India

ട്രോളുകളിൽ നിന്ന് ട്രോളിയിലേക്ക് ഉള്ള ദൂരം; മറക്കാൻ വിധിക്കപ്പെട്ട ജീവിതങ്ങൾ

കാലികം / സോനു സഫീർ

ഒരു നിലവിളി ശബ്ദമെങ്കിലും ഉയരും മുന്നേ 16 ജീവനുകൾ…
നാൽപ്പത് കിലോ മീറ്ററുകളോളം കാൽനട യാത്ര ചെയ്ത്‌ , റെയിൽ പാളത്തിൽ വിശ്രമിക്കാൻ അവർ കിടന്നത് പിന്നീടൊരിക്കലും ഉണരാത്ത കിടത്തം..അന്ത്യ വിശ്രമം…

വിശാഖപട്ടണത്തെ വിഷവാതക ദുരന്തം…ദക്ഷിണ കൊറിയൻ കമ്പനിയായ എൽ ജി പോളിമേഴ്സിന്റെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റൈരിൻ എന്ന വിഷവാതകം ചോർന്നുണ്ടായ മരണങ്ങൾ, ഭീതികൾ…

ലോക്ക്ഡൌൺ ആയതിനാൽ യാത്ര ചെയ്യാൻ വാഹനങ്ങൾ ലഭ്യമല്ലാത്തതിനാൽ സ്വന്തമായി തടി കഷ്ണങ്ങളും ചക്രങ്ങളും ഘടിപ്പിച്ചു ഉന്തുവണ്ടിയിൽ ഗർഭിണിയായ ഭാര്യയേയും മകളെയും ഇരുത്തി വലിച്ചു 700 കിലോ മീറ്ററുകളോളം നടന്ന മധ്യപ്രദേശുകാരൻ രാമു ബാക്കിയാക്കുന്ന ആശങ്കകൾ…

ഉറങ്ങുന്ന കുഞ്ഞിനെ ട്രോളിയിൽ കിടത്തി വലിച്ചു പൊള്ളുന്ന വെയിലിലൂടെ നടക്കുന്ന ഒരമ്മ…!

Advertisement

കടുത്ത ദാരിദ്ര്യം കാരണം ജോലി തേടി ഛത്തീസ്‌ഗഡിൽ നിന്നും തെലുങ്കാനയിൽ എത്തുകയും ലോക്ക്ഡൌൺ കാരണം ജോലി ലഭിക്കാതെയും വന്നപ്പോൾ തിരിച്ചു സ്വന്തം നാടായ ഛത്തീസ്‌ഗഡിലേക്ക് തന്നെ തിരിച്ചു 100 കിലോമീറ്ററിൽ അധികം നടക്കുകയും സ്വഗ്രാമത്തിലെത്താൻ കേവലം 10 കിലോമീറ്ററുകൾ ബാക്കി നിൽക്കേ വിശപ്പും ദാഹവും സഹിക്ക വയ്യാതെ തളർന്നു വീണു മരിച്ച ജമാലോ എന്ന പന്ത്രണ്ടു വയസ്സുകാരി നമ്മളോരുത്തരുടേയും മനസ്സിലേക്കെറിയുന്ന കനൽ…

മെയ് ഒന്നിന് തൊഴിലാളി ദിനത്തിന്റെ അന്ന് സൈബറിടങ്ങളിൽ നമ്മളത് സ്റ്റാറ്റസുകളായും പിക്ച്ചറുകളായും ആഘോഷിക്കുമ്പോൾ ആ തൊഴിലാളികളുടെ പ്രതീകമായി വിശപ്പ് സഹിക്കാനാവാതെ തളർന്നുവീണു മരണപ്പെട്ട ബീഹാറിലെ ധരംവീർ കുമാർ….

തന്റെ ജോലിസ്ഥലമായ ഗുജറാത്തിലെ അങ്കല്വെഷരിൽ നിന്നും സ്വദേശമായ യു പിയിലെ കൃഷിനഗറിലേക്കുള്ള യാത്രാമദ്ധ്യേ രാജു സഹാനി മരണപ്പെടുന്നതിന്റെ കാരണം – വിശപ്പ്, തളർച്ച , കൊടിയ ദാരിദ്ര്യം….!

