BusinessColumns

കോവിഡ് കാല ബിസിനസ്സും ഡിജിറ്റലൈസേഷനും

മുനവ്വർ ഫൈറൂസ്

ഡയറക്ടർ, മെൽറ്റ് & മൗൾഡ് ബിസിനസ് സൊലൂഷൻ

വളരെ സങ്കീർണമായ ഒരു ഘട്ടത്തിലൂടെയാണ് ലോകമെമ്പാടുമുള്ള ബിസിനസ്സുകൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ തന്നെ പല വലിയ കമ്പനികളും ജോലിക്കാരെ പിരിച്ചു വിട്ടുകൊണ്ടും വേതനം കുറച്ചുകൊണ്ടും പിടിച്ചു നിൽക്കാൻ വേണ്ടി ശ്രമിക്കുകയാണ്.

കേരളത്തിൽ പൊതുവെ ചെറുകിട കച്ചവടങ്ങൾ കൂടുതൽ ഉള്ളത് കൊണ്ട് താരതമ്യേന ചെലവുകളും ബാധ്യതകളും കുറവാണ്. ഇക്കാരണം കൊണ്ട് തന്നെ, പലരും ശമ്പളം വെട്ടി കുറച്ചിട്ടുണ്ടെങ്കിലും ഇവരാരും തന്നെ അവരുടെ ജീവനക്കാരെ പിരിച്ചു വിട്ടിട്ടില്ല. ഇത് ഒരു പോസിറ്റീവ് ആയ കാര്യമാണ്. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ ഇതൊന്നും പ്രായോഗികമല്ല. ബിസിനസ്സുകൾ ഈ കോവിഡ് കാലത്തു എങ്ങനെ നഷ്ടമില്ലാതെ നടത്താം എന്നത് വളരെ ഗൗരവപൂർവം തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. സാമൂഹിക അകലം പാലിക്കൽ , മാസ്ക് ധരിച്ചുള്ള യാത്രകൾ ഇതെല്ലം ഒരു കസ്റ്റമറെ സംബന്ധിച്ചു ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നാണ്.

വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആളുകൾ ഷോപ്പിംഗിനായി വീടിനു വെളിയിലേക്കു ഇറങ്ങാൻ സാധ്യത കുറവാണ്. മാത്രവുമല്ല ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള മാളുകൾ, ബീച്ചുകൾ, പാർക്കുകൾ ഇവിടെങ്ങളിലെല്ലാം പോകാൻ മടിക്കുന്ന ഒരു കാലം ആണ് നമുക്ക് മുന്നിലുള്ളത്. ഈ രോഗത്തിന് ഒരു വാക്‌സിൻ കണ്ടുപിടിക്കുകയോ ഒരു സ്വാഭാവിക പ്രതിരോധ ശക്തി എല്ലാവരിലും ഉടലെടുക്കുകയോ ചെയ്യുന്നത് വരെ ഈ രീതികൾ തുടരും.

ഇവിടെയാണ് ഓൺലൈൻ പ്രെസെൻസിന്റെ പ്രസക്തി. നിങ്ങൾ ഏതു തരത്തിലുള്ള ബിസിനസ്സ് ചെയ്യുന്ന ആളുമാവട്ടെ, നിങ്ങളുടെ ഉപഭോക്താവിനു നേരിട്ടു നിങ്ങളുടെ കടയിലോ അല്ലെങ്കിൽ ഓഫീസിലോ വന്നാൽ മാത്രമേ പർച്ചേസ് ചെയ്യാൻ കഴിയുകയുള്ളു എങ്കിൽ, നിങ്ങൾക്കു നഷ്ടമാവുന്നത് വളരെ വലിയ ഒരു വിഭാഗം കസ്റ്റമേഴ്സിനെയാണ്. ഓൺലൈൻ കസ്റ്റമേഴ്സ് ! അത് കൊണ്ട് തന്നെ ഈ കോവിഡ് കാലം നിങ്ങളുടെ ബിസിനസ്സുകൾ ഡിജിറ്റലൈസ് ചെയ്യൽ അത്യാവശ്യമാണ്

എന്താണ് ഡിജിറ്റലൈസേഷൻ ?

