Opinion

സീതാറാം യെച്ചൂരി; ആദർശ കമ്മ്യൂണിസ്റ്റ് വിടപറഞ്ഞു

വരേണ്യതയുടെ ചില്ലുകൂട്ടിൽ നിന്നിറങ്ങി അടിയാളർക്കും അധ്വാന വർഗത്തിനുമായി ജീവിതം സമർപ്പിച്ച സീതാറാം യെച്ചൂരിയുടേത് സംശുദ്ധമായ രാഷ്ട്രീയ ജീവിതമായിരുന്നു. അധികാരത്തിനു വേണ്ടി ഫാഷിസത്തോട് സന്ധി ചെയ്യാൻ പോലും മടിക്കാത്തവരുടെ കാലത്ത് യെച്ചൂരി ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശക്തമായി നിലയുറപ്പിച്ചു. അതിനായി പോരാടുകയും ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുകയും ചെയ്തു.

1952 ആഗസ്റ്റ് 12നായിരുന്നു സീതാറാമിന്റെ ജനനം.

തെലുങ്ക് സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണ ദമ്പതികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി ചെന്നൈയിൽ (അന്ന് മദ്രാസ്) ആണ് ജനിച്ചത്. ആന്ധ്രയിലെ കാക്കിനഡയായിരുന്നു സ്വദേശം. ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എഞ്ചിനീയറായിരുന്നു പിതാവ്. അമ്മ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥയും. ഹൈദരാബാദിലെ ഓൾ സെയിന്റ്സ് സ്കൂളിൽ പത്താം തരം വരെ പഠനം. തെലങ്കാന സമരം കൊടുമ്പിരിക്കൊണ്ട നാളുകളിൽ ഡൽഹിയിലേക്ക്.

ന്യൂഡൽഹിയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ഹയർ സെക്കൻഡറിക്കു ചേർന്നു. പഠനത്തിൽ അതിമിടുക്കനായ സീതാറാം സി.ബി.എസ്.ഇ ഹയർ ​സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് മികവ് തെളിയിച്ചത്.

സീതാറാം യെച്ചൂരിയെന്ന പരിണതപ്രജ്ഞനും വിദ്യാസമ്പന്നനും മാന്യനും പൊതുസമ്മതനുമായൊരു വ്യക്തിത്വം പാര്‍ലിമെന്റിലുണ്ടാവുകയെന്നത് കാലത്തിന്റെ തേട്ടമായിരുന്നു. ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയുള്ളവര്‍ മേല്‍ക്കെെ നേടിയപ്പോള്‍ അദ്ദേഹത്തിന്റെ രാജ്യസഭാ പ്രവേശനത്തിനുള്ള വഴിയടയുകയായിരുന്നു!

യെച്ചൂരിയുടെ മരണവാര്‍ത്തയറിഞ്ഞപ്പോൾ ആദ്യം ഓർമ്മയിൽ എത്തിയത് 2017 ൽ രാജ്യസഭയിൽ അദ്ദേഹം നടത്തിയ വികാരനിര്‍ഭരമായ വിടവാങ്ങൽ
പ്രസംഗമാണ്. പ്രമുഖരായ പാർലിമെന്റംഗങ്ങളെല്ലാം സവിശേഷമായ നിശ്ശബ്ദതയോടെ കേട്ടു നിന്ന സംസാരം.

പല മുതിർന്ന അംഗങ്ങളും യെച്ചൂരിയുടെ സംസാര മധ്യേ വിതുമ്പിക്കരഞ്ഞതായി അന്ന് വാർത്തയുണ്ടായിരുന്നു. അന്നേ സൂക്ഷിച്ചുവെച്ച ആ പ്രസിദ്ധമായ പ്രഭാഷണത്തിൻറെ ഒരു ഭാഗം തപ്പിയെടുത്തു. കേൾക്കേണ്ട ഭാഷണം.

യെച്ചൂരിയെന്ന വ്യക്തിത്വത്തിൻറെ അകത്തേക്ക് ടോർച്ചടിക്കുന്ന സംസാരം. യെച്ചൂരിയെപ്പോലൊരു നേതാവ് എന്തുകൊണ്ട് സഭയിൽ ഉണ്ടായിരിക്കണം എന്നതിനുള്ള ഉത്തരമാണ് ഈ പ്രസംഗം.

അദ്ദേഹത്തെപോലുള്ളൊരു മനുഷ്യനെ സംഘപരിവാർ അക്രമിക്കുന്നതെന്തുകൊണ്ട് എന്നതിനുള്ള മറുപടിയും ഈ മറുപടി പ്രസംഗത്തിൽ ഉണ്ട്‌.


നൗഷാദ് കുനിയിൽ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x