
ദോഹ.”ഖുർആൻ ശാസ്ത്ര വിരുദ്ധമോ”എന്ന ശീർഷകത്തിൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന വെബിനാർ ഡിസമ്പർ പതിനൊന്ന് വെള്ളിയാഴ്ച നടക്കും. ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചു വരുന്ന ചതുർമാസ കാമ്പയിനിന്റെ ഖത്തറിലെ പ്രവർത്തനങ്ങളുടെ സമാപനം കൂടിയാണ് ഈ ചർച്ചാ സദസ്സ്.
ആധുനിക ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും പേരു പറഞ്ഞ് വിശുദ്ധ ഖുർആനിനെതിരെ നടക്കുന്ന യുക്തി രഹിതമായ ആരോപണങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രോഗ്രാമിൽ പ്രശസ്ത പണ്ഡിതന്മരായ ടി പി എം റാഫി, പ്രൊഫ.പി കെ ശബീബ്.ഫൈസൽ നന്മണ്ട എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഇസ്‌ലാഹി സെന്റർ ഔദ്യോഗിക യു ട്യൂബ് ചാനലായ N -Light Media യിലൂടെയാണ് പരിപാടി നടക്കുന്നത്.
ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി യോഗം പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി.
പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു.ഖുർആൻ ലേണിംഗ് സ്കൂൾ ചെയർമാൻ സിറാജ് ഇരിട്ടി, ഷമീർ വലിയവീട്ടിൽ കെ.എൻ. സുലൈമാൻ മദനി, മുജീബ് കുനിയിൽ, നിസാർ ചെട്ടിപ്പടി, നാസിറുദീൻ ചെമ്മാട്, ഡോ. റസീൽ, സൈനബ ടീച്ചർ, തൗഹീദ റഷീദ് എന്നിവർ സംസാരിച്ചു.