World

‘മുസ്‌ലിം ലീഗ് മതേതര പാർട്ടി, നിങ്ങൾ ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ല’: രാഹുൽ ഗാന്ധി

ഇന്നലെ വാഷിംഗ്ടണിലെ നാഷണൽ പ്രസ് ക്ലബ്ബിൽ ഫ്രീ വീലിംഗ് സംഭാഷണത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞത്.

കേരളത്തിൽ കോൺഗ്രസിൻ്റെ സഖ്യകക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംവാദത്തിൽ മുസ്ലീം ലീഗ് സമ്പൂർണ മതേതര പാർട്ടിയാണെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു.

കേരളത്തിൽ മുസ്ലീം ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ‘മുസ്ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്, അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ല, ആ വ്യക്തി (റിപ്പോർട്ടർ) മുസ്ലീം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു.’

Rahul Gandhi | 'Muslim League is a completely secular party

'Muslim League is a completely secular party. There is nothing non-secular about them.', claims Rahul Gandhi. #RahulGandhi #MuslimLeague #TimesNow #Timesnownews #Congress #RahulInUSAPosted by TIMES NOW on Thursday, 1 June 2023

പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള എ.എൻ.ഐയുടെ ചോദ്യത്തിന് മറുപടിയായി, തന്റെ പാർട്ടി എല്ലാ പ്രതിപക്ഷ പാർട്ടികളുമായും പതിവായി സംഭാഷണം നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ ‘വളരെയധികം നല്ല പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന് നല്ല ഐക്യം ഉണ്ട്, അത് കൂടുതൽ കൂടുതൽ ഐക്യപ്പെടുകയാണ്. ഞങ്ങൾ എല്ലാ പ്രതിപക്ഷവുമായും (പാർട്ടികൾ) സംഭാഷണം നടത്തുകയാണ്. അവിടെ ഒരുപാട് നല്ല ജോലികൾ നടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ നേരിട്ട് മത്സരിക്കുന്ന ഇടങ്ങൾ ഉള്ളതിനാൽ ഇത് സങ്കീർണ്ണമായ ചർച്ചയാണ്. അതിനാൽ കുറച്ച് കൊടുക്കലും വാങ്ങലും ആവശ്യമാണ്. എന്നാൽ അത് (കേന്ദ്രത്തിൽ ബിജെപിക്കെതിരായ ഒരു മഹാ പ്രതിപക്ഷ സഖ്യം) സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

source: NDTV

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x