Pravasi

സൗദിയിലെ ജുബൈലില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരണപ്പെട്ടു

സൗദിയിലെ ജുബൈലില്‍ കോവിഡ് ബാധിച്ച് മലയാളി മരണപ്പെട്ടു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി യാണ് മരിച്ചത്. 52 വയസ്സായിരുന്നു. 20 വര്‍ഷത്തോളമായി അബൂദാവൂദ് കമ്പനിയില്‍ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു, രോഗബാധിതനായി കഴിഞ്ഞാഴ്ച്ചയാണ് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തത്. രണ്ട് മക്കളാണ്, രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഭാര്യയും മകളും നാലു ദിവസം മുമ്പ് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആക്കിയിട്ടുണ്ട്.

കോഴിക്കോട് യൂക്കോബാങ്ക് റിട്ട. മാനേജർ ചാലിയം കനീശൻ കണ്ടി അഡ്വ.കെ.എം. റഷീദിന്റെ മകൾ ജൂബിയാണ് ഭാര്യ. മകൻ റസീൻ അബ്ദുൽ അസീസ് (എഞ്ചിനിയറിങ് വിദ്യാർഥി, ചെന്നൈ). മകൾ മിർസാന (ജുബൈൽ എം‌ബ‌സി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി. സഹോദരങ്ങൾ: മുഹമ്മദ് അലിയസ് ബാവ , അബ്ദുൽ ലത്വീഫ്, ബഷീർ അഹമ്മദ്, അബ്ദുൽ ഹമീദ്, മുഹമ്മദ് ഷരീഫ്(ജുബൈൽ) ബീഫാത്വിമ , ആമിന ബീവി, സലീന.

സൌദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജുബൈൽ കമ്മിറ്റി വൈസ്. പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സൌദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി അനുശോചനം അറിയിച്ചു.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments

Related Articles

Back to top button
0
Would love your thoughts, please comment.x
()
x