Social

സംഘപരിവാർ കർമ പദ്ധതിക്ക് വേണ്ടി രാപ്പകൽ അധ്വാനിക്കുന്ന രവിചന്ദ്രനും യുക്തപരിവാറുകാരും

പ്രതികരണം/രഞിത്ത് രാമചന്ദ്രൻ

പൊതുമേഖലയിലെ സ്ഥാപനങ്ങൾ എല്ലാം “വിറ്റുതുലയ്ക്കുന്നു” എന്ന് ആരെങ്കിലും പറയുമ്പോൾ അതിലെ ” തുലയ്ക്കുന്നു” എന്ന വാക്ക് മാറ്റണം എന്ന് പറഞ്ഞയാളാണ്, CAA/NRC പ്രക്ഷോഭകാലത്ത് രാജ്യം തന്നെ മതത്തിന്റെ പേരിൽ പൗരത്വം നിർണയിച്ച നിയമത്തെ എതിർത്തപ്പോൾ നാസ്തിക മോർച്ചക്കാരൻ “ഢിറ്റൻഷൻ സെന്ററുകൾ ” അത്ര മോശമൊന്നുമല്ല എന്ന് പറഞ്ഞിറങ്ങിയതാണ്.

സവർക്കിസ്റ്റ് സംഘിസത്തിന്റെ ആരാധകനാണ്. അതിൽ നിങ്ങൾ കരുതുന്നത് പോലെ പശു ആരാധനയില്ല (Savarkar thought cow-worship as silly), അന്ധവിശ്വാസങ്ങളില്ല, ജാതി ബോധമില്ല.

ബാക്കിയുള്ളത് ഇടത് വിരുദ്ധത, ഇസ്ലാം വിരുദ്ധത, ക്രിസ്ത്യൻ വിരുദ്ധത. ഇതിനെതിരെ (for eg : Cow worship) ഇദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ പൊക്കിപ്പിടിച്ചിട്ടാണ് ഇദ്ദേഹം സങ്കിയല്ല എന്ന് പലരും വാദിക്കുന്നത്.

നമുക്ക് ചുറ്റിലുമുള്ള സംഘികളെ സസൂക്ഷ്മം ഒന്ന് ശ്രദ്ധിക്കുക. ആ സ്പെക്ട്രത്തിനകത്ത് പല ഫ്രീക്വസികൾ നമുക്ക് കാണാൻ കഴിയും. ഇയാൾ അതിലെ ചില ഫ്രിക്വൻസിയിലാണ് ട്യൂണ് ചെയ്തിരിക്കുന്നതെന്ന് ആർക്കും മനസ്സിലാവും ! .

പച്ചയ്ക്ക് വർഗീയത പറയുന്ന കേരളത്തിലെ ചാണക നേതാക്കളൊന്നും രാപ്പകൽ പണിയെടുത്തിട്ടും നടക്കാത്ത കാര്യമാണ് അണ്ണൻ വിടുപണി ചെയ്ത് കൊടുക്കുന്നത് .

Survival of fittest അല്ലെന്കിൽ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന, സമൂഹത്തിൽ അസമത്വം സ്വാഭാവികമാണെന്ന വലത് ബലയുക്തിയിൽ തിന്ന് എല്ലിന്റെ ഇടയ്ക്കെവിടയോ കേറിപ്പോയി സംഘിയായവർ.

ഇസ്ലാമോഫോബിയ കാരണം സംഘിയായവർ. കീഴാളവിരുദ്ധതയും ജാതിസംവരണവും ഭൂപരിഷ്കരണവും കൊണ്ട് സംഘിയായവർ. ഇടത് – വലത് രാഷ്ട്രീയ ബൈനറിയിൽ മനമടുത്ത് ഒരു വ്യത്യസ്തക്ക് വേണ്ടി സംഘിയായവർ.

വ്യക്തിയാരധനയിലും വൺമാൻ ഷോയിലും വിശ്വസിച്ച് സംഘിയായവർ. മധ്യവർഗ്ഗത്തിന്റെ പൊതുബോധവും അരാഷ്ട്രീയതയും ഫോളോ ചെയ്ത് സംഘിയായവർ. ഇതൊരു വലിയ ബാന്റ് വിഡ്ത്താണ്.

അതിലെ ഇത്തരം ഫ്രീക്വൻസികൾ ട്യൂൺ ചെയ്ത് ആരാധകരെ ഉണ്ടാക്കുക എന്ന മഹത്തായ കർമ പദ്ധതിക്ക് വേണ്ടി രാപ്പകൽ അധ്വാനിക്കുന്ന തിരക്കിലാണ് കോരസാറും സംഘിയുക്തപരിവാറും!

ഒരാളെ വിലയിരുത്തുന്നത് അയാളൂടേ നിലപാടുകൾ അടിസ്ഥാനപരമായി ഏത് രാഷ്ട്രീയത്തിന് ഗുണം ചെയ്യുന്നു എന്ന തിരിച്ചറിവുകളുടെ ബേസിലാണ്.

അയാൾ അത് തുടർച്ചയായി ബോധപൂർവം ചെയ്തുകൊണ്ടിരിക്കുന്നു എങ്കിൽ അയാൾ പ്രസ്തുത രാഷ്ട്രീയത്തിന്റെ വക്താവ് തന്നെയാണ്. നല്ല അസ്സൽ ചാണകം. ഇയാളെക്കാൾ എത്രയോ ഭേദമാണ് സുമേഷ് കാവിപ്പടമാർ.

3.6 5 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x