Middle East

ഷാർജ പുസ്തകമേള; ശ്രദ്ധേയമായ പുസ്തകങ്ങളുമായി യുവത

ഷാർജ: 42-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയമായ പുസ്തകങ്ങളുമായി യുവത. അക്ഷരലോകത്തിൻ്റെ മുഴുവൻ കണ്ണുകളും ഷാർജയിലേക്ക് ഉറ്റുനോക്കുകയാണ്. അടുത്ത ദിവസങ്ങൾ ഇമാറാത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ ഷാർജ എമിറേറ്റിന് ഉറക്കമില്ലാത്ത രാപ്പകലുകളായിരിക്കും.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും എഴുത്തുകാരും വായനക്കാരും ഈ രാജ്യത്തിൻ്റെ അക്ഷര ഗരിമ വാനോളമുയർത്തുന്ന മനോഹരമായ സുവർണ നിമിഷങ്ങളിലേക്ക് നീങ്ങുകയാണ്.

മലയാളത്തിലെ മികച്ച ഗ്രന്ഥശേഖരവുമായി ഈ വർഷവും മേളയിൽ പങ്കെടുക്കുന്ന യുവത ബുക്സിൻ്റെ സ്റ്റാൾ വൈവിദ്ധ്യങ്ങൾ നിറഞ്ഞതാണ്. ‘നമ്മൾ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്ന പ്രമേയത്തിൽ 2023 നവംബർ 01 മുതൽ 12 വരെ എക്സ്പൊ സെൻ്ററിൽ നടക്കുന്ന പുസ്തകോത്സവത്തിൽ തുടർച്ചയായി ഇത് ഇരുപത്തിയാറാം തവണയാണ് യുവത പങ്കെടുക്കുന്നത്.

യുവത ബുക്സ്, യുവതയുടെ ഇംപ്രിൻ്റുകളായ പൂമരം ബുക്സ്, സിൻ്റില ബുക്സ്, ഉർവ ബുക്സ് എന്നിവ പ്രസിദ്ധീകരിക്കുന്ന പ്രൗഢമായ രണ്ട് ഡസനിലേറെ പുതിയ പുസ്തകങ്ങൾ ഈ വർഷം മേളയിൽ പ്രകാശനം ചെയ്യും.

പ്രമുഖ ചരിത്രകാരൻ ഡോ. കെ കെ എൻ കുറുപ്പ് ജനറൽ എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന ‘1921 മലബാർ സമരം ആറ് വാള്യങ്ങളിൽ’ എന്ന ഗ്രന്ഥപരമ്പരയിലെ അവസാന വാല്യമായ ‘ഓർമ അനുഭവം ചരിത്രം‘,

അബ്ദുറഹമാൻ മങ്ങാട് സമാഹരിച്ച ഇ കെ മൗലവി: തെരഞ്ഞെടുത്ത കൃതികൾ,

ഡോ. കെ കെ എൻ കുറുപ്പിൻ്റെ കവിതാ സമാഹാരമായ 1921 എ പൊയറ്റിക് റി കലക്ഷൻ,

റഷീദ് പരപ്പനങ്ങാടി രചിച്ച കാണാതെ പോയ സർക്കസ് (കഥകൾ),

അബ്ദുൽജബ്ബാർ ഒളവണ്ണ എഴുതിയ കാൽമുട്ടിൽ ഷൂവണിയുന്ന ഒട്ടകം (ശാസ്ത്രനോവൽ),

കെ പി സകരിയ്യ, ടി പി എം റാഫി എന്നിവർ രചിച്ച നബിചരിതത്തിൻ്റെ ശാസ്ത്രീയ കലണ്ടർ,

ഡോ. ജാബിർ അമാനി എഴുതിയ ജെൻഡർ – ഇസ്‌ലാം: വിമർശനം പഠനം വിശകലനം,

മുജീബുറഹ്മാൻ പാലത്തിങ്ങൽ രചിച്ച ഇസ്‌ലാം പ്രശ്നോത്തരി,

ഹാറൂൻ കക്കാട് എഴുതിയ ഓർമച്ചെപ്പ്: നവോത്ഥാന നായകർ നടന്ന വഴികൾ,

ഡോ.സുഫയാൻ അബ്ദുസ്സത്താർ എഴുതിയ കീവേഡ്: സോഷ്യൽ എൻജിനീയറിംഗ് കാലത്തെ സമുദായം,

ഡോ. കെ പി ഹവ്വ എഴുതിയ മനോഹരമായ കാവൽ (ജീവിതകഥ),

പരിഷ്കർത്താക്കൾ എന്ന ഗ്രന്ഥപരമ്പരയിൽ ഡോ. കെ കെ മുഹമ്മദ് അബ്ദുൽസത്താർ, ഖലീലുറഹമാൻ മുട്ടിൽ, ഷബീർ രാരങ്ങോത്ത് എന്നിവർ എഴുതിയ
കെ കെ മുഹമ്മദ് അബ്ദുൽകരീം, കെ ഹൈദർ മൗലവി, എ വി അബ്ദുറഹ്മാൻ ഹാജി എന്നിവരുടെ ജീവചരിത്ര കൃതികൾ,

മുഖ്താർ ഉദരംപൊയിൽ എഡിറ്റ് ചെയ്ത അകത്തേക്ക് തുറന്നിട്ട ജനലുകൾ (18 പെൺകഥകളുടെ സമാഹാരം),

അബ്ദുറഹ്മാൻ മങ്ങാട് സമാഹരിച്ച ഹലീമാ ബീവി, തെരഞ്ഞെടുത്ത രചനകൾ (രണ്ടാം പതിപ്പ്),

ഡോ. മൻസൂർ ഒതായി എഴുതിയ ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ
(രണ്ടാം പതിപ്പ്),

യൂസുഫ് ഫാറൂഖി എഴുതിയ നമസ്കാരത്തിൻ്റെ ആത്മാവ് ( അഞ്ചാം പതിപ്പ്) തുടങ്ങിയ പുസ്തകങ്ങളാണ് ഇത്തവണ മേളയിൽ പ്രകാശിതമാവുന്നത്.

വിവിധ പ്രകാശന ചടങ്ങുകളിൽ മത സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

പുസ്തക പ്രസാധനരംഗത്ത് 36 വർഷങ്ങൾ പിന്നിടുന്ന യുവതയുടെ സ്റ്റാളിൽ മത ദാർശനിക സാഹിത്യ പഠനങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ, ക്ലാസിക് കൃതികൾ, ബാലസാഹിത്യങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.

മലയാളത്തിലെ ബെസ്റ്റ് സെല്ലർ റഫറൻസ് ഗ്രന്ഥങ്ങളായ ഇസ്‌ലാം അഞ്ച് വാള്യങ്ങളിൽ, ഹദീസ് സമാഹാരം (മൂന്ന് വാള്യങ്ങൾ), പൂമരം ബുക്സിൻ്റെ 10 ക്ലാസിക് കൃതികൾ അടങ്ങിയ കുട്ടികളുടെ പൂമരം തുടങ്ങിയവയും ലഭ്യമാണ്.

YUVATHA BOOKS
HALL # 7 STALL # Z C 21
Sharjah International Book Fair
2023 November 01 -12
Expo Centre Sharjah
Mob: +971 50 421 5862
www.yuvathabooks.in

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x