സൗദി: തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതിന് ജുണ് പതിനഞ്ച് മുതല്‍ വിലക്ക്
റിയാദ്: കൊടും ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിൽ നിരോധനം ജൂണ്‍ പതിനഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു.
ഉച്ചക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞു 3 മണിവരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യപ്പിക്കുന്നതിലാണ് മന്ത്രാലയത്തിന്റെ നിരോധനം. ചൂട് ശക്തമായി അനുഭവപ്പെടുന്ന ജുണ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരേയുള്ള കാലയളവിലാണ് നിരോധനം.
നിയമ ലംഘനം കണ്ടെത്തുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരോ തൊഴിലാളിയുടെ പേരിലും മുവായിരം റിയാല്‍ വീതം പിഴ ഒടുക്കേണ്ടിവരും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 19911 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.
പെട്രാളിയം പ്രകൃതി വാതക കമ്പനികളില്‍ ജോലി ചെയ്യുന്നവരും അടയന്തിര മെയിന്റെനന്‍സ് ജോലിക്കാരും ഈ നിയമത്തില്‍ നിന്നും ഒഴിവാണ്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS