EducationKeralaNews

ചരിത്രമുഹൂർത്തം: പ്രഗത്ഭ സാരഥി ഫറൂഖ് കോളേജിന്റെ പടിയിറങ്ങുമ്പോൾ അവിടേക്ക് ആദ്യമായി ഒരു വനിത !!

അൽത്താഫ്, കെ. എം., ആലുവ

ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. എം. നസീർ വളരെ സ്തുത്യർഹമായ തന്റെ സേവന കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നു. അതോടൊപ്പം പ്രിൻസിപ്പാളിന്റെ ഔദ്യോഗിക ചാർജ് സീതിസാഹിബ് കുടുംബാംഗമായ ആയിഷാ സ്വപ്ന ഏറ്റുവാങ്ങുമ്പോൾ ആ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയായി ചരിതം കുറിക്കുന്നു. സീതിസാഹിബിന്റെ സഹോദരി അയിഷകുഞ്ഞി സാഹിബയുടെയും അന്നമനട കണ്ടരുമഠത്തിൽ കുഞ്ഞ് മുഹമ്മദ്‌ മേത്തരുടെയും പേരക്കുട്ടി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ആദ്യകാലത്ത് ആർക്കിടെക്ച്ചറൽ എഞ്ചിനീയറിംഗ് പാസ്സായ അമാനുള്ള സാഹിബിന്റെ മകൾ. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ തന്നെയായിരുന്നു ഇന്ന് ജീവിച്ചിരിക്കുന്ന സീതിസാഹിബിന്റെ ഇളയ മകളെ വിവാഹം കഴിച്ചത്.

ആയിഷ സ്വപ്നയുടെ ഭർത്താവ് ഡോ ടി കെ മക്ബൂൽ, നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി പഞ്ചാബിൽ നിന്നും സീതിസാഹിബിന്റെ കൂടി പ്രേരണയിൽ ഇവിടേക്ക് വരുകയും ആദ്യമായി മുസ്ലിം അനാഥ ശാല തുടങ്ങുകയും ചെയ്ത JDT ഇസ്ലാം എന്ന മഹത്തായ പ്രസ്ഥാനം 2005 ആരംഭിച്ച JDT ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ പ്രിൻസിപ്പാൾ ആണെന്നത് ആ കുടുംബത്തിന്റെ സാമൂഹിക ഉത്തരവാദിത്തങ്ങൾ വളരെ വലുതാണെന്ന് ഓർമിപ്പിക്കുന്നു. 

മലബാറിലെ നവോത്ഥാന പ്രവർത്തനങ്ങളുടെ മുന്നിൽ സീതിസാഹിബ് എന്നും ചാലക ശക്തിയായി നിലകൊണ്ടു. 

ഊണിലും ഉറക്കത്തിലും സീതിസാഹിബിന് മുഖ്യ ചിന്ത, മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസം നേടണം, മുഖ്യധാരയിൽ അവരുടെ നില ഉയരണം. ആ മാറ്റങ്ങൾ സമൂഹത്തിൽ എവിടെയും ഇന്ന് പ്രതിഫലിക്കുമ്പോൾ, അതോടൊപ്പം സ്വന്തം മരുമകന്റെ മകൾ, താൻ അമരക്കാരനായിരുന്ന സ്ഥാപനത്തിൽ തന്നെ സാരഥിയായി വരുന്നത് 75 വർഷങ്ങൾക്ക് ശേഷം. അതും ആ പദവിയിൽ എത്തുന്ന ആദ്യ വനിതയെന്നത് ചരിത്രത്തിൽ ഇടം നേടിക്കൊണ്ടും. 

ഒരു ഫസ്റ്റ് ഗ്രേഡ് കോളേജ് എന്ന സീതിസാഹിബിന്റെ സ്വപ്നം പൂവണിയുന്നത് ഫാറൂഖ് കോളേജിലൂടെ 1948 ഓഗസ്റ്റ് 12ാം തിയതിയായിരുന്നു. മരണം വരെ അദ്ദേഹം അതിന്റെ സെക്രട്ടറിയുമായിരുന്നു.വിദ്യാർഥിയായിരിക്കുമ്പോഴേ സീതിസാഹിബിനെ പൊതുപ്രവർത്തനത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ഹമദാനി ശൈഖ്ന് ആലുവയിൽ തിരുവിതാംകൂർ ദിവാൻ 8 ഏക്കർ ഭൂമി ഒരു കോളേജിനായി 1913 ൽ നൽകുന്നു. മുസ്ലിം ധനാഢ്യന്മാരുടെ മുൻപിൽ 1920 കളിൽ വിദ്യാർത്ഥിയായ സീതിസാഹിബ് കേരളം ഒട്ടുക്ക് ഓടിനടന്ന് അഭ്യർത്ഥിച്ചിട്ടും ആ മോഹം പൂവണിയാതെ പോയ ഒരു ചരിത്രവുമുണ്ട്.

