Opinion

‘പെണ്ണായി ജീവിക്കുക’ എന്നത് കഠിനമായ കാലത്ത്; അനുപമ എന്ന അമ്മക്കൊപ്പം ! നിമിഷക്കൊപ്പം !

ഡോ. കുഞ്ഞാലൻ കുട്ടി

ഹാർവി വെയ്ൻസ്റ്റീൻ എന്ന അതിപ്രശസ്തനായ അമേരിക്കൻ സിനിമാനിർമ്മാതാവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീകളിൽ പലർക്കും അയാളിൽ നിന്ന് പീഡനങ്ങൾ ഉണ്ടായത് പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നു.

സ്ത്രീപുരുഷ സമത്വവും സ്ത്രീ ശാക്തീകരണവുമൊക്കെ നമ്മുടെ സമൂഹത്തേക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ, അതും സൽമ ഹയക്ക്, ആഞ്ജലീന ജോളി, ഗ്വിനത്ത് പാൽട്രോ തുടങ്ങിയ പ്രശസ്തരായ നടികൾക്ക് പോലും ഇതൊക്കെ തുറന്ന് പറയാൻ പത്തിരുപത് വർഷം വേണ്ടി വന്നുവെന്ന് ഓർക്കണം.

ഈ സ്ത്രീകൾ ആരോപണമുന്നയിച്ചപ്പോൾ ഇയാളുടെ മൂട് താങ്ങികൾ ചോദിച്ച ഒരു ചോദ്യമുണ്ട്,

ഇത്രയും നാൾ ഈ സ്ത്രീകൾ മിണ്ടാതിരുന്നതെന്ത്?

പോലീസിൽ പറഞ്ഞൂടാരുന്നോ, കോടതിയിൽ പൊയ്ക്കൂടാരുന്നോ എന്നൊക്കെ.

പറയുന്നത് പോലെ എളുപ്പമല്ല ഇതൊന്നും.

ലൈംഗികപീഡനം, ഡൊമസ്റ്റിക് വയലൻസ് ഇവയിലെയൊക്കെ ഇരകൾക്ക് സംഭവിക്കുന്ന മാനസികാഘാതം എത്രയുണ്ടെന്ന് അവർക്കേ അറിയൂ.

അതൊക്കെ അതിജീവിച്ച്, കാര്യങ്ങൾ തുറന്ന് പറയാനും നിയമസഹായം തേടാനുമുള്ള അവസ്ഥയിലെത്താൻ നാളുകൾ, ചിലപ്പോൾ വർഷങ്ങൾ വേണ്ടി വരാം.

മിക്കവരും പറയാനേ പറ്റാതെ ജീവിതം തീർക്കും.

'പെണ്ണായി ജീവിക്കുക' എന്നത് കഠിനമായി മാറുന്നകാലത്ത് ! വർത്തമാന-സാമൂഹിക സങ്കൽപ്പത്തിനനുസരിച്ചുള്ളവളായി നിലകൊള്ളാൻ എത്ര…Posted by Fathima Thahiliya on Friday, 22 October 2021

അപ്പോഴാണ് പത്തിരുപത് വയസ് പ്രായമുള്ള ഒരു പെൺകുട്ടിക്ക് കോടതിയിൽ പൊയ്ക്കൂടാരുന്നോ, മാതാപിതാക്കളെ ധിക്കരിച്ച് വീട് വിട്ടിറങ്ങിക്കൂടായിരുന്നോ എന്നൊക്കെയുള്ള വായ്ത്താരി.

സാമ്രാജ്യത്വവും മുതലാളിത്തവുമൊക്കെ കൊടികുത്തി വാഴുന്ന അമേരിക്കയിലായത് കൊണ്ടാവാം ഹാർവി വെയ്ൻസ്റ്റീൻ്റെ വാദങ്ങളൊന്നും വിലപ്പോയില്ല. 23 വർഷം ഉള്ളിലായി.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x