ഹുറൂബിൽ അകപ്പെട്ട കബീറിന് യാതക്കായി ഒ.ഐ.സി.സി വിമാന ടിക്കറ്റുകൾ നൽകി
ജിദ്ദ: പ്രതിസന്ധികളുടെ നീണ്ട കടമ്പകൾ കടന്നു കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശി കബീർ, ഒ ഐ സി സി വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. 25 വർഷങ്ങൾക്കു മുൻപ് 500 റിയാൽ ശമ്പളത്തിന് മദീനയിലെ ഒരു സ്വകാര്യ കമ്പനിയുടെ വിസയിൽ എത്തി ജോലി ചെയ്ത് വരികയായിരുന്നു. കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലി പുതിയ സാഹചര്യത്തിൽ നഷ്ടപ്പെട്ടത് കാരണം, കഴിഞ്ഞ മുന്ന് വർഷമായി മറ്റൊരു സ്പോൻസറിലേക്ക് മാറാൻ ശ്രമിക്കെ സമയ പരിധി അവസാനിച്ചത് കൊണ്ട് ഹുരൂബിൽ അകപ്പെട്ട് കഴിയുകയായിരുന്നു. വിഷയം ശ്രദ്ദയിൽപെട്ട മദീന ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത്, പ്രസിഡണ്ട് ഹമീദ് പെരുംപറമ്പിൽ എന്നിവർ വേണ്ട സഹായങ്ങൾ ചെയ്യുകയായിരുന്നു. അങ്ങിനെ ഇക്കാമ കാലാവധി കഴിഞ്ഞവർക്കും ഹുർറബയവർക്കും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മുഖാന്തിരം നിന്ന് ഫൈനൽ എക്സിറ്റ് ലഭ്യമാകുകയായിരുന്നു. നീണ്ട കാത്തിരിപ്പിന് ശേഷം എക്സിറ് ലഭിച്ചു ഒരു മാസം കഴിഞ്ഞിട്ടും നാട്ടിലേയ്ക്ക് പോകാൻ പ്രയാസപ്പെട്ടിരുന്ന കബീറിന് കഴിഞ്ഞ മാസം പോകുന്നതിനുള്ള ചാർട്ടർ വിമാനത്തിലെ യാത്ര ടിക്കറ്റ് മദീനാ ഒ ഐ സി സി സൗജന്യമായി നൽകി. അത് പ്രകാരം ജിദ്ദ വിമാനത്തിൽ നിന്നും ബോർഡിങ് പാസ് എടുത്ത് എമിഗ്രേഷനിൽ ചെന്ന് വിരലടയാളം സംബന്ധമായും മറ്റും ഉണ്ടായ സാങ്കേതിക കാരണം മൂലം യാത്രമുടങ്ങുകയും ടിക്കറ്റ് നഷ്ടമാകുകയും ചെയ്തു.
പിന്നിട് ജിദ്ദയിലെ നിരവധി കേന്ദ്രങ്ങളിൽ ബന്ധപെട്ടു അത് ശരിയാക്കുന്നതിനു ഒരാഴച്ചയിലധിമായി നീണ്ട കഠിന ശ്രമത്തിലായിരുന്നു. വിഷയത്തിൽ ഇടപെട്ടുകൊണ്ട് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ എയർപോർട്ടിൽ ജോലിചെയ്യുന്ന സാമൂഹ്യ പ്രവർത്തകനായ മുബാറക് ഹംസയുടെ സഹായത്തിൽ ജവാസാത്ത് ഉന്നത ഉദ്ദ്യോഗസ്ഥരുമായി ബന്ധപെട്ടു സാങ്കേതിക തടസങ്ങൾ മാറി കടന്നു. എന്നാൽ ആദ്യ ടിക്കറ്റു നഷ്ടമായ കബീറിന് രണ്ടാമത് ജിദ്ദ ഒഐസിസി സൗജന്യമായി വീണ്ടും ടിക്കറ്റ് നൽകുകയായിരുന്നു. അങ്ങിനെ ഒരാഴ്ചയ്ക്ക് ശേഷം പ്രതിസന്ധിയുടെ കടമ്പകൾ കടന്നു കബീർ കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ യാത്രയായി.
ഇതിനു മദിന ഒ ഐ സി സി ഭാരവാഹികളായ ബഷീർ മാനന്തവാടി,ഫൈസൽ അഞ്ചൽ, സുനീർ കൊല്ലം, ജിദ്ദ ഒഐസിസി ഭാരവാഹികളായ സകീർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ തുടങ്ങിയവരും സഹായിക്കുവാൻ രംഗത്ത് ഉണ്ടായിരുന്നു. രണ്ടു പെണ്മക്കൾ പിതാവായ കബീർ രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിനു പ്രയാസങ്ങളുടെ ഭാണണ്ടവുപേറിയാണ് നാട്ടിലെത്തിയത്. എങ്കിലും പുണ്ണ്യ ഭൂമിയായ മദീനയിൽ കഴിയാനായത് ഭാഗ്യമായി കരുത്തുന്നുവെന്നും, നാട്ടിലേയ്ക്ക് മടങ്ങാൻ രണ്ടു ടിക്കറ്റുകൾ നൽകിയ ഒ ഐ സി സിയ്ക്കും തന്നെ സഹായിച്ച മറ്റള്ളവർക്കും എല്ലാവർക്കും കബീർ നന്ദി അറിയിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS