KeralaNewsPravasi

ചാർട്ടേഡ് വിമാനം: പുതിയ നിബന്ധനകളുമായി കേരള സർക്കാർ, പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു

ജിദ്ദ: വിദേശത്ത്‌ നിന്ന് കേരളത്തിലേക്ക് ചാർട്ടർ വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന റിപോർട്ട് നിർബന്ധമാക്കി കേരള സർക്കാർ. യാത്ര തുടങ്ങുന്നതിന്റെ 48 മണിക്കൂർ മുന്നേ കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ.

നിലവിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് ഇത് ബാധകമല്ല. 20ന് ശേഷം മാത്രമെ നടപ്പിലാക്കുകയുള്ളൂ എന്നും ബഹ്‌റൈൻ കേരള സമാജത്തിന് നൽകിയ കത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞു.

സർക്കാറിന്റെ പുതിയ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസികൾക്കിടയിൽ നിന്നുയരുന്നത്. നിലവിൽ രോഗലക്ഷണങ്ങളില്ലാത്തവർക്ക് സൗജന്യ PCR ടെസ്റ്റ് സൗദിയടക്കം പല ഗൾഫ് രാജ്യങ്ങളിലും ലഭ്യമല്ല. ഈ സഹചര്യത്തിൽ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരും. ഏതാണ്ട് 1500 സൗദി റിയാൽ ചിലവ് വരുന്ന ടെസ്റ്റ് പ്രവാസിക്ക് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. അതേ സമയം ഇത്രയും യാത്രക്കാർക്ക് ടെസ്റ്റ് നടത്താൻ സ്വകാര്യ മേഖലക്ക് നിലവിൽ പ്രാപ്തിയുണ്ടോ എന്നതും സംശയാസ്പദമാണ്.

ഈ തീരുമാനവും മാറ്റേണ്ടി വരും എന്ന് തന്നെയാണ് പ്രാസികൾ ഒന്നടങ്കം പറയുന്നത്.

‘വന്ദേ ഭാരത് മിഷന്റെ’ മൂന്നാം ഘട്ട ഷെഡ്യൂൾ സൗദിയെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ്, ഈ സമയത്താണ് ‘വന്ദേ ഭാരതി’നില്ലാത്ത പുതിയ നിബന്ധന കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നത്, ഇത് തികച്ചും മനുഷ്യത്വ വിരുദ്ധമാണ്, പ്രവാസികളെ മരണ കയത്തിലേക്ക് വലിച്ചെറിയുകയാണ് കേരള സർക്കാർ ഈ നടപടിയിലൂടെയെന്നും നാല് പതിറ്റാണ്ടിലധികം പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ സലാഹ് കാരാടൻ ഓപ്പൺ പ്രസ്സിനോട് പ്രതികരിച്ചു.

എങ്ങിനെയെങ്കിലും കൂടണയാൻ ശ്രമിക്കുന്ന പ്രവാസികളോട് നിങ്ങൾ ഇങ്ങോട്ട് വരേണ്ട എന്ന് പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി ഈ നിലപാടിലുടെ പറയുന്നത് എന്ന് OICC നേതാവ് കെ.ടി.എ മുനീർ പ്രതികരിച്ചു. നേരത്തെ ക്വാറന്റേൻ ചാർജിന്റെ പേരിലും ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചും എടുത്ത പ്രവാസി വിരുദ്ധ തീരുമാനങ്ങളുടെ തുടർച്ചയാണ് ഇതൊന്നും അദ്ദേഹം കൂട്ടിചേർത്തു.

സൗദി അറേബ്യയിലെ പ്രവാസികളോട് ഇരട്ടത്താപ്പ് നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ച കൊണ്ടിരിക്കുന്നത്. ഗൾഫ് മേഖലയിൽ തന്നെ കൂടുതൽ പ്രവാസികളുള്ള സൗദി അറേബ്യയെ ‘വന്ദേ ഭാരത് മിഷൻ‘ പാടെ അവഗണിക്കുന്ന സാഹചര്യത്തിലാണ് കെ.എം.സി.സി ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി തേടിയത്. ജിദ്ദയിൽ നിന്ന് മാത്രം 25 വിമാന സർവീസുകൾക്ക് കെ.എം.സി.സിക്ക് അനുമതി ലഭിക്കുകയുണ്ടായി. എന്നാൽ കേരള സർക്കാരിന്റെ പുതിയ നിലപാടുകൾ ഗർഭിണികളും രോഗികളും അടക്കം പ്രയാസം അനുഭവിക്കുന്ന പ്രവാസികളുടെ യാത്ര അസാധ്യമാക്കുകയാണ്. അനുദിനം മരിച്ചുവീണുകൊണ്ടിരിക്കുന്ന പ്രവാസികളോട് കേരള സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിഷേധാത്മക നിലപാടിന്റെ തുടർച്ചയാണിതെന്ന് കെ.എം.സി.സി നേതാവ് അബൂബക്കർ അരിമ്പ്ര ഓപ്പൺ പ്രസ്സിനോട് പ്രതികരിച്ചു.

കേരള സർക്കാറിന്റെ ഇരട്ടത്താപ്പിനെതിരെ പ്രവാസി കുടുംബാംഗങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് കെ.എം.സി.സി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

7 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
ഹംസ നിലമ്പൂർ
3 years ago

കഷ്ടപ്പെടുന്ന പ്രവാസികളുടെ മുഖത്തടിച്ച് വീണ്ടും പിണറായ്‌ സർക്കാർ .
അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ നിലനില്പിനും അവകാശങ്ങൾക്കും വേണ്ടി നിലക്കൊണ്ടിരുന്ന ഒരു പ്രസ്ഥാനം നേതൃത്വം നൽകുന്ന ഭരണത്തിൽ നിന്ന് പാവപ്പെട്ട പ്രവാസികൾ ഇത്തരം നിരാശാജനകമായ നടപടികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തികച്ചും നിരുത്തരവാദരവും പിതൃശൂന്യവുമായ ഇത്തരം നിലപാടുകളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെങ്കിൽ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭസമരങ്ങളുമായി നാട്ടിലുള്ള പ്രവാസി കുടുംബങ്ങൾ രംഗത്തിറങ്ങേണ്ടിവരും.

