
വെല്ലിംഗ്ടൺ: ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം നടക്കുമ്പോൾ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. രാജ്യം കോവിഡ് മുക്തമായപ്പോൾ എന്തു തോന്നി എന്ന ചോദ്യത്തിന് ‘I did a little dance’ എന്ന് അവർ നൽകിയ മറുപടി പോലും കൈയ്യടി നേടി.
അവസാന രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസിലന്‍ഡ് സമ്പൂര്‍ണ കോവിഡ് മുക്തരാജ്യമായി. രാജ്യത്ത് നിലവിൽ ഒരു കോവിഡ് രോഗി പോലും ഇല്ലെന്നും അവസാന രോഗിയും നിരീക്ഷണത്തിൽനിന്ന് മടങ്ങിയതായും ആരോഗ്യവകുപ്പ് മേധാവി ആഷ്ലി ബ്ലൂംഫീൽഡ് പറഞ്ഞു.
ഈ നാഴികക്കല്ല് സന്തോഷകരമായ ഒന്നാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ മുഴുവന്‍ ജനതയും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ഫെബ്രുവരി 28ന് ശേഷം സജീവ രോഗികളില്ലാത്ത ആദ്യ ദിനമാണിത്. അതേസമയം നിലവിലുള്ള നിയന്ത്രണങ്ങളും ജാഗ്രതയും ഇനിയും തുടരേണ്ടതുണ്ട്.” – ആഷ്ലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏപ്രിലില്‍ 926 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് ഏര്‍പ്പെടുത്തിയ ശക്തമായ മുന്‍കരുതലുകളാണ് കോവിഡ് കേസുകള്‍ പുജ്യത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 48 മണിക്കൂറായി രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്തതിനാല്‍ ചികിത്സയില്‍ കഴിഞ്ഞ അവസാന രോഗിയും രോഗമുക്തി നേടിയതായി ഓക് ലാന്‍റ് പ്രാദേശിക പൊതുജനാരോഗ്യ വിഭാഗം, ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഐസൊലേഷനില്‍ നിന്നും മോചിപ്പിച്ചതായും അറിയിച്ചു. തുടര്‍ച്ചയായ 17 ദിവസവും ഒരു കോവിഡ് കേസ് പോലും ന്യൂസിലാന്‍റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.