Middle EastPravasiWorld
കുവൈത്ത് അമീർ ശൈഖ് സബാഹ് വിടവാങ്ങി

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ക് സബഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധിതനായതിനെ തുടര്‍ന്ന് അമേരിക്കയില്‍ സര്‍ജറിക്ക് വിധേയനായിരുന്നു. അമീറിന്റെ ചരമവാര്‍ത്ത അറിഞ്ഞശേഷം ഓഹരിക്കമ്പോളത്തില്‍ 2.2 ശതമാനത്തിന്റെ ഇടിവുണ്ടായി.
ആധുനിക കുവൈത്തിന്‍റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്‍റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.