ഒരു സമൂഹം മെച്ചപ്പെട്ട സമൂഹമാണെന്ന് ഉറപ്പു വരുത്താൻ ആദ്യം നോക്കേണ്ടത് ആ സമൂഹത്തിലെ ഏറ്റവും Marginalized ആയ വിഭാഗത്തിലേക്കാണ്. അവർ പറഞ്ഞു തരും ആ സമൂഹം എത്ര മെച്ചപ്പെട്ടതാണെന്ന്.
അമേരിക്ക ലോകത്തോട് ചെയ്യുന്ന കാര്യങ്ങൾ ലോകം നിരന്തരം വിമർശനാത്മകമായി ചർച്ച ചെയ്യുമ്പോൾ പോലും അമേരിക്ക അമേരിക്കകാരോട് ചെയ്യുന്നത് അത്രയ്ക്ക് ഒന്നും ചർച്ച ചെയ്യപ്പെടാറില്ല.
എന്നാൽ അടുത്ത കാലത്തത് വീണ്ടും ശക്തമായ രീതിയിൽ ചർച്ചയ്ക്ക് വന്നു പക്ഷേ അതിന് ജോർജ് ഫ്ലോയ്ഡ് എന്നൊരു കറുത്ത വംശജനായ ഒരു മനുഷ്യൻ്റെ ജീവൻ കൂടി ബലി നൽകേണ്ടി വന്നു.
‘എനിക്ക് ഒരു സ്വപ്നം ഉണ്ട് ‘ സകല മനുഷ്യരും തുല്യരായി പരിഗണിക്കപ്പെടുന്നൊരു സമൂഹം എന്ന സ്വപ്നം അമേരിക്കയെ സാക്ഷി നിർത്തി മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ചരിത്ര പ്രസിദ്ധ പ്രഭാഷണം നടത്തി ആറ് പതിറ്റാണ്ട് കഴിഞ്ഞും, നിങ്ങളുടെ കാൽ മുട്ടുകൾ എൻ്റെ കഴുത്തിലാണ്, എനിക്ക് ശ്വാസം മുട്ടുന്നു, എന്ന് ഒരു കറുത്ത വംശജനായ പൗരന് പറയേണ്ടി വരുന്ന ദേശം കൂടിയാണ് അമേരിക്ക.
യുഎസിൽ പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങേണ്ടി വന്ന കറുത്ത വംശജനായ ജീവന് വേണ്ടി അവസാന തുടിപ്പിൽ പറയേണ്ടി വന്ന വാക്കുകളാണ്. ജോർജ്ജ് ഫ്ലോയ്ഡിൻ്റെ പേരിൽ അമേരിക്കയിൽ അലയടിച്ചയരുന്ന കറുത്ത വംശജരുടെ ശബ്ദം എത്ര കാലങ്ങളായി ആ തെരുവുകളിൽ ഉയർന്നു കേൾക്കുന്നതാണ്.
എത്രയോ തവണ വെളുത്ത വംശജരുടെ തോക്കിനും, മുഷ്ടികൾക്കും ഇടയിൽ ശബ്ദം ഉയർത്താൻ കൂടി അവസരം ഇല്ലാതെ എത്ര ജീവനുകൾ പൊലിഞ്ഞു പോയി, ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഒരു ജനാധിപത്യ രാജ്യത്ത് Black’s Lives Matter എന്ന് ആ രാജ്യത്തെ ഒരു വിഭാഗം മനുഷ്യർക്ക് ഇന്നും നീതിക്കും, തുല്യതയ്ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കേണ്ടി വരുന്നിടത്താണ് അമേരിക്ക എന്ന ലോകത്തെ ഏറ്റവും വികസിത, ജനാധിപത്യ രാജ്യം അനുഷ്ടിച്ചു വരുന്ന ജനാധിപത്യ വിരുദ്ധത നിലകൊള്ളുന്നത്.
അമേരിക്കയെ കുറിച്ച് പറയുമ്പോൾ ഇത് പറയണം, ഇക്കാര്യങ്ങൾ മാറ്റി നിർത്തി ഒരു അമേരിക്ക ഇല്ല. കഴിഞ്ഞ നാളുകളിൽ ഈ കറുത്ത വംശജരുടെ പ്രതിഷേധം ഒന്നും കണ്ടില്ലെന്ന് നടിച്ച് കടന്നു പോയൊരു ഭരണാധികാരിയാണ് ഇന്നലെ പരാജയപ്പെട്ടത്.
അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ ആര് തന്നെ എത്തിയാലും അമേരിക്കയോടും, ആ രാജ്യത്തിന് ഈ ലോകത്തോടുമുള്ള അവരുടെ നയങ്ങളും സമീപനങ്ങളും മുൻപോട്ടു കൊണ്ടു പോകാനുള്ള പ്രതിനിധികൾ മാത്രമാണ് അവർ അത് മുതലാളിത്വത്തിൽ അധിഷ്ഠിതമാണ്.
അതുകൊണ്ട് അമേരിക്കയിലേക്ക് നോക്കി പ്രത്യാശ എന്നൊന്നും പറയേണ്ടത് നമ്മുടെ പണി ആണെന്ന് തോന്നുന്നില്ല. എന്നാൽ ഇപ്പോൾ ബൈഡൻ – ഹാരിസ് വിജയം ഒരർത്ഥത്തിൽ സന്തോഷം പകരുന്നത് മറ്റൊന്നും കൊണ്ടല്ല.
കുടിയേറ്റക്കാരോട് മുസ്ലീംങ്ങളോടും കറുത്ത വംശജരോട് കടുത്ത വിദ്വേഷം വെച്ച് പുലർത്തിയിരുന്ന, കൊറോണ മൂലം മനുഷ്യൻ മരിച്ചു വീണപ്പോൾ പോലും ശാസ്ത്ര വിരുദ്ധത ഛർദ്ദിക്കാൻ മാത്രം സമയം കണ്ടെത്തിയിരുന്ന, വംശീയവാദിയായ, തീവ്ര ദേശീയവാദിയായ (ഇക്കാരണത്താൽ ഇങ്ങിവിടെ അമ്പാടിമുക്ക് ശാഖ വരെ ആരാധകരുള്ള) ഒരുവനെ ആ പദവിയിൽ നിന്നും മാറ്റിയതിന്, അതിന് മാത്രം ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
ഭാഷ അത്ര ശരിയാരില്ല.