Middle East

200 ഓളം പേർക്ക് പാർപ്പിട സൗകര്യം കൈമാറി ഫോക്കസ് യു.എ.ഇ

ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്ന സിറിയയിലെയും തുർക്കിയിലെയും ജനങ്ങൾക്ക് ആശ്വാസമേകാൻ യു.എ.ഇ യുടെ ദുരിതാശ്വാസ കാമ്പയിനായ Bridges of Giving ലേക്ക് ഫോക്കസ് യു.എ.ഇ സമാഹരിച്ച ടെന്റുകൾ റെഡ് ക്രസന്റ് എക്സിക്യൂട്ടീവ് മുഹമ്മദ് കമാൽ സയീദ് അബു ദയ ഫോക്കസ് യു.എ.ഇ സി.ഒ.ഒ സാദിഖിൽ നിന്നും സ്വീകരിച്ചു. ചടങ്ങിൽ പി.കെ അൻവർ നഹ സന്നിഹതനായിരുന്നു.

ഫോക്കസ് യുഎഇ പ്രവർത്തകരായ നിഷാദ് വണ്ടൂർ, സകീർ ഹുസൈൻ, അൻവർ ജൗഹർ, നബീൽ മെഹ്ബൂബ് അരീക്കോട്, മുഷീർ കാരകുന്ന്, അനീസ് എറിയാട്, സാജിദ് മണ്ണാർക്കാട്, നൗഷാദ് തളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി. ഇരുന്നൂറോളം പേർക്കുള്ള പാർപ്പിട സൗകര്യമാണ് സമാഹരിച്ചു നൽകിയത്.

ആദ്യഘട്ടത്തിൽ, ദുരന്ത ഭൂമിയിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഫോക്കസ് യു.എ.ഇ സമാഹരിച്ച വിഭവങ്ങൾ അബുദാബി കെഎംസിസി യുടെ Together with people of TURKEY and SYRIA എന്ന ക്യാമ്പയിനിൽ ഏല്പിച്ചു.

സുമനസ്സുകളുടെ സഹകരണത്തോടെ സമാഹരിച്ച നാല് ടൺ അവശ്യസാധനങ്ങൾ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് അബുദാബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങലിനു കൈമാറി.

ചടങ്ങിൽ അബുദാബി കെഎംസിസി ഭാരവാഹികളായ റഷീദ് പട്ടാമ്പി, മജീദ് അണ്ണാൻതൊടി, അഷ്‌റഫ് പൊന്നാനി, UIC പ്രസിഡന്റ് അസൈനാർ അൻസാരി, അഷ്‌റഫ് സുല്ലമി ഫോക്കസ് യു.എ.ഇ യുടെ വിവിധ റീജിയണുകളുടെ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹ്തരായിരുന്നു.

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Mahaboobali
1 year ago

അൽഹംദുലില്ലാഹ് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

Back to top button
1
0
Would love your thoughts, please comment.x
()
x