ബിസിനസ്സിന്റെ എല്ലാ മേഖലകളും ഇന്റർനെറ്റിന്റെയും സോഫ്റ്റ്‌വെയർ അല്ലെങ്കിൽ അപ്പ്ലിക്കേഷനുകളും വഴി മാനേജ് ചെയ്യുക എന്നതാണ് ഡിജിറ്റലൈസേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് . സ്റ്റോക്ക് മാനേജ് ചെയ്യാനും, മാർക്കറ്റിംഗ് അല്ലെങ്കിൽ സെയിൽസ് മേഖലയിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമെല്ലാം പല ബിസിനെസ്സുകളും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും ഇതൊന്നും വേണ്ട രീതിയിൽ ഗുണം ചെയ്യാറില്ല.

ഉദാഹരണത്തിന് നിങ്ങൾ ഒരു ഹോൾസെയിൽ കച്ചവടക്കാരൻ ആണെന്ന് കരുതുക, നിങ്ങളുടെ കസ്റ്റമേഴ്സായ റീറ്റെയ്ൽ കച്ചവടക്കാരുടെ ബിസിനെസ്സിൽ കഴിഞ്ഞ മാസം നിങ്ങളുടെ പ്രോഡക്റ്റ് എത്ര സെയിൽ ചെയ്തു എന്ന് അറിയാനും അതിനനുസരിച്ചു ആക്ഷൻ എടുക്കാനും സഹായകമായ ഡിജിറ്റൽ സംവിധാനങ്ങൾ നിങ്ങൾക്കുണ്ടോ ? അല്ലെങ്കിൽ നിങ്ങളുടെ കസ്റ്റമേഴ്സിന് നിങ്ങൾ നേരിട്ട് പോയി ഓർഡർ എടുക്കാതെ തന്നെ നിങ്ങളിലേക്ക് അവരുടെ ഓർഡറുകൾ പ്രോഡക്റ്റ് ലിസ്റ്റ് ചെയ്തു അയക്കാനുള്ള ഡിജിറ്റൽ സിസ്റ്റംസ് ഉണ്ടോ ? എല്ലാ മേഖലകളിലും ഇത്തരം ഉപകാരപ്രദമായ ഡിജിറ്റൽ പ്ലാറ്റുഫോമുകളിലൂടെ ബിസിനസിനെ കൂടുതൽ ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് ഡിജിറ്റലൈസേഷൻ.

എന്ത് കൊണ്ട് ഡിജിറ്റലൈസേഷൻ ?

നേരെത്തെ സൂചിപ്പിച്ച പോലെ ഓൺലൈൻ കസ്റ്റമേഴ്സ് വളർന്നു കൊണ്ടിരിക്കുന്ന കാലമാണ്. ഓൺലൈൻ ഗ്രോസറി പർച്ചെസിങ് ആപ്പ് ആയ ബിഗ് ബാസ്കറ്റ് ഈ ലോക് ഡൗണിനു ശേഷം അവരുടെ സെയ്ൽസിൽ 75% വർധനവുണ്ടായതായി പറയുന്നു ! ഇത് ഏതു ബിസിനെസ്സിലും അഡോപ്റ്റ് ചെയ്യാവുന്നതാണ്. ഒരു റീടൈലർ തന്റെ കസ്റ്റമേഴ്സിന് “Click and Collect” സർവീസുകൾ നൽകാവുന്നതാണ്. ഇതിനു അദ്ദേഹം ചെയ്യേണ്ടത് തന്റെ പ്രോഡക്ട് എല്ലാം ഏതെങ്കിലും ഒരു ഓൺലൈൻ ബിസിനെസ്സ് പ്ലാറ്റഫോമിൽ ലിസ്റ്റ് ചെയ്യുകയോ ( ആമസോൺ / ഫ്ലിപ്കാർട് പോലെ ഉള്ളവ ) അല്ലെങ്കിൽ സ്വന്തമായി വെബ് സൈറ്റ് ഉണ്ടാക്കി ലിസ്റ്റ് ചെയ്യുകയോ, അല്ലെങ്കിൽ സോഷ്യൽ മീഡിയപ്ലാറ്റഫുമുകളായ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യലാണ്.

