ 13 ന് നടന്ന കളി കഴിഞ്ഞ് SG Ripdorf/Molzen II ന്റെ കോ-ചെയർ പാട്രിക് റിസ്റ്റോ സന്നദ്ധത അറിയിച്ച ആ ഏഴ് കളിക്കാർക്ക് നന്ദി അറിയിച്ചു. അല്ലാത്തപക്ഷം മത്സരം ഉപേക്ഷിച്ചതിന് ക്ലബ് 200 യൂറോ പിഴ ഈടാക്കുമായിരുന്നു, അത് ക്ലബ്ബിന് വലിയ പണമാണ്, പ്രത്യേകിച്ച് ഈ സമയത്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളി ആരംഭിച്ചപ്പോൾ, ഞങ്ങളുടെ കളിക്കാരിലൊരാൾ പന്ത് എതിരാളിക്ക് കൈമാറി എന്നിട്ട് വശങ്ങളിലേക്ക് മാറി നിന്നു, മിസ്റ്റർ റിസ്റ്റോ കൂട്ടിച്ചേർത്തു.
എതിരാളികൾക്ക് എന്താണ് സംഭവിക്കുന്ന്ത് എന്ന് മനസ്സിലായില്ല. പക്ഷേ ഞങ്ങൾ ഒന്നും റിസ്ക് എടുക്കാൻ ആഗ്രഹിച്ചില്ല. പിന്നീട് ഞങ്ങളുടെ കളിക്കാർ കളിക്കളത്തിലേക്ക് മടങ്ങിയെങ്കിലും അവർ പിച്ചിൽ തന്നെ നിന്നു.
ഇതിന് കൃത്യമായ മറ്റു പരിഹാരമൊന്നുമില്ല. ഞങ്ങൾ ഈ വഴി തിരെഞ്ഞെടുത്തു. എതിരാളികൾക്ക് ഒരു ഉപദ്രവവും വരുത്താൻ ഞങ്ങൾ ആഗ്രഹിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.