
ഇന്ത്യയ്ക്കും പാകിസ്‌ഥാനുമിടയിൽ സമാധാനത്തിനുള്ള ഏറ്റവും വലിയ വിലങ്ങു തടികളിൽ ഒന്ന് അർണബ് ഗോസ്വാമിയാകുമെന്നു ഞാൻ ഇവിടെ എഴുതിയിട്ട് അഞ്ചെട്ടു കൊല്ലമായി.
രാഷ്ട്രീയ യജമാനന്മാർക്കു ഇവിടെ വർഗീയത വിറ്റു കാശാക്കണമെങ്കിൽ ഇന്ത്യൻ മുസ്ലിമിനെ മറ്റുള്ളവരുടെ മുൻപിൽ ശത്രുവും ഒറ്റുകാരനും ആക്കണം. അതിനുള്ള എളുപ്പവഴിയാണ് പാക്കിസ്ഥാൻ എന്ന ചിരവൈരി. പാകിസ്‌ഥാൻ സമം മുസ്ലിം.
ഏതെങ്കിലും വിധത്തിൽ ശത്രുത ഇത്തിരി കുറഞ്ഞാൽ പിന്നെ ആ പരിപ്പ് വേവില്ല. അതില്ലെങ്കിൽ പരിവാരമില്ല; അതിന്റെ ആശ്രിതരുമില്ല.
വിടുവായൻ നടത്തികൊണ്ടിരുന്നത് ജേണലിസം അല്ല എന്ന് മനസിലാക്കാൻ എനിക്ക് പത്രപവർത്തനത്തിലെ മാസ്റ്റർ ഡിഗ്രിയുടെയും ഡിപ്ലോമയുടെയും ആവശ്യമുണ്ടായിരുന്നില്ല; മൂന്നാം ക്ളാസു മുതൽ പത്രം വായിച്ചതു കൊണ്ട് കിട്ടിയ സാമാന്യബോധം മാത്രം മതിയായിരുന്നു.
അത് പറഞ്ഞതിന്റെ പേരിൽ എഴുതാനും വായിക്കാനും അറിയാം എന്ന് ഞാൻ വിചാരിച്ചിരുന്ന പലരും ശത്രുക്കളായി. അസൂയയാണ് എന്നുവരെ ചില നിഷ്കളങ്കർ പറഞ്ഞു.
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിടുവായൻ നടത്തിക്കൊണ്ടിരുന്നത് രാജ്യത്തെ വിറ്റു പണമുണ്ടാക്കലാണ്. വിടുവായത്തരവും വർഗീയതയും പറഞ്ഞു അധികാര കേന്ദ്രങ്ങളുടെ ഇഷ്ടക്കാരനാവുക, അതുപയോഗിച്ച് രാജ്യത്തിന്റെ സുരാക്ഷയെപ്പോലും ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ശേഖരിക്കുക; അതുകാണിച്ചു മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയോ പ്രലോഭോപ്പിച്ചപ്പോ കച്ചവടം കൂട്ടുക.
പത്രക്കാരന്റെ വേഷമിട്ടു പറന്നു നടന്നു പണമുണ്ടാക്കിയ പന്ന റാസ്കൽ. പക്കാ ക്രിമിനൽ. തങ്ങളുടെ കഴുത്തിൽ കുരുക്കാനുള്ള കുരുക്കു അധികാരികൾ പിരിച്ചെടുക്കുന്നതു കാണുമ്പോൾ ഈ രാജ്യത്തെ സാധാരണ പൗരന്മാർ ശ്വാസംമുട്ടി അക്കാര്യം വിളിച്ചു പറഞ്ഞിരുന്നു.
അന്ന് വിടുവായൻ അവരെ വിളിച്ച ഒരു പേരുണ്ട്.
അത് അയാൾക്കിപ്പോൾ ചേരും. രാജ്യദ്രോഹി !!