14-ാം ഘട്ട ‘വെളിച്ചം’ ഖുർആൻ സംസ്ഥാന സംഗമം തിരൂർ ടൗൺ ഹാളിൽ
ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ചു വരുന്ന ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയായ വെളിച്ചം 14-ാം ഘട്ടം സംസ്ഥാന സംഗമം 2022 ജൂലൈ 3 ഞായർ തിരൂർ ടൗൺ ഹാളിൽ നടക്കും.
‘ഖുർആൻ അവതരിപ്പിക്കുന്ന ജീവിതദർശനം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരത്തിലധികം വരുന്ന വെളിച്ചം ഖുർആൻ പഠിതാക്കൾ പങ്കെടുക്കും. 7 സെഷനുകളിലായി സംഘടിപ്പിക്കുന്ന പരിപാടിയിൽ മത രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും.
രാവിലെ 9.30 മുതൽ 10.45 വരെ സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്പോർട്സ്, വഖ്ഫ് ഹജ്ജ് കാര്യ വകുപ്പു മന്ത്രി വി.അബ്ദു റഹ്മാൻ ഉദ്ഘാടനം നിർവ്വഹിക്കും. ഐ.എസ്.എം സംസ്ഥാന പ്രസിഡൻ്റ് നിഅമത്തുള്ള സഹൽ അദ്ധ്യക്ഷ്യം വഹിക്കും. KNM സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി, MGM സംസ്ഥാന ജനറൽ സെക്രട്ടറി സൽമ അൻവരിയ, MSM ജനറൽ സെക്രട്ടറി ആദിൽ നസീഫ്, ആബിദ് മദനി, അയ്യൂബ് എടവനക്കാട്, അബ്ദുൽ ഖയ്യൂം തുടങ്ങിയവർ പ്രസംഗിക്കും.
‘ജീവിതം’, ‘മധുരം ഖുർആൻ’, ‘ജീവിതം പ്രവാചകൻ തന്നെ മാതൃക’, ‘പാട്ടിലൂടെ ജീവിതം’ എന്നീ സെഷനുകളിൽ പ്രമുഖ പണ്ഡിതരായ എം.ടി മനാഫ് മാസ്റ്റർ, ഡോ: മുസ്തഫ സുല്ലമി, നൗഷാദ് കുറ്റ്യാടി, നൗഷാദ് മദനി കാക്കവയൽ, ഹാരിസ് ടി.കെ.എൻ, ഡോ: ജാബിർ അമാനി, ഡോ: ജമാലുദ്ദീൻ ഫാറൂഖി, കെ.പി.സക്കരിയ്യ, കെ.എൻ.സുലൈമാൻ മദനി, ഡോ: സുഫിയാൻ അബ്ദുൽ സത്താർ, ഫൈസൽ കന്മനം, ഷാനവാസ് പറവന്നൂർ, ഹലീം, റാഫി കുന്നുംപുറം തുടങ്ങിയവർ പങ്കെടുക്കും. ഉച്ചക്ക് ശേഷം വെളിച്ചം സംസ്ഥാന മെഗാ ക്വിസ്സിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 12 ഓളം ടീമുകൾ പങ്കെടുക്കും.
വൈകീട്ട് 4 ന് സമാപന സമ്മേളനം തിരൂർ എം.എൽ.എ കുറിക്കോളി മൊയ്തീൻ ഉദ്ഘാടനം നിർവ്വഹിക്കും. വെളിച്ചം ചെയർമാൻ അബ്ദുൽ കരീം സുല്ലമി അദ്ധ്യക്ഷത വഹിക്കും. മുഖ്യ ഭാഷണം കെ.എൻ.എം മർകസുദഅവ സംസ്ഥാന പ്രസിഡൻ്റ് ഇ.കെ. അഹമ്മദ് കുട്ടി നിർവ്വഹിക്കും.
15-ാം ഘട്ട വെളിച്ചം ക്വുർആൻ ലോഞ്ചിംഗ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് അബ്ദുൽ കരീം എൻജിനിയർ നിർവ്വഹിക്കും. തിരൂർ മുൻസിപാലിറ്റി ചെയർപേഴ്സൺ എ.പി.നസീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: അൻവർ സാദത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ: ഫുക്കാർ അലി, വെളിച്ചം വൈസ് ചെയർമാൻ ഷാനിഫ് വാഴക്കാട് തുടങ്ങിയവർ പങ്കെടുക്കും.
പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ റാഫി കുന്നുപുറം, ഹുസൈൻ കുറ്റൂർ , സി.എം.പി മുഹമ്മദാലി, ഷരീഫ് കോട്ടക്കൽ, ടി.വി. ജലീൽ, ആബിദ് താനാളൂർ എന്നിവർ പങ്കെടുത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS