IndiaOpinionPolitical

ഇന്ത്യയെന്ന ആശയം അയോധ്യയിൽ അല്ല, നമ്മുടെ വീടുകളിൽ ആണ് അത് ആദ്യം പൊളിഞ്ഞ് വീണത്

പ്രതികരണം/രാമ ലക്ഷ്മി

1992 ലെ ബാബരി മസ്ജിദ് പൊളിക്കുന്നത് പെട്ടെന്നുള്ള ഒരു പ്രക്രിയയായിരുന്നില്ല, പകരം കാലങ്ങളോളം നമ്മുടെയൊക്കെ കുടുംബ സംഭാഷണങ്ങളെല്ലാം ആ പള്ളി പൊളിക്കുന്നതിലേക്ക് യഥേഷടം സംഭാവന നൽകി.

രാമനാണ് അയോദ്ധ്യയുടെ പ്രധാന ദേവൻ എങ്കിൽ അതിന്റെ രാഷ്ട്രീയ ദേവൻ ലാൽ കൃഷ്ണ അദ്വാനിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് ഓഗസ്റ്റ് 5 ന് ഭൂമി പൂജയ്ക്കായി അണിനിരക്കുന്നത്.

എന്നാൽ ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ ഒരുപാട് ആളുകൾക്ക് അവകാശമുണ്ട്. അയോധ്യ – അദ്വാനി, രാഷ്ട്രീയ സ്വയംസേവക സംഘം, വിശ്വ ഹിന്ദു പരിഷത്ത്, കോൺഗ്രസ് എന്നിവർക്ക് അവസാന ഘട്ടത്തിലേക്ക് ഇന്ത്യയെ കൊണ്ടത്തിച്ചതിൽ അഭിമാനിക്കാം. പക്ഷേ അത് പോലെ തന്നെ ഏറ്റവും വലിയ ഒരു പങ്ക് ഇന്ത്യൻ കുടുംബ അകത്തളങ്ങൾക്കും ഉണ്ട്.

നിസ്സംശയം, എൽ.കെ. അദ്വാനി ഇതിന്  തുടക്കം കുറിക്കുക മാത്രമല്ല, 1990 കളുടെ തുടക്കത്തിൽ ഹിന്ദുത്വ അഭിമാനത്തിന്റെ പുതിയ  ഭാഷ അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹം ‘മതേതരത്വം’ എന്ന വാക്ക് ഒറ്റയടിക്ക് പൊളിച്ചുമാറ്റി, അതിന് ‘കപടം’ എന്ന വിശേഷണം കൂടി നൽകി. രഥ യാത്രയിലെ ഓരോ പ്രസംഗത്തിലും ചരിത്രപരമായ ഹിന്ദു മുറിവിനെക്കുറിച്ച് ആവർത്തിച്ചു സംസാരിക്കുകയും ഇന്ത്യൻ കുടുംബാങ്കളത്തിൽ വിദ്വേഷത്തിന്റെ ഒരു രഹസ്യവാക്കായി ബാബരി മസ്ജിദിനെ മാറ്റുകയും ചെയ്തു.

എന്നാൽ കുടുംബങ്ങൾക്ക് ഇടയിലെ സംഭാഷണങ്ങളും ഈ ഒരു വെറുപ്പിന്റെ ശൈലിക്ക് സ്വീകര്യത ലഭിക്കുന്നതിന് കാരണമായി. അതുകൊണ്ടാണ് ഇന്ത്യയെ സംരക്ഷിക്കുക എന്നത് ബാബരി മസ്ജിദിനെ രക്ഷിക്കുന്നതിൽ ഒതുക്കപ്പെട്ടു എന്നതാണ് നേരത്തേ സംഭവിച്ച അബദ്ധം. ഇന്ത്യ എന്ന മഹത്തായ ആശയം ഒരു മതത്തിന്റെ ഭൂമിയിൽ അല്ല പൊളിച്ചൊഴിവാക്കിയത്, അത് നമ്മുടെയൊക്കെ സ്വീകരണമുറികളിൽ വ്യവസ്ഥാപിതമായി തന്നെ തകർത്തു കളഞ്ഞിട്ടുണ്ട്

ചരിത്രം വീണ്ടും ആവർത്തിക്കുന്നു

ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയത് നെഹ്‌റുവിയൻ ആശയങ്ങൾക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ഇന്ത്യൻ ലിബറൽ ബുദ്ധിജീവികൾ പലരും പറഞ്ഞു. മതേതരത്വത്തിന്റെ ഭാരം ഒരു പള്ളിയിൽ നിക്ഷേപിച്ച് ‘ഇന്ത്യയെന്ന മഹത്തായ ആശയത്തിന് ഒരിക്കലും പറക്കാൻ കഴിയില്ല. ആദ്യം, മതപരമായ ഒരു ഘടന/സ്ഥാപനം മതേതരത്വം സംരക്ഷിക്കുന്നതിനുള്ള ഒരു ഇടമായിരിക്കരുത്. രണ്ടാമത്തേത്, അതിലും പ്രധാനമായി, നിരവധി ഹിന്ദുക്കളെ, തലമുറകളായി, ചരിത്രപരമായ അപമാനത്തിന്റെ ഒരു സ്ഥലമായി പള്ളിയെ കാണാൻ പഠിപ്പിച്ചിരുന്നു. മുറിവേറ്റവരായി സ്വയം വിശേഷിപ്പിക്കുന്ന ‘മെമ്മോണിക് കമ്മ്യൂണിറ്റികൾ’ (കട്ടിയുള്ള മെമ്മറി കമ്മ്യൂണിറ്റികൾ) ആയി അവർ പ്രവർത്തിച്ചു.

ആ മുറിവ്, അരുൺ ഷൂരി ഓർമ്മിപ്പിച്ചത് പോലെ, അയോധ്യ മാത്രമല്ല, ഇന്ത്യയിലുടനീളം അലയടിച്ചു. 1990-ൽ, പള്ളി പൊളിക്കുന്നതിനു മുമ്പ് പ്രസിദ്ധീകരിച്ച ഹിന്ദു ക്ഷേത്രങ്ങൾ: അവർക്ക് സംഭവിച്ചതെന്താണ്? എന്ന അരുൺ ഷൂരി എഴുതിയ ഒരു പുസ്തകത്തിൽ ഇന്തയിൽ ക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ച 2,000 പള്ളികൾ ഉണ്ട് എന്നും വിവരിക്കുന്നു. ഓരോ പള്ളികളുടെ പേര്, ഗ്രാമം, ചില ഫോട്ടോഗ്രാഫുകൾ എന്നിവ ഉപയോഗിച്ച് ഉണ്ടാ‍ക്കിയ ആ പുസ്തകത്തിലെ പട്ടികയാണ് 1990 കളിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചത്.  മുസ്ലീങ്ങൾ അയോദ്ധ്യ, വാരണാസി, മഥുര എന്നിവ തിരിച്ചു നൽകിയാൽ മറ്റു 2,000 പള്ളികളുടെ അവകാശവാദം ഉപേക്ഷിക്കാൻ ഹിന്ദുക്കൾ തയ്യാറാണെന്ന് പറഞ്ഞു വ്യാപക പ്രചരണമാണ് നടന്നത്.

ഈ രണ്ടായിരം പള്ളികളിൽ ചിലത് ഞാൻ അന്ന് സന്ദർശിച്ചിരുന്നുവെങ്കിലും പ്രാദേശിക ഗ്രാമവാസികൾക്കിടയിൽ അത്തരത്തിൽ ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട കഥകളോ നാടോടി പാട്ടുകളൊ മുറിവുകളോ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അയോദ്ധ്യ, വാരണാസി, മഥുര എന്നിവിടങ്ങളിൽ പ്രകടമായ ഇത്തരത്തിലൂള്ള വ്യാപകമായ പ്രചരണത്തിന്റെ അടിസ്ഥാനത്തിൽ പൊതു ബോധം ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും മറ്റു 2,000 ഇടങ്ങളിൽ അത്തരത്തിലുള്ളത് ഒന്നും ഉണ്ടായില്ല.

കൂട്ടായ പൊതുബോധം രൂപപ്പെടുത്തുന്ന മറ്റൊരു മാർഗമാണ് പള്ളി പൊളിച്ച് കുറച്ച് വർഷങ്ങൾക്ക് ശേഷം ഞാൻ അയോദ്ധ്യ സന്ദർശിച്ചപ്പോൾ, തെരുവ് കച്ചവടക്കാർ രണ്ട് ഡസൻ ചിത്ര പേജുകളുള്ള ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്ലിപ്പ് ബുക്കുകൾ വിൽക്കുന്നത് ഞാൻ കണ്ടു. നിങ്ങൾ പേജുകൾ വേഗത്തിൽ ഫ്ലിപ്പുചെയ്യുമ്പോൾ, ബാബ്രി മസ്ജിദിനെ എങ്ങനെ നിലത്തുവീഴ്ത്തിയെന്ന് നിങ്ങൾക്ക് ചലനത്തിൽ കാണാൻ കഴിയും. 1980 കളുടെ തുടക്കത്തിൽ കപിൽ ദേവിന്റെ ബോളിംഗ് ഒക്കെയാണ് ഞാൻ ജീവിതത്തിൽ അവസാനമായി കണ്ട ഫ്ലിപ്പ് ബുക്ക്. റാം എന്ന യോദ്ധാവിന്റെ പോസ്റ്റർ ചിത്രങ്ങൾക്കൊപ്പം ബാബരി മസ്ജിദ് ഫ്ലിപ്പ് ബുക്ക് വിൽക്കുകയായിരുന്നു.

പള്ളി പൊളിച്ചുമാറ്റാൻ സഹായിച്ച കർസേവകരെ പ്രകീർത്തിക്കുന്ന പുസ്തകങ്ങളും നിലവിലുണ്ടായിരുന്നു. എങ്ങനെയാണ് മനപ്പൂർവ്വം ആവർത്തിച്ചു  പറഞ്ഞ് പൊതുബോധം ഉണ്ടാക്കിയെടുക്കുന്നത് എന്ന് മനസ്സിലാവും. ചരിത്രത്തിലെ മുറിവുകൾ (?) സജീവമായി ചർച്ചകളിൽ നിലനിർത്തി പള്ളി തകർത്തതിലെ ‘ശരികൾ’ നിലനിർത്താനും കഴിയും.

വാക്കുകൾ തീർത്ത മുറിവുകൾ

ഇന്ദിരാഗാന്ധി സാലഡ് ബൗൾ എന്ന് വിളിച്ച അതുല്യമായ ഇന്ത്യൻ ബഹുസ്വരതയ്‌ക്കെതിരായ നശീകരണത്തിന്റെ ഒരേയൊരു അല്ലെങ്കിൽ ഒന്നാമത്തെയോ അവസാനത്തേയോ സംഭവമല്ല ബാബരി മസ്ജിദ് ധ്വംസനം. 1992 ന് വളരെ മുമ്പ് തന്നെ പതിവായി ഇന്ത്യൻ ബഹുസ്വരതയെ ഇല്ലാതെയാക്കാനും നീക്കം ചെയ്യാനുമുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കുടുംബങ്ങളിൽ, മുസ്‌ലിങ്ങൾ മാപ്പർഹിക്കാത്തവരും അടുത്തിടപഴകാൻ പാടില്ലാത്തവരായും പ്രതിഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു മുസ്ലീമിനെയല്ലാതെ മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ പല മാതാപിതാക്കളും ഇന്നും തങ്ങളുടെ കുട്ടികളോട് പറയുന്നു (അല്ലെങ്കിൽ അതിന്റെ ചില പതിപ്പ്). എന്റെ സ്വന്തം അച്ഛൻ ഇത് എന്നോട് പറഞ്ഞു. ജമന്തി പുഷ്പം മുസ്ലീങ്ങളുമായി ബന്ധപ്പെട്ടിരുന്നതിനാൽ കുടുംബ പ്രാർത്ഥനയിൽ അനുവദിച്ചിരുന്നില്ല. പുഷ്പത്തിന് തുർക്കിഷ് പുഷ്പം എന്ന് പരാമർശിക്കുന്ന അപമാനകരമായ തമിഴ് പേര് പോലും ഉണ്ട്. ഒരു പുഷ്പത്തെ നിരാകരിക്കുന്നതിലൂടെ ലളിതമായി മുസ്‌ലിം ‘അധിനിവേശത്തിന്റെ’ ജനപ്രിയ ഓർമ്മ നിലനിർത്തി ആ അജഡകൾ നടപ്പിലാക്കുന്നു. തമിഴ്, കന്നഡ കുടുംബങ്ങളിൽ മുസ്ലീങ്ങളെ മുസ്ലീങ്ങളല്ല, തുർക്കികൾ എന്നാണ് വിളിക്കുന്നത്.

