Culture

സിവിൽ സർവീസ് ലഭിച്ചത് കൊണ്ട് അസംബന്ധങ്ങൾ വിളമ്പാതിരിക്കില്ല

ഒരുത്തൻ IPS/IAS ഒക്കെ നേടുക എന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ കൊല്ലം പഠിച്ചു ഒരു പരീക്ഷ പാസാകുക എന്നതിൽ അപ്പുറം ഇല്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ അന്ധ വിശ്വാസങ്ങളും ശാസ്ത്രീയം എന്ന നാട്യത്തിൽ അസംബന്ധങ്ങൾ വിളമ്പുന്നതിൽ വലിയ ഒരു പങ്കു പണ്ടെങ്ങോ എഴുതി ഒരു പരീക്ഷയുടെ ബലത്തിൽ വായിൽ വന്നത് ഉറപ്പോടെ വിളിച്ചു പറയുന്ന ചില ‘ വിദ്വാൻ’ മാരാണ്.

അതിൽ അനർഗള- നിർഗളം പ്രസംഗിക്കുന്ന ഒരാൾ കിഴക്കോട്ട് തിരിഞ്ഞിരുന്നാൽ ബുദ്ധി കൂടും, പഠിച്ചാൽ റാങ്ക് വാങ്ങാം. അത് ഹാർവാഡ് യൂണിവേഴ്സിറ്റി പരീക്ഷിച്ചു ഹോസ്റ്റൽ പൊളിച്ചു നേരെയാക്കി എന്ന് കാച്ചി.

അത് പൊലെ ശാസ്ത്രം എന്ന് പേരിൽ അയാൾ അസബന്ധങ്ങൾ എവിടെയും എഴുന്നുള്ളിക്കും. അമ്പലത്തിൽ നമ്പൂതിരി, പള്ളിയിൽ പാതിരി, മോസ്‌കിൽ മുല്ല, എൻ എസ്‌ എസിൽ നായർ പ്രമുഖൻ.

എന്തും വഴങ്ങും. എന്തും ആത്മവിശ്വാസത്തോടെ കാച്ചും

അത് പോലെയാണ് ഇപ്പോൾ ഒരാൾ ‘ തറവാട് ‘ എന്നു എല്ലാവരും പറയുന്നത് കൊണ്ടു നായർ ഡോമിനന്റ് കാസ്റ്റ് ആയതു കൊണ്ടു എന്ന കണ്ടു പിടുത്തം..

എന്നിട്ട് വച്ച് കാച്ചി ലോകത്തു ഒരിടത്തും ഇങ്ങനെ ഒരു സംഗതി ഇല്ല. ഇങ്ങേർ ലോകത്തു എവിടെയൊക്കെ പോയി ജാതി വ്യവസ്‌ഥയും വർണ്ണ വ്യവസ്ഥയും ഭാഷയും ഡോമിനന്റെ കാസ്റ്റും പഠിച്ചിട്ടിട്ടുണ്ട്?

ഉണ്ടെങ്കിൽ ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ ഉറപ്പോടെ പറയില്ല.

കക്കൂസ് ഡച്ചുകാർ ഉപയോഗിച്ചത് ഇൻഡോനേഷ്യയിലും കേരളത്തിലും ഒക്കെ ഇപ്പോഴും ഉപയോഗിക്കുന്നു. മലയാള ഭാഷയിൽ / എല്ലാ ഭാഷകളിലും ഇപ്പൊഴും പല ഭാഷകളിൽ നിന്നു പല രീതിയിൽ പല വാക്കുകൾ ഉപയോഗിക്കുന്നുണ്ട്.

എന്തായാലും കേരളത്തിൽ ഇപ്പോൾ ഇങ്ങനെയുള്ള ഐ എ എസ്‌ /ഐ പി എസ്‌ കാർ ഒരു പരീക്ഷ പാസായി എന്ന ഒറ്റക്കാരണം കൊണ്ടു ഉണ്ടാക്കി വയ്ക്കുന്ന അസംബന്ധങ്ങൾ ഒരുപാട് ഉണ്ട്.

പലരും തികഞ്ഞ പാരമ്പര്യ കൺഫെമിസ്റ്റുകൾ. ജാതി മഹിമ. കുല മഹിമ .

പള്ളിയിൽ ചെന്നു പള്ളിപ്പാട്ട് പാടും. അമ്പലത്തിൽ പോയി കീർത്തനം. ഓരോയിടത്തും വിളമ്പാൻ അത്യാവശ്യം ചില സൂത്രങ്ങൾ.

പഴയ സെമി ഫ്യൂഡൽ മനസ്ഥിതിക്ക് അപ്പുറം വളരാൻ ഒരു സർക്കാർ പരീക്ഷ കൊണ്ടങ്ങും സാധിക്കില്ല. ഉതൊക്കയാണ് എങ്കിലും അവരിൽ പലരും വിചാരിക്കുന്നത് അവരാണ് ആ റൂമിലെ ഏറ്റവും ബുദ്ധി രക്ഷസർ എന്നാണ്.

ചിലർ അഹങ്കാരത്തിന്റെ ആൾ രൂപങ്ങൾ. പലപ്പോഴും ഇങ്ങനെയുള്ള ഐ എ എസ്‌ /ഐ പി എസ്‌ മഹാത്മക്കൾ വരുന്ന മീറ്റിങ്ങിൽ പോകില്ല.

ഇതിനർത്ഥം എല്ലാ ഐ എ എസ്‌ /ഐ പി എസ്‌ കാർ എല്ലാം അങ്ങനെന്നല്ല. വെറുതെ ചളു പറയാതെ അവരെ ഏൽപ്പിച്ച ജോലികൾ അധിക പ്രസംഗം ഇല്ലാതെ ചെയ്യുന്ന ഒരു മുപ്പതു ശതമാനം ഉള്ളത് കൊണ്ടാണ് സർക്കാർ എന്ന സൂത്രം നടന്നു പോകുന്നത്.

Js Adoor

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x