ഷമീർ പന്തലിങൽ
3 years ago

കേരളാ സർക്കാറിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ
3 years ago

വാല് കത്തുമ്പോൾ മൂട്ടിൽ പടക്കം പൊട്ടിക്കുന്നവർ..
………..
ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ടെസ്റ്റ്‌ റിപ്പോർട്ട്‌ ഹാജരാക്കണമെന്ന ഒരു പുതിയ ഉത്തരവ് ഇന്ന്‌ വാർത്തകളിൽ കണ്ട്. മിഡിൽ ഈസ്റ്റ് യാത്രകർക്കാണ് ഇത്‌ വേണ്ടത്. എന്നാൽ വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റിൽ ഇത്‌ വേണ്ട താനും..
പ്രത്യക്ഷത്തിൽ നല്ല തീരുമാനം. രോഗ ബാധിതൽ ഇല്ലാതെ നാട്ടിൽ എത്താൻ നല്ല മാർഗം. പക്ഷെ ഇതിനു ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടല്ലോ.
സൗദിയിൽ MOH ടെസ്റ്റ്‌ റിപ്പോർട്ട്‌ കിട്ടാൻ 48 മണിക്കൂർ മുതൽ 4 ദിവസം വരെ എടുക്കും. അതുപോലെ ഇപ്പോഴത്തെ അവസ്ഥയിൽ രോഗ ലക്ഷണങ്ങൾ ഉള്ളവരെ മാത്രമേ ട്രസ്റ്റ് ചെയ്യുന്നുള്ളൂ. പ്രൈവറ്റ് ലാബുകളിൽ ആയിരം റിയാലിന് മേലെയാണ് ഇതിനു ചാർജ്. ഇതെത്ര പേർക്ക് താങ്ങാനാവും?
അപ്പോൾ ആകെക്കൂടെ ചാർട്ടർഡിൽ എങ്കിലും പോകാൻ ഉദ്ദേശിച്ചവരുടെയും യാത്ര മുടങ്ങും എന്നർത്ഥം.
അര ലക്ഷത്തിലധികം രജിസ്റ്റർ ചെയ്തവർ ഇനിയും അത്യാവശ്യമായി പോകാൻ നിൽക്കുന്നുണ്ട്.
ഡിപ്രഷൻ മൂലം അറ്റാക്കായി ദിവസവും മരണപ്പെടുന്നവർ ഒരു ഭാഗത്തു. ഈ തിരക്കുകൾ ഒക്കെ ഒഴിഞ്ഞിട്ട് നാട്ടിൽ പോകാൻ കാത്തിരിക്കുന്നവർ മറുഭാഗത്ത്.
പുതിയ വിമാനങ്ങൾ അനുവദിക്കുന്നതിന് പകരം പ്രായോഗിക
മല്ലാത്ത ഇത്തരം തീരുമാനങ്ങൾ..
പ്രവാസികൾ വീണ്ടും മുങ്ങി താഴുകയാണ്.

ഇനിയും വരണം.. ഇടക്കിടക്ക്.. പ്രവാസികൾ നാടിന്റെ നട്ടെല്ലാണ് എന്ന ആ ക്ളീഷേ ഡയലോഗുമായി!

റാഷിദ് മണ്ണേത്ത് അബുദാബി
3 years ago

കേരള സര്കാരിന്റെ ഈ അപക്വമായ തീരുമാനത്തിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കുക…..

അബ്ദുൾ നാസർ കോഴിതൊടി
3 years ago

നമ്മുടെ കേന്ദ്ര ഗവൺമെൻറ് അതിനോടൊപ്പം തന്നെ സംസ്ഥാന ഗവൺമെൻറ് കൂടി കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് സഹായം നൽകേണ്ട ഗവൺമെൻറ് മുഖം തിരിഞ്ഞു നിൽക്കുന്നതിനു പകരം ഇത്തരത്തിലുള്ള പുതിയ പുതിയ കാര്യങ്ങൾ പറഞ്ഞു പ്രവാസികളെ ബുദ്ധിമുട്ടിക്കരുത് ഗവൺമെൻറ് ചെയ്യേണ്ട കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാതെ പ്രവാസികളോട് കാണിക്കുന്നത് ചിറ്റമ്മനയം ആണ് ആയതിനാൽ ഇത്തരത്തിലുള്ള നയങ്ങൾ പിൻവലിച്ചു പ്രവാസികളുടെ മടക്കയാത്ര സുതാര്യമാക്കുക

സിദ്ധീഖ് കൂരിപ്പൊയിൽ
3 years ago

പ്രവാസികൾ ഇങ്ങോട്ട് വരേണ്ട എന്നല്ലാതെ എന്താണ് ഇതിൻ്റെ അർത്ഥം. സ്വന്തം വീട്ടിലേക്ക് വരേണ്ടെന്ന് പറയാൻ മാത്രം ഭരണാധികാരികൾ ബുദ്ധിശൂന്യരാവര്യത്. ഈ സമയവും കടന്ന് പോവും എന്നോർമ്മ വേണം

shihab
3 years ago

Government should rethink about it and rectify soon.

Back to top button
7
0
Would love your thoughts, please comment.x
()
x