ഫാറൂഖ് കോളേജിന്റെ സ്ഥാപനവുമായും തിളങ്ങുന്ന ഒരു ചരിത്രമുണ്ട്: 

പ്രാദേശിക വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നിഷേധിച്ച കണ്ണൂർ ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാളിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഉപദേശക സമിതിയിൽ നിന്നും ഇറങ്ങിപോന്ന എ കെ കാദർ കുട്ടി സാഹിബ്‌ നേരെ പോയി കണ്ടത് സീതിസാഹിബിനെ. അവർ മുഹമ്മദ് ഇസ്മായിൽ സാഹിബുമായി ചേർന്ന് ആദ്യം തന്നെ ഒരു ഫസ്റ്റ് ഗ്രേഡ് കോളേജ് സ്ഥാപിക്കാൻ ശ്രമം തുടങ്ങി. അന്ന് മലബാര്‍ പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ മുന്നേറ്റത്തിനും അംഗീകാരം ലഭിക്കേണ്ടത് മദ്രാസില്‍ നിന്നുമായതിനാല്‍ സീതിസാഹിബിന് ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. ഐക്യസംഘത്തിന്റെ വേദികളിൽ വർഷങ്ങൾക്ക് മുൻപ് വന്നു പ്രസംഗിച്ച പല പ്രഗത്ഭ വ്യക്തികളും അന്ന് മദ്രാസിൽ വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടായിരുന്നു. അഭിഭാഷകനും നിയമസഭാ സാമാജികനും സര്‍വോപരി സീതിസഹിബിന്‍റെ നിയമ പരിജ്ഞാനത്തെ മുഖ്യമന്ത്രി രാജാജിക്ക് വലിയ മതിപ്പുണ്ടായിരുന്ന കാലം.

തന്റെ സ്വപ്നം പൂവണിയാൻ അവസരം കാത്തിരുന്ന സീതിസാഹിബ് അതിനായി അശ്രാന്ത പരിശ്രമം നടത്തി. വിദൂരമായെങ്കിലും ഒരു കോളേജ് എന്ന തങ്ങളുടെ അഭിലാഷം നടക്കുമെന്ന് വിശ്വസിച്ച റൗളത്തുൽ ഉലൂം അസോസിയേഷൻ പ്രസിഡന്റ് അബുസ്സബാഹ് മൗലവിയും മദ്രാസിൽ ഉണ്ടായിരുന്ന അതിന്റെ സെക്രട്ടറി എം. വി ഹൈദ്രോസ് എം ഏൽ എയും സീതിസാഹിബിന്റെ നിർദേശത്തെ പിന്താങ്ങിയതിന്റെ ഫലമായി ആ സ്വപ്നം പൂവണിഞ്ഞു. പിന്നീട് മലബാർ പ്രദേശത്തെ ആദ്യ ഫസ്റ്റ് ഗ്രേഡ് കോളേജായി ഫാറൂഖ് കോളേജ് മാറി. ആദ്യകാലത്ത് മദ്രാസ് സർവകലാശാലയുടെയും പിന്നീട് കേരള സർവകലാശാലയുടെയും, കോഴിക്കോട് സർവകലാശാലക്കു കീഴിലുമായി പ്രവർത്തിച്ചു. മൈനോരിറ്റി പദവിയും പിന്നീട് 2015ൽ യു ജി സി യിൽ നിന്നും സ്വയഭരണ പദവിയും ലഭിച്ചു. 

ആ മഹത്തായ സ്ഥാപനത്തില്‍ കഴിഞ്ഞ ഒക്ടോബറിൽ നടന്ന ചടങ്ങിൽ ഒലിവ് ബുക്ക്സ് പുറത്തിറക്കിയ ‘നവോത്ഥാന സംസ്കൃതിയുടെ ‘സ്പീക്കർ’ സീതിസാഹിബ്’ എന്ന ജീവചരിത്ര പുസ്തകത്തിന്റെ പരിഷ്കരിച്ച മൂന്നാം പതിപ്പ് പ്രകാശനം ഇ ടി മുഹമ്മദ്‌ ബഷീർ സാഹിബ്‌ നടത്തുമ്പോൾ ആ ചടങ്ങിൽ ഡോ എം കെ മുനീർ സാഹിബും, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എം.നസീറും. മലയാളം വിഭാഗം മേധാവി പ്രൊഫ അബ്ദുല്‍ അസീസ്‌ തരുവണയും പങ്കെടുത്തു. സീതിസാഹിബ് കുടുംബത്തെ പ്രതിനിധീകരിച്ച് ഡോ. ആയിഷ സ്വപ്ന പുസ്തകം ഏറ്റുവാങ്ങുകയും ഉണ്ടായി. അതിന്റെ ചിത്രം ഇതോടൊപ്പം പങ്കുവെക്കുന്നു.

ചൈല്‍ഡ്‌ലൈന്‍ ഡയറക്ടർ കൂടിയായ ഡോ.കെ.എം നസീര്‍, ഓരോ വിദ്യാർത്ഥിക്കും അവരുടെ രക്ഷിതാക്കൾ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് വിശ്വസിച്ച് കോളേജിൽ എല്ലാ വികസനവും കൊണ്ടുവരാൻ പരിശ്രമിച്ച നല്ലൊരു അക്കാഡമിഷ്യനും അഡ്മിനിസ്ട്രെറ്ററും ആയിരുന്നു. 

പടിയിറങ്ങുന്ന ഡോ. നസീർ മാഷിനും ആ സ്ഥാനത്തേക്കു എത്തുന്ന ആയിഷ സ്വപ്നക്കും എല്ലാവിധ ആശംസകളും നേരുന്നു

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x