മധുരയിലെ മുസ്‌ലിം അയൽ‌പ്രദേശങ്ങൾ എങ്ങനെ വളരുന്നുവെന്നതിനെക്കുറിച്ചും (‘മൂലയിലെ പത്ത് വീടുകളിൽ നിന്ന് ഇപ്പോൾ മുഴുവൻ തെരുവിലേക്കും’), മുസ്ലീം സ്ത്രീകൾ തന്റെ തലമുറയിലെന്നപോലെ സാരികൾ ധരിക്കാതെ കറുത്ത ബുർഖകളിലേക്ക് നീങ്ങുന്നതിനെക്കുറിച്ചും എന്റെ പിതാവ് പതിവായി സംസാരിച്ചു.

മുൻവിധിയോടെയുള്ള മുൻകരുതൽ നിരീക്ഷണങ്ങളും അവലംബങ്ങളും മുസ്ലീങ്ങളെക്കുറിച്ച് പല ഹിന്ദു കുടുംബങ്ങളിലും പതിവായി നടത്താറുണ്ട്. മുസ്ലിങ്ങളെ കൂറിച്ച് അശുതോഷ് വർഷ്നി പറഞ്ഞത് പോലെ അവരുടെ ‘നിത്യ അവിശ്വസ്തത’, ക്രിസ്ത്യാനികളെ മതപരിവർത്തനത്തിന്റെ ആളുകൾ ആയിട്ടും, ദലിതരെ അവരുടെ ശുചിത്വത്തിന്റെ പേരിലും മറ്റും.

ഇത് മറ്റ് വഴികളിലും പ്രവർത്തിക്കുന്നുണ്ട്. ഒരു അമുസ്ലിമിനെ വിവാഹം കഴിക്കുന്നതിനെതിരെ പല മുസ്ലീം കുടുംബങ്ങളും കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നു. പരിവർത്തനം ചെയ്യപ്പെട്ട എന്റെ പെന്തക്കോസ്ത് ബന്ധു ഒരിക്കൽ എന്നോട് പറഞ്ഞു ‘നിങ്ങൾ ഇങ്ങനെയല്ലാതെ രക്ഷിക്കപ്പെടില്ല’.

1992 ലെ പള്ളി പൊളിക്കൽ പെട്ടെന്നുള്ള പ്രവർത്തിയല്ല. നമ്മുടെ കുടുംബ സംഭാഷണങ്ങളെല്ലാം അയോദ്ധ്യയിലെ പള്ളിയിൽ പതിഞ്ഞ പിക്കാസുകളിലേക്ക് ഉദാരമായി സംഭാവന നൽകിയിട്ടുണ്ട്. മതപരമായ വർഗീയതയെക്കുറിച്ച് രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. അല്ലെങ്കിൽ ‘എന്റെ പേരിലില്ല’ എന്നൊക്കെയുള്ള പ്ലക്കാർഡുകളുമായി ജന്തർ മന്തറിലേക്ക് പോവുന്നതും എളുപ്പമാണ്, പക്ഷേ നമ്മുടെയൊക്കെ കുടുംബങ്ങളിൽ ഇത്തരം വിഷയങ്ങളിൽ നിലപാട് എടുക്കാനും സംസാരിക്കാനും ആണ് പ്രയാസം.

ഈ ആഴ്ച നടക്കുന്ന ഭൂമി പൂജ പ്രത്യക്ഷത്തിൽ വലിയ വിജയമായിരിക്കും. ആദ്യം, ചരിത്രം പഴയ പടിയാക്കി, ഇപ്പോൾ അത് ‘തിരുത്തപ്പെടുകയും’ ചെയ്തു. ലിബറൽ ബുദ്ധിജീവികൾ രാഷ്ട്രീയക്കാരെയും കോടതികളെയും കുറ്റപ്പെടുത്തി ആത്മനിർവൃതി കൊണ്ടു. പക്ഷേ, പൊതുബോധവും ചരിത്രവും സാമൂഹിക വികാരവും എങ്ങനെയാണ് ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്നുവെന്നത് അവർ ബോധപൂർവ്വം  അവഗണിച്ചു. ചരിത്രം നിർമ്മിത പൈതൃക ഘടനകളുടെ ആകെത്തുകയല്ല. ഇത് അദൃശ്യമായ കൂട്ടായ ഓർമ്മകളും ഉൾക്കൊള്ളുന്നതാണ്,  പലതും മറക്കാപ്പെടാൻ അനുവദിക്കാത്ത കാര്യങ്ങളും ഉൾപ്പെട്ടതാണ്.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments

Related Articles

Back to top button
0
Would love your thoughts, please comment.x
()
x