Opinion

ഭരണകൂടങ്ങൾക്ക് വേണ്ടി മൂടി വെക്കപ്പെടുന്ന വാർത്തകൾ

പ്രതികരണം/പ്രവീൺ

എന്ത് കൊണ്ട് കേരളത്തിലെയും രാജ്യത്തെയും മുഖ്യധാര മാധ്യമങ്ങൾ, പ്രത്യേകിച്ച് വാർത്ത ചാനലുകൾ, കുറച്ച് നാളുകളായി ഒരു പ്രത്യേക രീതിയിൽ ഇടപെടുന്നു എന്നതിന് ഉത്തരം തേടി ചെന്നാൽ എത്തുന്നത് മൂലധനം എന്ന ഒറ്റ വാക്കിലാണ്.

നോട്ട് നിരോധനവും ഇലക്ടറൽ ബോണ്ടും (electoral bond) വന്നതിന് ശേഷം ഇന്ന് രാജ്യത്ത് പണം കൈയ്യാളുന്ന ഏറ്റവും വലിയ ശക്തി കാവിപ്പട തന്നെയാണ്. പണത്തിന്റെ കൂടെ കൈയ്യിലിരിക്കുന്ന അന്വേഷണ ഏജൻസികളുടെയും, പിന്നെ പണ്ട് മുതലേ കൈ മുതലായ അക്രമകാരികളായ കാലാൾ പടയുടെയും ശക്തി കൂടെ ആവുമ്പോൾ ആരെയും വരുതിക്ക് നിർത്താൻ കഴിയും.

അതിന്റെ കൂടെയാണ് ബിജെപിക്കാർ തന്നെ നേരിട്ട് നടത്തുന്ന ഏഷ്യാനെറ്റ് പോലുള്ള ചാനലുകളും. ദേശീയ വാർത്ത ചാനലുകളിൽ ആയാലും മലയാളം ചാനലുകളിൽ ആയാലും ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം ചർച്ചകൾ ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് , മറ്റുള്ളവ എല്ലാം തമസ്കരിച്ച്, ഒരു ക്യാമ്പയിൻ പോലെയാണ് നടത്തുന്നത്.

ദേശീയ ചാനലുകൾ ഭരിക്കുന്ന ബിജെപിയെ നോവിക്കാതെ, മഹാരാഷ്ട്ര സർക്കാരിനെ ആക്രമിക്കാനും, ബിജെപിക്ക് ഇനി വരുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനുമായി സുശാന്ത് – കങ്കണ വിഷയങ്ങൾ നുണകൾ ഉപയോഗിച്ച് ആളി കത്തിക്കുമ്പോൾ ഇവിടെ കേരളത്തിൽ സ്വർണക്കടത്ത്, ഖുർആൻ തുടങ്ങിയ വിഷയങ്ങളിലെ വ്യാജ വാർത്തകൾ ആണ് കേരള സർക്കാരിനെ ആക്രമിക്കാനും കേന്ദ്ര സർക്കാരിനെതിരെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഉപയോഗിക്കുന്നത്.

Advertisement

രണ്ട് സ്ഥലത്തും ഈ വിഷയങ്ങളുടെ സത്യാവസ്ഥ മൂടി വെച്ച് കൊണ്ടുള്ള കവറേജ് ആണ്.

ഇങ്ങനെ ഒരു വിഷയത്തിൽ ഊന്നി നിൽക്കുമ്പോൾ ഇവർ നമ്മളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന, മൂടി വെക്കുന്ന വിഷയങ്ങളുടെ ഒരു ലിസ്റ്റ് നോക്കാം..

 1. മോഡി വെറും 4 മണിക്കൂർ സമയം മാത്രം കൊടുത്ത് കൊണ്ട് ചെയ്ത lockdown കാരണം പലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ കുറിച്ചോ, അതിൽ എത്ര പേർ മരിച്ചു, എത്ര പേർക്ക് ജോലി പോയി എന്നതിനെ കുറിച്ചോ ഒരു കണക്കും ഇല്ല എന്ന് കേന്ദ്ര സർക്കാർ ലോക് സഭയെ അറിയിച്ചു. വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പലായനം ആണ് ഇതെന്ന് ഓർക്കണം.
 2. കൂപ്പുകുത്തിയ സമ്പദ്ഘടന. ജിഡിപി മൈനസ് 23 വളർച്ചാ നിരക്ക് കൈ വരിച്ചത്. ഇത് കൊറോണ കൊണ്ടല്ലെന്നും നോട്ട് നിരോധനവും GST യും ഒക്കെ നടപ്പാക്കി മനുഷ്യ നിർമിതമായ ഒരു തകർച്ച ആണെന്നുമുള്ള സത്യം. ഇതിന്റെയിടക്ക് 20000 കോടി രൂപ മുടക്കി ഉണ്ടാക്കാൻ പോകുന്ന പുതിയ പാർലമെന്റ്.
 3. ചൈന ഇന്ത്യൻ അതിർത്തി കടന്ന് ലഡാക്കിൽ കൈയ്യടക്കി വെച്ച സ്ഥലങ്ങളെ കുറിച്ചും, ആരും ഇങ്ങോട്ട് കടന്ന് വന്നിട്ടില്ല എന്ന് പറഞ്ഞ് ചൈനക്ക് സഹായകരമായ നിലപാട് എടുത്ത മോഡിയുടെ ഭരണമികവും.
 4. PM CARES. കോവിഡ് പടർന്ന് പിടിക്കാൻ തുടങ്ങിയപ്പോൾ മോഡി ഉണ്ടാക്കിയ അത്യന്തം ദുരൂഹമായ ഫണ്ട്. CAG ഓഡിറ്റ് ഇല്ല, RTI കൊടുത്താൽ ഉത്തരം ഇല്ല. ഇപ്പോൾ വിദേശത്തു നിന്ന് ഫണ്ട് സ്വീകരിക്കാൻ അനുവാദവും. PMNRF എന്ന ഓഡിറ്റ് ചെയ്യപ്പെടുന്ന ഒരു ഫണ്ട് പണ്ട് മുതലേ ഉള്ളപ്പോൾ എന്ത് കൊണ്ട് ഇങ്ങനെ ഒരെണ്ണം എന്ന ചോദ്യത്തിന് ഉത്തരമില്ല. ആരും ചോദിക്കുന്നുമില്ല.
 5. ഡൽഹി കലാപം. എന്ത് കൊണ്ട് ഈ കലാപത്തിന് ആഹ്വാനം നൽകുന്ന വിഡിയോ തെളിവ് വരെ എതിരെയുള്ള ബിജെപി നേതാവ് കപിൽ മിശ്ര അറസ്റ്റ് ചെയ്യപ്പെടുന്നില്ല. ഭരണഘടനയെ കുറിച്ചും സമാധാനപരമായി സമരം ചെയേണ്ടതിനെ കുറിച്ചും സംസാരിച്ച ഉമർ ഖാലിദ്, സിപിഐഎം നേതാവ് സീതാറാം യെച്ചൂരി, pinjra tod എന്ന വനിതാ വിദ്യാർഥികളുടെ അവകാശങ്ങൾക്കയുള്ള സംഘടനയുടെ നേതാക്കൾ, കോളേജ് പ്രൊഫെസർമാർ എന്നിവരെ വ്യാജ തെളിവുകൾ കെട്ടി ചമച്ച് അറസ്റ്റ് ചെയ്യുന്നു. (Ndtv മാത്രം ഇത് ചർച്ചക്കെടുത്തു).
 6. സ്വർണക്കടത്ത്. ഡിപ്ലോമാറ്റിക്ക് ബാഗിലല്ല സ്വർണം വന്നത് എന്ന് പല തവണ ഉറപ്പിച്ച് പറഞ്ഞ കേന്ദ്ര മന്ത്രി വി.മുരളീധരൻ. ഇതേ കാര്യം തന്നെക്കൊണ്ട് പറയിക്കാൻ സംഘികളുടെ സ്വന്തം ചാനൽ ജനം ടിവിയുടെ എഡിറ്റർ അനിൽ നമ്പ്യാർ ശ്രമിച്ചു എന്ന സ്വപനയുടെ മൊഴി. മുരളീധരൻ പറഞ്ഞത് തെറ്റാണെന്ന് വീണ്ടും തെളിഞ്ഞ കേന്ദ്രത്തിന്റെ പാർലമെന്റിലെ statement. UAE attacheക്ക് മുങ്ങാൻ അവസരം നൽകിയത്.