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല…
കൊറോണയെന്ന വൈറസിന്റെ ബാക്കിപത്രങ്ങളാണ്..
പാലായനങ്ങളും ലോക്ക്ഡൌണുകളും സമ്മാനിച്ച പരിണിതഫലങ്ങളാണ്..

യുദ്ധങ്ങൾക്കോ , രാഷ്ട്രീയ അരാജകത്വത്തിനോ മാത്രമല്ല അഭയാർത്ഥികളെ സൃഷ്ടിക്ക്കാനാവുന്നതെന്നും കാലിൻചുവട്ടിലെ മണ്ണൊലിച്ചു പോകാൻ അധികസമയമില്ലെന്നുമുള്ള മുന്നറിയിപ്പാണ്. ചെറുതെങ്കിലും ഒരു കരുതൽ നിർബന്ധമാണെന്നുള്ള ഓർമപ്പെടുത്തലാണ്…

എന്നാലിവിടെ അതിലേറെ ഭീകരമാണ് കാര്യങ്ങൾ…
അന്യദേശത്ത് നടക്കുന്ന ഇത്തരം ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ എലൈറ്റ്‌ ക്ലാസ് പ്രയോരിറ്റിയുള്ള ‘നമുക്ക്’ ബാധകമല്ലെന്നും രണ്ടാം കിട പൗരന്മാരായ അവരുടെ മാത്രം പ്രശ്നങ്ങൾ ആണെന്നുമുള്ള ‘ലിബറൽ’ ചിന്താഗതി പേറുന്ന നമുക്ക് അതിലും ഭീകരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്…

ഭരണ – പ്രതിപക്ഷ വിഴുപ്പലക്കുലകൾ…
ട്രോളുകൾ , തള്ളുകൾ , പരിഹാസങ്ങൾ….
ചോദ്യങ്ങൾ, ചർച്ചകൾ, അന്യോഷണങ്ങൾ…
രാഷ്ട്രീയമുതലെടുപ്പുകൾ…
പോരാളി ഷാജിമാരുടെയും വാസുമാരുടെയും തെറിയഭിഷേകങ്ങൾ…

തുടർ ഭരണം സ്വപ്നം കാണുന്നവരും , വലിച്ചു താഴെ ഇടാൻ ശ്രമിക്കുന്നവരുടെയും പൊളിട്രിക്സുകൾ..!
പോസ്റ്റുകൾ, മറുപടികൾ, ലൈവുകൾ , സ്ക്രീൻഷോട്ടുകൾ , മുക്കലുകൽ, പൊക്കലുകൾ…!
കൊറോണയെക്കാൾ വലിയ വൈറസുകൾ…

ഒരേ സമയത്ത് ഒന്നിലധികം വൈറസുകളെ അതിജീവിക്കേണ്ട ഘട്ടത്തിലാണിപ്പോൾ കേരളം.!
സംഘടിതമായ പോരാട്ടങ്ങൾ നയിക്കേണ്ടുന്നിടത്ത് പകരം രാഷ്ട്രീയപ്രേരിതമായ കോമരംതുള്ളലുകൾ…

രക്ഷപെട്ടാൽ പെട്ടു….
അത്രതന്നെ…

Show More
0 0 vote
Article Rating
Subscribe
Notify of
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Abdul Nazer T K N
5 months ago

യാഥാർത്ഥ്യബോധത്തോടെയുള്ള വിലയിരുത്തൽ…
കേരളം രാഷ്ട്രീയ കോമരങ്ങളുടെ തുള്ളലുകളാൽ മുഖരിതമാണ്….
സൈബർ വെട്ടുകിളികൾ തുള്ളലുകൾക്ക് പിന്നാലെ ഹരം പിടിച്ച് പാറി നടക്കുന്നുമുണ്ട്

ഇത് വായിച്ചിരുന്നോ
Close
Back to top button
1
0
Would love your thoughts, please comment.x
()
x