IndiaLaw

ഡൽഹി പിടിക്കാൻ കേന്ദ്രത്തിൻ്റെ പിൻവാതിൽ നിയമനം; ഭരണപരമായ തീരുമാനങ്ങൾക്ക് ലഫ്. ഗവര്‍ണറുടെ അംഗീകാരം വേണം

ഡൽഹി സർക്കാരിനെ വെറും ഫലിതമാക്കി മാറ്റുന്ന National Capital Territory of Delhi (Amendment) Bill ഇന്നലെ രാജ്യസഭയും പാസ്സാക്കി.

ഇതോടെ ഡെൽഹി സർക്കാർ എന്നതിന്റെ നിർവ്വചനം, കേന്ദ്രസർക്കാരിന്റെ ചട്ടുകമായ ലെഫ്റ്റ്നന്റ്‌ ഗവർണ്ണർ എന്നായിരിക്കുന്നു!

ഡൽഹിയിലെ ജനങ്ങൾ വോട്ടു ചെയ്തു തെരഞ്ഞെടുക്കുന്ന സർക്കാരിന്‌, കേന്ദ്രത്തിന്റെ ആജ്ഞാനുവർത്തിയായ ഗവർണ്ണറുടെ മുന്നഭിപ്രായം ആരായാതെ ഇനിമേൽ ഒരു തീരുമാനവും എടുക്കാനാവില്ല!!

ഇനി ഡല്‍ഹി സര്‍ക്കാറിന് ഭരണപരമായ ഏതു തീരുമാനമെടുത്ത് നടപ്പാക്കാനും ലഫ്. ഗവര്‍ണറുടെ അംഗീകാരം വേണം. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി. ഡല്‍ഹിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച്​, രാജ്യതലസ്ഥാനത്തിന്റെ ഭരണം കയ്യാളാനാണ് സര്‍ക്കാര്‍ നീക്കം. 

ഡല്‍ഹി ആക്ടിലെ ഭേദഗതികള്‍

ഗവണ്‍മെന്റ് ഓഫ് നാഷണല്‍ കാപ്പിറ്റള്‍ ടെറിറ്ററി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ 2021 എന്ന പേരില്‍ അറിയപ്പെടുന്ന ബില്ല് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നിയമസഭ പാസാക്കുന്ന നിയമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന നിയമത്തിലെ സെക്ഷന്‍ 21ല്‍ ചില മാറ്റങ്ങള്‍ വരുത്തി. നിയമസഭ തയ്യാറാക്കുന്ന ഏത് നിയമങ്ങളിലും ‘സര്‍ക്കാര്‍’ എന്ന പദപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് ‘ലെഫ്റ്റനൻറ്​ ഗവര്‍ണര്‍’ എന്നതാണെന്ന് വിശദീകരിച്ച്​ സെക്ഷന്‍ 21ല്‍ പുതിയൊരു സബ് സെക്ഷന്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. 

നിയമസഭ പാസാക്കുന്ന നിയമം ലെഫ്റ്റനൻറ്​ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുകയും അദ്ദേഹത്തിന് അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിടാനോ, പിടിച്ചുവെക്കാനോ അധികാരം നല്‍കുകയും ചെയ്യുന്ന സെക്ഷന്‍ 24ലും ഭേദഗതി വരുത്തിയിട്ടുണ്ട്. നിയമസഭയുടെ അധികാരത്തിനു പുറത്തുവരുന്ന വിഷയങ്ങള്‍ക്കു കൂടി ഇത് ബാധകമാകുന്ന തരത്തില്‍ ഒരു ക്ലോസ് കൂടി ഉള്‍പ്പെടുത്തി. 

പക തീർക്കാൻ പാർലമെന്റിനെ ഉപയോഗിക്കരുത്

പക തീർക്കാൻ പാർലമെന്റിനെ ഉപയോഗിക്കരുത്, അത് മഹത്തായ നിയമനിർമ്മാണ സഭയോട് ചെയ്യുന്ന അനീതിയാണ്. എ എ പി സർക്കാറിനോടുള്ള പ്രതികാരം തീർക്കാൻ പാർലിമെന്റിലെ നിയമ നിർമ്മാണത്തെ ദുരുപയോഗപ്പെടുത്തുകയാണ്. ഭരണപക്ഷത്തു നിന്ന് പ്രസംഗിച്ച അംഗങ്ങൾ പ്രസംഗത്തിലെ സിംഹ ഭാഗവും എ എ പി സർക്കാരിന്റെ ഭരണ പരാജയങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചത്. പൗരത്വ ബിൽ പ്രക്ഷോഭത്തിന്റെ സമയത്ത് അവരെടുത്ത നിലപാടുമെല്ലാം വിമർശന വിധേയമാക്കി കൊണ്ടാണ് ഭരണമുന്നണി അംഗങ്ങൾ പ്രസംഗിച്ചത്. ഈ നിയമവും ഈ പ്രസംഗങ്ങളുമെല്ലാം കൂട്ടി വായിച്ചാൽ ബിജെപി ചില കണക്ക് തീർക്കുകയാണെന്നു മനസ്സിലാക്കാനാവും. അതിന് ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് മനസ്സിലാക്കാൻ ഇതു തന്നെ മതി. ഡൽഹി ഭരണകൂടത്തിന്റെ അധികാര അവകാശങ്ങളെ സംബന്ധിച്ചുള്ള ചർച്ചയിൽ പാർലമെന്റിൽ നടത്തിയ പ്രശ്നഗത്തിന്റെ പൂർണ്ണ രൂപം ഇതോടൊപ്പം #EtMuhammedBasheer #Ponnani #MPPosted by E.T Muhammed Basheer on Monday, 22 March 2021

