ഐഫോൺ വിവാദം; ആപ്പിൾ വാച്ചും മോണ്ട് ബ്ലാങ്ക് പേനയും ഉപയോഗിച്ചതിന് എം.പിയെ സസ്പെൻ്റ് ചെയ്ത പാർട്ടിയാണ് സി.പി.ഐ.എം
പ്രതികരണം/നിഷാൻ പരപ്പനങ്ങാടി
നിങ്ങൾക്ക് ഋതബ്രതാ ബാനർജിയെ അറിയുമോ.?!
വിലകൂടിയ ഐഫോൺ വാച്ചും മോണ്ട് ബ്ലാങ്ക് പേനയും ഉപയോഗിച്ചതിന് സി.പി.എം മൂന്നുമാസത്തേക്ക് സസ്പെൻ്റ് ചെയ്ത രാജ്യസഭാ എം.പിയായിരുന്നു.
ഇടത് ആദർശവുമായി ഒത്തുപോവാത്ത ജീവിത ശൈലികൾ, Acts of Indiscretion (അവിവേക ചെയ്തികൾ) മുതലായവയായിരുന്നു കാരണം.
മറ്റു ചില ആഭ്യന്തര കലഹങ്ങളും ഉണ്ടായിരുന്നുവെങ്കിലും പ്രധാന കാരണമായി ഉന്നയിച്ചത് ഇതായിരുന്നു. കക്ഷി ഇപ്പോൾ തൃണമൂൽ കോൺഗ്രസിൻ്റെ ഭാഗമാണ്.
കോടിയേരിയുടെ ഭാര്യയുടെ കയ്യിലാണ് സന്തോഷ് ഈപ്പൻ നൽകിയ ഐ-ഫോൺ എന്നാണ് പുതിയ വാർത്തകൾ. അത് ചെന്നിത്തലയുടെ കയ്യിലാണെന്നായിരുന്നു എ.എ റഹീമിൻ്റെ വാദം.
അതെവിടെയെന്ന് കണ്ടെത്താൻ പ്രതിപക്ഷനേതാവ് IMEI നമ്പർ അടക്കം ഡി.ജി.പി ക്ക് പരാതി നൽകി.
പറയുമ്പോൾ, പാർട്ടിക്കാരുടെ കുടുംബാംഗങ്ങൾ പോലും എങ്ങിനെ ജീവിക്കണമെന്ന് സർക്കുലർ ഇറക്കിയ പാർട്ടിയാണ്.
പക്ഷേ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന വ്യക്തിയുടെ ഒരുമകൻ മയക്കുമരുന്ന് കേസിൽ ജയിലിൽ. മറ്റൊരു മകൻ ചുളുവിൽ രണ്ടാമത് കെട്ടി വിവാദത്തിൽ. ഭാര്യ ഐഫോൺ വാങ്ങിയും കുടുങ്ങി.
പേരിനു ചിക്കൻ കറി, പക്ഷേ കൂട്ടാൻ മുരിങ്ങയില എന്നുപറഞ്ഞ പോലെ, പേരിനു പുരോഗമനവും ആദർശവുമൊക്കെയുള്ള പാർട്ടി, പക്ഷേ എല്ലാ വിക്രിയകളുമുണ്ട്.
ഒന്നുകിൽ പാർട്ടി പറയുന്ന പോലെ ജീവിക്കാൻ പഠിക്കുക. അല്ലെങ്കിൽ ലോകത്തിനനുസരിച്ച് ജീവിക്കാൻ പാർട്ടിക്കാരെ അനുവദിക്കുക. അതുവല്ല്യ തെറ്റൊന്നുമല്ല.!
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
ഒന്നുകിൽ പാർട്ടി പറയുന്ന പോലെ ജീവിക്കാൻ പഠിക്കുക. അല്ലെങ്കിൽ ലോകത്തിനനുസരിച്ച് ജീവിക്കാൻ പാർട്ടിക്കാരെ അനുവദിക്കുക. അതുവല്ല്യ തെറ്റൊന്നുമല്ല.!…
That is the point