Culture

വിചിത്ര മീറ്റിംഗ് അനാചാരങ്ങൾ; ‘സ്വാഗത-അധ്യക്ഷ കലാപരിപാടികൾ’

കേരളത്തിൽ എല്ലാ മീറ്റിംങ്ങുകളിലും ‘സ്വാഗതം’ എന്നൊരു പരിപാടിയുണ്ട്. പലപ്പോഴും അതു എങ്ങനെ പറയണമെന്നു മിക്കവാറും പേർക്കും അറിയില്ല.

അഞ്ചു മിനുട്ട് കൊണ്ടു പറയേണ്ടത് അമ്പത് മിനിറ്റ് നീട്ടി പരത്തും. ചില നേതാക്കളെ മുഖസ്തുതിയാൽ പൂരിതമാക്കി അവരുടെ പ്രീതി പാത്രമാകാൻ ശ്രമിക്കും. പിന്നെ സ്റ്റേജിലും അവരുടെ കണ്ണിൽ കാണുന്ന അമ്പത് പേരുടെ പേര് പറയും. ചിലരുടെ പേര് വിട്ട് പോകും.

കാരണം ഇതൊന്നും പ്രിപ്പയർ ചെയ്യാൻ ആരും മിനക്കെടില്ല. അങ്ങനെ അഞ്ചു മിനിറ്റിൽ പറയേണ്ടത് അമ്പത് മിനിറ്റ് സ്വാഗത പ്രസംഗ അനാചാരങ്ങൾ കേരളത്തിൽ നിരവധിയുണ്ട്.

പിന്നത്തെ പരിപാടി സ്റ്റേജിലും സദസ്സിലും ഉള്ള ഇരുപതോ അതിൽ അധികമോ പേരുടെ പേരൊക്കെ പറഞ്ഞു ആദ്യ മൂന്നു മിനിറ്റ് സമയം കളയുന്ന ആചാരമാണ്. അതിൽ ചിലരുടെ പേര് വിട്ടാൽ വേറെ പുകിൽ 😂

അതു പോലെ കേരളത്തിൽ ചിലർ ധരിച്ചു വച്ചിരിക്കുന്നത് ഒരു മണിക്കൂർ എങ്കിലും പ്രസംഗിച്ചില്ലങ്കിൽ അതു പ്രസംഗം അല്ലന്നാണ്..അവരുടെ മുന്നിൽ ഇരിക്കുന്നവർ പ്രസംഗം ബോർ അടിച്ചു മൊബൈലെക്ക് തിരിഞ്ഞാലും അനർഗള നിർഗളമായി പ്രസംഗിച്ചു ബോർ അടിപ്പിക്കുന്നവരെ കണ്ടിട്ടുണ്ട്.

പലർക്കും അറിയില്ല, മനുഷ്യരുടെ അറ്റെൻഷൻ 20 മിനിട്ടാണ്. ഇൻസ്റ്റാ ജനറേഷനിൽ 8 മിനിട്ടും. പക്ഷേ പലർക്കും ഒരു മണിക്കൂർ പ്രസംഗിച്ചില്ലങ്കിൽ ആശ്വാസം കിട്ടില്ല!!!

വിദേശങ്ങളിൽ, യൂ എൻ സമ്മേളനങ്ങളിൽ അടക്കം പ്രസംഗിക്കാൻ അനുവദിക്കപ്പെട്ട സമയം 10 മിനിറ്റ് അല്ലെങ്കിൽ 5 മിനിറ്റ് ഒക്കെയാണ്. കീ നോട്ട് പോലും 10 മിനിറ്റിൽ കൂടില്ല.

അഞ്ചു മിനിറ്റിൽ പ്രസംഗിക്കാൻ പലപ്പോഴും അഞ്ചു മണിക്കൂർ വായിച്ചു കൃത്യമായി തയ്യാർ എടുക്കണം. അഞ്ചു മിനിറ്റിൽ മൂന്നു പോയിന്റ് മാത്രം സംസാരിക്കാൻ സമയം ലഭിക്കുകയുള്ളു. ആ മൂന്നു പോയിന്റ് എന്താണ് എന്ന കൃത്യതയും സ്പെഷ്ട്ടതയും വേണം.

ഒരു മണിക്കൂർ വായിൽ തോന്നിയത് കാടു കയറി പറയാൻ വാക് ചാതുര്യമുള്ള ആർക്കും പറ്റും. ചിലരോട് തെങ്ങിനെകുറിച്ച് പറയാൻ പറഞ്ഞാൽ തെങ്ങിൽ കെട്ടിയ പശുവിനെകുറിച്ച് പറയും.

കേരളത്തിൽ അഞ്ചു മിനിറ്റിലും പത്തു മിനിറ്റിലും നല്ല കാമ്പുള്ള പ്രസംഗം പറയുന്നവർ വളരെ ചുരുക്കം.

പിന്നെ രാഷ്ട്രീയ പരിപാടികളിൽ പലപ്പോഴും സ്റ്റേജിൽ കയറി ഇരിക്കാൻ എനിക്ക് മടിയാണ്. അവിടെയാണ് കസേര കളിയുടെ വേലത്തരങ്ങൾ കാണുന്നത്. പലപ്പോഴും പലരും കസേരകളുമായാണ് വരുന്നത്.

മൂൻ നിരയിൽ ഇരുന്നു പിറ്റേന്നത്തെ പത്രത്തിലെ ഫോട്ടോയിൽ എങ്ങനെ വരുമെന്നു മൽസരപാച്ചിലാണ്. പലപ്പോഴും ഇത് ഞാൻ കൗതുകത്തോടെ നോക്കി കാണാറുണ്ട്. ചിലയിടത്തു വേദിയിൽ ഉള്ളതിനെക്കാൾ ആളുകൾ സ്റ്റെജിൽ ആയിരിക്കും.

വിദേശത്ത് ഒരു നല്ല പരിപാടിയിലും സ്റ്റെജിൽ ആളുകൾ കാണുകയെയില്ല. പ്രസംഗിക്കാൻ വരുന്നയാൾ മാത്രം വന്നു കൃത്യമായി കാര്യങ്ങൾ കൃത്യ സമയത്തിന് പറഞ്ഞു പോകും. അഞ്ചു മിനിട്ടാണ് എങ്കിൽ മുമ്പിൽ വച്ചിരിക്കുന്ന സ്‌ക്രീനിൽ സമയം കൃത്യമായി കാണിക്കും, ടൈം ഓവർ എന്ന് കാണിക്കും. നാലു മിനിറ്റ് കഴിയുമ്പോൾ വൺ മോർ മിനിറ്റ് എന്ന് പോസ്റ്ററുമായി ഒരാൾ മുൻ നിരയിൽ കാണും.

കേരളത്തിൽ സ്റ്റേജിലെ തളള് മാത്രമല്ല പ്രശ്നം, അവിടെ ഒരു വാക്ക് പോലും പറയാതെ പത്രത്തിലെ ഫോട്ടോയിൽ കയറാൻ മത്സരിക്കുന്നവർ എല്ലാം ‘പ്രസംഗിച്ചു’ എന്നായിരിക്കും വാർത്ത.

മൂന്നാമത്തെ പേജിൽ ആണെങ്കിലും ഫോട്ടോയിലും വാർത്തയിലും വന്നില്ലങ്കിൽ അവർ നേതാക്കൾ ആകില്ല എന്നാണ് പലരുടെയും വിചാരം.

യു എൻ ജനറൽ അസ്ബ്ലിയിലും യൂ എൻ ഹ്യൂമൻറൈറ്റ്സ് കൗൺസിലും ഇടപെട്ട് സംസാരിക്കാൻ കിട്ടുന്നത് 1.5 മിനിറ്റ് മുതൽ 3 മിനിറ്റ് വരെയാണ്. അതു കഴിയുമ്പോൾ ബെൽ അടിക്കും. ആ 1.5 മിനിറ്റിൽ പറയേണ്ടത് എല്ലാം പറയാൻ പലപ്പോഴും കൃത്യമായി എഴുതി റിഹേഴ്സ് ചെയ്യേണ്ടി വരും.

Js Adoor

3 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x