സെക്ഷന്‍ 33ലും ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. ‘ഡല്‍ഹിയുടെ ദൈനംദിന ഭരണകാര്യങ്ങളുമായോ ഭരണപരമായ തീരുമാനങ്ങളുമായോ ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ നടത്തുന്നതിന് സര്‍ക്കാറിനെയോ അതിന്റെ കമ്മിറ്റികളെയോ സ്വയം ചുമതലപ്പെടുത്തുന്ന തരത്തിലുള്ള നിയമങ്ങള്‍ നിയമസഭയ്ക്ക് നിര്‍മ്മിക്കാന്‍ കഴിയില്ല. ഈ ചട്ടത്തിനുവിരുദ്ധമായി നിര്‍മ്മിക്കുന്ന ഏത് നിയമവും സാധുതയില്ലാത്തതാവും’ എന്നാണ് ഭേദഗതി.

തലസ്ഥാനത്ത് പ്രാബല്യത്തിലുള്ള ഏതൊരു നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യത്തിലും, ഒരു മന്ത്രിയുടേയോ അല്ലെങ്കില്‍ മന്ത്രിസഭയുടേയോ തീരുമാനപ്രകാരം, സര്‍ക്കാരിന്റേയോ, ലഫ്റ്റനന്റ് ഗവര്‍ണറുടേയോ, അഡ്മിനിസ്ട്രേറ്ററുടേയോ, ചീഫ് കമ്മീഷനറുടേയോ അധികാരം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഒരു എക്സിക്യുട്ടീവ് ആക്ഷന്‍ പ്രയോഗത്തില്‍ വരുത്തുന്നതിന് മുമ്പ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 239 എഎ യിലെ ഭാഗം 4 നിര്‍ദ്ദേശിക്കുന്നതു പ്രകാരം, ലെഫ്റ്റനന്റ ഗവര്‍ണറുടെ അഭിപ്രായം നേടേണ്ടതുണ്ട്.

പുതിയ ഭേദഗതിയില്‍ പറയുന്ന മൂന്നുവിഷയങ്ങളിലാണ് പ്രധാനമായും വിമര്‍ശനമുയരുന്നത്. സര്‍ക്കാര്‍ എന്നതിന്റെ നിര്‍വചനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നാക്കി മാറ്റുന്നുവെന്നതാണ് ആദ്യത്തേത്.

രണ്ടാമതായി, ഭൂമി, പൊലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളില്‍ ഒഴികെ മറ്റെല്ലാവിഷയങ്ങളും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ അധികാര പരിധിയ്ക്കുള്ളിലായിരുന്നത് പുതിയ ഭേദഗതിയിലൂടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കു കീഴിലാക്കുന്നുവെന്നത്.

മൂന്നാമതായി, ഭരണപരമായ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം നടത്താനുള്ള ഡല്‍ഹി നിയമസഭാ കമ്മിറ്റിയുടെ അധികാരത്തെ ഈ നിയമം ബാധിക്കുമെന്നതാണ്. 

കശ്മീർ എന്നൊരു സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കിയ നിയമനിർമ്മാണത്തെ രണ്ടു വർഷം മുൻമ്പ് ചാടിക്കേറി സ്വാഗതം ചെയ്തയാളാണ്‌ അരവിന്ദ്‌ കെജ്രിവാൾ. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ‘ഹനുമാൻ-ചാലിസ’ പാടിയും, സ്വന്തം ഭക്തിയെ തോളിലിട്ട് നടന്നു മൃദുഹിന്ദുത്വം കളിച്ചും വോട്ടുപിടിക്കുന്നയാൾ.

പക്ഷേ അരാഷ്ട്രീക്കാരനും അവസരവാദിയുമാണെങ്കിലും അദ്ദേഹം അമിത്ഷായുടെ കൂച്ചുവിലങ്ങിലാകുന്നതിൽ സന്തോഷിക്കാൻ ഒന്നുമില്ല. സമഗ്രാധിപത്യം രാജ്യത്തെ ഗ്രസിക്കുകയാണ്.

Inputs from True Copy Think

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x