കസ്റ്റമേഴ്സിന് ആവശ്യമുള്ള സാധനങ്ങൾ ക്ലിക്ക് ചെയ്തു ബുക്ക് ചെയ്യാനും പിന്നീട് കടയിൽ വന്നു എടുക്കുവാനുമുള്ള സൗകര്യങ്ങൾ ഒരുക്കുക. ഇതിലൂടെ പർച്ചേസ് ചെയ്യുവാൻ വേണ്ടി കസ്റ്റമറിന് കടയിലേക്ക് വരേണ്ടതില്ല എന്ന സന്ദേശം വളരെ എളുപ്പത്തിൽ റീടൈലർക്കു മാർക്കറ്റ് ചെയ്യുവാൻ കഴിയും. ഇതാണ് ഡിജിറ്റലൈസേഷൻ ! ഇതിലൂടെ നിങ്ങൾക് വീടുകളിൽ കഴിയുന്ന അനേകം പേരെ നിങ്ങളുടെ കസ്റ്റമേഴ്‌സാകി മാറ്റാം. ഈ മാറുന്ന സാഹചര്യങ്ങളിൽ കസ്റ്റമേഴ്സിന് കൂടുതൽ സൗകര്യപ്രദമായ സർവിസുകൾ നല്കാൻ ഡിജിറ്റലൈസേഷൻ വഴി സാധിക്കും എന്നതാണ് ഇതിന്റെ പ്രസക്തി.

ബിസിനസ്സുകൾ പ്രതിസന്ധി മറികടക്കാൻ പല വഴികളിൽ ഒന്ന് മാത്രമാണ് ഡിജിറ്റലൈസ് ചെയ്യുക എന്നുള്ളത്. നിങ്ങൾ മാനുഫാക്ച്ചറർ ആവട്ടെ, ഹോൾ സയിലെർ ആവട്ടെ അല്ലെങ്കിൽ റീടൈലർ ആവട്ടെ, ഏതു മേഖലയിലാണെങ്കിലും ഇന്ന് ഓൺലൈൻ സാന്നിദ്ധ്യം വളരെ പ്രധാനപ്പെട്ടതാണ്.

ഡിജിറ്റലൈസേഷന്റെ മറ്റൊരു പ്രധാന ഗുണം നിങ്ങളുടെ മാർക്കറ്റ് ഏതെങ്കിലും ഒരു ചെറിയ സ്ഥലത്തു മാത്രം ഒതുങ്ങി നിൽക്കില്ല എന്നതാണ്. ഇന്ത്യയുടെ ഏതു ഭാഗത്തും നിങ്ങൾക്കും നിങ്ങളുടെ പ്രോഡക്ട് ലിസ്റ്റ് ചെയ്യാം. അവിടെ ഡെലിവറി കൊടുക്കാനുള്ള സംവിധാനം ഉണ്ടാകണം എന്ന് മാത്രം. ഇ കോമേഴ്‌സ് പ്ലാറ്റുഫോമുകളായ flipkart , amazon എല്ലാം ബിസിനെസ്സുകൾക്കു അവരുടെ പ്രൊഡക്ടുകൾ ലിസ്റ്റ് ചെയ്യാനുള്ള സൗകര്യം നൽകുന്നുണ്ട്. തുടക്കക്കാർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.

ഡിജിറ്റലൈസേഷൻ ബിസിനെസ്സുകൾക്കു വളരെ വലിയ സാധ്യതകൾ തുറക്കുമ്പോഴും, കസ്റ്റമേഴ്സിന് വേണ്ട രീതിയിൽ സർവീസുകൾ കൊടുക്കാൻ സാധിക്കാതിരുന്നാൽ വളരെ പെട്ടെന്ന് തന്നെ അത് തിരിച്ചടിക്കും എന്ന യാഥാർഥ്യം കൂടി മനസിലാക്കുക. ഡെലിവറി നടത്താൻ കഴിയാത്ത സ്ഥലങ്ങളിൽ കസ്റ്റമറിനോട് കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യുക. കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്താൽ എത്രയും പെട്ടന്ന് പരിഹരിക്കുക ഇതെല്ലം വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. കൃത്യമായ പ്ലാനിങ്ങോട് കൂടി ചെയ്താൽ ഡിജിറ്റലൈസേഷൻ തീർച്ചയായും ഈ വിഷമ ഘട്ടത്തിൽ നിങ്ങൾക്കു സഹായകമാകും.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close