ലോക് ഡൌണ്‍ മൂന്നാഴ്ച കൂടി നീട്ടി ബ്രിട്ടന്‍
കോവിഡിനെ പിടിച്ചുകെട്ടാനാകാതെ വലയുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അമേരിക്കയും സ്പെയിനും ബ്രിട്ടനുമെല്ലാം ജീവന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഈ രാജ്യങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൌണ്‍ മൂന്നാഴ്ച കൂടി നീട്ടിയിരിക്കുകയാണ് ബ്രിട്ടന്‍.
നടപടികളില്‍ ഇപ്പോള്‍ ഇളവ് വരുത്തുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ് വ്യവസ്ഥയേയും മോശമായി ബാധിച്ചേക്കുമെന്ന് അവലോകനത്തില്‍ വ്യക്തമായതായി വിദേശകാര്യ സെക്രട്ടി ഡൊമനിക് റാബ് പറഞ്ഞു.
ഇന്നലെ മാത്രം 861 മരണങ്ങളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ യു.കെയിലെ മരണസംഖ്യ 13,729 ആയി. ഈ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്.അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള സ്ഥാപനങ്ങളൊഴികെ ബാക്കിയെല്ലാം അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, ലോകത്ത് കൊവിഡ് മരണം 1,45,470 ആയി. രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. യു.എസില്‍ മാത്രം 34,617 പേര്‍ കൊവിഡ് ബാധിച്ച്‌മരിച്ചു. ഇന്നലെ മാത്രം 2,174 പേരാണ് അമേരിക്കയില്‍ മരിച്ചത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS