സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക; അഞ്ച് മന്ത്രിമാര്‍ക്കും 33 സിറ്റിങ് എം.എല്‍.എമാര്‍ക്കും സീറ്റില്ല, 12 വനിതകൾ
കേരള ഇലക്ഷൻ 2021
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മനേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.
സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നും എട്ടുപേര്‍ മത്സര രംഗത്തുണ്ടാവും. നിലവിലെ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ക്ക് സീറ്റില്ല. അഞ്ച് മന്ത്രിമാരും മത്സരരംഗത്തുണ്ടാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
അഞ്ച് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ ഏഴ് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്തു. ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ചകള്‍ നടത്തിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. ആരെയും ഒഴിവാക്കലല്ല രണ്ട് തവണ മത്സരിച്ചവരെ മാറ്റുന്നതിന്റെ ഉദ്ദേശ്യം. മറിച്ച് പുതിയ ആളുകള്‍ക്ക് അവസരം നല്‍കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി.
തുടര്‍ഭരണം വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തുടര്‍ഭരണത്തിന് മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് സിപിഐഎം തയ്യാറാക്കിയിരിക്കുന്നത്. വര്‍ഗ്ഗീയതയ്ക്ക് കീഴ്‌പ്പെടാത്ത നിലപാടാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടിക
കാസര്‍കോട്
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -കെ. ആര്‍ ജയാനന്ദ, അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍
കണ്ണൂര്‍
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി -എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ വി സുമേഷ്
പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദന്‍
കോഴിക്കോട്
പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി – കാനത്തില്‍ ജമീല
വയനാട്
മാനന്തവാടി- ഒ.ആര്‍ കേളു
ബത്തേരി- എം.എസ്.വിശ്വനാഥന്‍
മലപ്പുറം
തവനൂര്‍ – കെ.ടി.ജലീല്‍
പൊന്നാനി- പി.നന്ദകുമാര്‍
നിലമ്പൂര്‍-പി.വി.അന്‍വര്‍
താനൂര്‍-അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാന്‍ ഹാജി
മങ്കട- റഷീദലി
വേങ്ങര- പി ജിജി
വണ്ടൂര്‍- പി.മിഥുന
പാലക്കാട്
തൃത്താല- എം ബി രാജെഷ്
തരൂര്‍- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-എ.പ്രഭാകരന്‍
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ- കെ.ബാബു
തൃശൂര്‍
ഇരിങ്ങാലക്കുട – ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ – അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം – എ.സി.മൊയ്തീന്‍
കോട്ടയം
ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനില്‍കുമാര്‍
ഇടുക്കി
ഉടുമ്പന്‍ചോല – എം.എം.മണി
ദേവികുളം- തീരുമാനമായില്ല
എറണാകുളം
കൊച്ചി – കെ.ജെ. മാക്‌സി
വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആന്റണി ജോണ്‍
കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
ആലുവ – ഷെല്‍ന നിഷാദ്
എറണാകുളം- ഷാജി ജോര്‍ജ്
ആലപ്പുഴ
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
പത്തനംതിട്ട
ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
റാന്നി ഘടകകക്ഷിക്ക്
കൊല്ലം
കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയന്‍
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവന്‍കുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫന്‍
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS