14 ഫെബ്രുവരി 2021 ന് കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിന് അടുത്തുള്ള “കെയർ ഹോം” എന്ന സ്ഥാപനം സന്ദർശിക്കുവാൻ ഇടയായി.
ബെയിസ്മെൻ്റിലെ രണ്ട് നില അടക്കം ഏഴ് നിലകളിലായി 40,000 സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഏറെ ഇഷ്ടപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്യാൻസർ ചികിത്സക്ക് വരുന്നവർക്കും ബൈസ്റ്റാൻ്റേഴ്സിനും തികച്ചും സൗജന്യമായി ആഴ്ചകളോളം താമസവും ഭക്ഷണവും നൽകുന്ന തികച്ചും വ്യത്യസ്തതയുള്ള ഒരു സ്ഥാപനം.
കോഴിക്കോട് മെഡിക്കൽ കോളേജിലും ഇഖ്റാ ഹോസ്പിറ്റലിലും കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്കും (കൊടുക്കുന്നവരും സ്വീകരിക്കുന്നവനും) അവരുടെ ബൈസ്റ്റാൻ്റർമാർക്കും സൗജന്യമായി മാസങ്ങളോളം താമസവും ഭക്ഷണവും നൽകുന്ന സ്ഥാപനം.
ലുക്കീമിയ ഭാധിച്ച 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും മാതാക്കൾക്കും സൗജന്യമായി താമസവും ഭക്ഷണവും നൽകുന്ന സ്ഥാപനംസൗജന്യം എന്ന് കേൾക്കുമ്പോൾ ക്വാളിറ്റി compromise ചെയ്തുവെന്ന് കരുതണ്ട, കേരളത്തിലെ ഒന്നാം കിട ആശുപത്രികളിലെ സൗകര്യങ്ങളെ വെല്ലുന്ന സൗകര്യം, ഭംഗി, വൃത്തി എന്നിവ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
ഹൗസ് കീപിങ്ങും ലോൻഡ്രിയും പ്രൊഫഷണൽ ഏജൻസിയെ ഏല്പിച്ചു നടത്തുന്നു. സിംഗിൾ, ഡബിൾ റൂമുകൾ, എല്ലാ റൂമിലും ടി.വി, ലുക്കീമിയ ബ്ലോക്കിൽ എല്ലാ റൂമിലും എയർ കണ്ടീഷൻ. ഒന്നാം കിട ആശുപത്രിയിലെ പോലെ നിരന്തരം ക്ലീനിംഗ്.
ഒരു ഫീസ് പോലും ഒരു രോഗിയോടും വാങ്ങാതെ. അർഹരായവർക്ക് മാത്രം നൽകുന്ന സഹായം – ജാതി മത വ്യത്യാസമില്ലാതെ. പണം സ്വീകരിച്ച് കൊണ്ടുള്ള ഒരു സൗകര്യവും ആർക്കും നൽകുന്നില്ല.
ഇരുപതിൽ അധികം വരുന്ന അർപ്പണ ബോധമുള്ള ചെറുപ്പക്കാരായ ട്രസ്റ്റ് മെമ്പർമാർ, നൂറോളം വരുന്ന വളൻ്റിയേഴ്സ്, ഇത് അവർ ദൈവ പ്രീതി കാംക്ഷിച്ച് ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രം.
നട്ടെല്ലിനും മറ്റും ക്ഷതം സംഭവിച്ച് ചികിത്സക്ക് വേണ്ടി മെഡിക്കൽ കോളേജിൽ ചികിത്സക്ക് എത്തുന്നവർക്ക് തുടർ ചികിത്സക്ക് വേണ്ടി ഉപയോഗപ്പെടുത്താവുന്ന വിഭാഗത്തിൻ്റെ ഒരുക്കത്തിലാണവർ.
ബയോ ഗ്യാസ് പ്ലാൻ്റ്, ലിക്വിഡ് വെയിസ്റ്റ് റീസൈക്ലിംഗ് പ്ലാൻ്റ്, സോളാർ പവർ പ്ലാൻ്റ്, മോഡേൺ അടുക്കള തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള ഞാൻ കണ്ട ആദ്യത്തെ ധർമ്മ സ്ഥാപനം.
ഒരു ധർമ്മസ്ഥാപനത്തിൽ സ്ഥാപിതമായ ഏറ്റവും വലിയ സോളാർ പ്ലാൻ്റിന് ഈ വർഷത്തെ കേരള സർക്കാരിൻ്റെ അവാർഡിന് അർഹമായ സ്ഥാപനം.
രോഗികളുടെ ബൈസ്റ്റാൻ്റേഴ്സിനോട് സംസാരിച്ചു. എല്ലാവരും സംതൃപ്തർ. പ്രവർത്തനത്തിൽ മുൻ നിരയിൽ ഉണ്ടായിരുന്ന തോട്ടത്തിൽ റഷീദ്ക്കയുടെയും സക്കീർ കോവൂരിൻ്റെയും വിയോഗം വലിയ ആഘാതം പ്രവർത്തകരിൽ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും കെ.വി. നിയാസ്, എം.കെ.നൗഫൽ തുടങ്ങി 25 ചെറുപ്പക്കാർ പണം സംഘടിപ്പിക്കുന്നതോടൊപ്പം ഗുണമേന്മയോടെ എങ്ങിനെ സ്ഥാപനം നടത്താം എന്ന് തെളിയിക്കുകയാണ്.
ഹെൽപിംഗ് ഹാൻ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയുടെ ഒരു പ്രോജക്ട് മാത്രമാണിത്. നിങ്ങൾ കാണണം, പഠിക്കണം, പകർത്തണം, സഹകരിക്കണം.
ഫോൺ: 0495 2355542, www.charityhelpinghands.com
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
Great Effort… അഭിനന്ദനങ്ങൾ Team Helping hands
നന്മകൾ ചൊരിയും സംഘം
കെയർ ഹോം
ആശംസകൾ
സ്നേഹം ഇന്നും മരിക്കാതെ നിലനിൽക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്ന ഇത്തരം നല്ല സംരഭങ്ങൾ ഇപ്പഴും ഉണ്ടെന്നറിയുമ്പോൾ ഒരു പാട് സന്തോഷം,, കാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരായിരം നന്മകൾ നേരുന്നു’