 7. പൊതു മേഖലാ സ്ഥാപനങ്ങൾ എല്ലാം കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കൽ. അംബാനിയുടെ Jioക്ക് വേണ്ടി BSNL നെ 4g പോലും കൊടുക്കാതെ തകർക്കൽ. ISROയിൽ പോലും privatisation കൊണ്ട് വരാൻ നീക്കം.
 8. തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കൽ. ബാക്കിയുള്ളവയിൽ വെള്ളം ചേർക്കൽ. അടിമ പണിയുടെയും ഫ്യൂഡൽ വ്യവസ്ഥയുടെയും തിരിച്ച് വരവ്.
 9. സംസ്ഥാനങ്ങൾക്ക് നിയമപരമായി കൊടുക്കാൻ ഉള്ള ആയിരക്കണക്കിന് കോടികളുടെ GST compensation കേന്ദ്രം നൽകാത്തത്. കോവിഡ് പ്രതിരോധം മുഴുവൻ സംസ്ഥാനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഈ സമയത്താണ് ഇതെന്നും ഓർക്കണം.
 10. EIA. വലിയ പ്രോജക്ടുകൾ തുടങ്ങുമ്പോൾ ഉണ്ടാകേണ്ട Environment Impact Assessment നിയമങ്ങളിൽ വെള്ളം ചേർക്കാൻ ഉള്ള, നമ്മളെ എല്ലാം ബാധിക്കുന്ന, ദൂര വ്യാപകമായ കേന്ദ്രത്തിന്റെ നീക്കം.
 11. കാശ്മീരിൽ തുടരുന്ന ഫാഷിസ്റ്റ് നടപടികൾ. രാഷ്ട്രീയ നേതാക്കളെ വീട്ട് തടങ്കലിലാക്കിയിട്ട് ആരും തടങ്കലിൽ ഇല്ല എന്ന് പാർലമെന്റിൽ നുണ പറയുന്ന കേന്ദ്രം. ഇപ്പോഴും 2G ഇന്റർനെറ്റ് പോലും പല സ്ഥലത്തും ഇല്ലാത്തത് കൊണ്ട് ഓണലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാവാത്ത കാശ്മീരിലെ കുട്ടികൾ.
 12. പാർലമെന്റിൽ ചോദ്യോത്തര വേള ഇല്ലാതാക്കിയ ഏകാധിപത്യ നടപടി.
 13. Electoral bond. ഇതിന്റെയെല്ലാം ആണിക്കല്ല്. Anonymous ആയി ആർകും രാഷ്ട്രീയ പാർട്ടികളെ ഫണ്ട് ചെയ്യാൻ മോഡി സർക്കാർ ഉണ്ടാക്കി വെച്ച പരിപാടി. ഇതിൽ കൂടി 90 ശതമാനത്തിൽ കൂടുതൽ ഫണ്ടും ബിജെപിക്കാണ് പോയത്. ആരൊക്കെ എന്തിന് വേണ്ടി ഫണ്ട് ചെയ്തു എന്ന് ആർക്കും അറിയില്ല. സുപ്രീം കോടതിയിൽ ഇത് ചോദ്യം ചെയ്തത് എവിടെയോ പൊടി അടിച്ച് ഇരിക്കുന്നുണ്ട്.
 14. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരമുള്ള യോഗിയുടെ യുപിയിലെ പുതിയ സേന. ഏറ്റവും കൂടുതൽ വ്യാജ ഏറ്റ് മുട്ടലുകൾ നടക്കുന്ന സംസ്ഥാനം (വെടി കൊള്ളുന്നവരിൽ ദളിതരും മുസ്ലിങ്ങളും കൂടുതൽ ).

ഇത് വളരെ അടുത്ത കാലത്ത് മൂടി വെക്കപ്പെട്ട കുറച്ച് വാർത്തകളുടെ ലിസ്റ്റ് മാത്രം. കഴിഞ്ഞ 6 വർഷങ്ങളിൽ താമസ്കരിക്കപ്പെട്ടതും മൂടി വെക്കപ്പെട്ടതുമായി ഒട്ടനവധി വാർത്തകൾ ഉണ്ട്. ജനാധിപത്യത്തിന്റെ ശത്രു ആരാണ് എന്ന് തിരിച്ചറിയാതെ പരസ്പരം ചോര ചിന്തിയാൽ അതിന്റെ ഭവിഷത്ത് എല്ലാവരും ഒരുമിച്ച് അനുഭവിക്കേണ്ടി വരും.

Show More
5 1 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments

Related Articles

ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x