Political

‘ബിപിൻ റാവത്ത് ആഘോഷിക്കപ്പെടേണ്ടവനല്ല’; അഡ്വ. രശ്മിത രാമചന്ദ്രനെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സർക്കാർ

ആബിദ് അടിവാരം

അഡ്വ. രശ്മിത രാമചന്ദ്രനെ കേരളം അറിഞ്ഞു തുടങ്ങിയത് പൗരത്വ സമരകാലത്താണ്. മുട്ടാപ്പോക്ക് ന്യായങ്ങളുമായി ചാനൽ ചർച്ചക്ക് വരുന്ന സംഘികളെ പരിഹാസ്യരാക്കി കണ്ടം വഴി ഓടിച്ചു കൊണ്ടിരുന്ന രശ്മിതയുള്ള ചർച്ചകൾക്ക് കാഴ്ചക്കാർ കൂടുതലുണ്ടാവുകയും ചാനലുകാർ അവരുടെ സമയത്തിനായി ക്യൂ നിൽക്കുകയും ചെയ്തിരുന്നു.

കേവലം ചാനൽ ചർച്ചകളിൽ മാത്രമല്ല, പൗരത്വ സമരകാലത്ത് കൊടിയുടെ നിറം നോക്കാതെ സമരവേദികളിൽ അവർ പ്രസംഗിച്ചു, തെരുവിലിറങ്ങിയ മനുഷ്യരെ ചേർത്തു പിടിച്ചു.

സംഘ പരിവാർ ഫാസിസത്തിനെതിരെ, CPM അംഗമായിരിക്കുമ്പോൾ തന്നെ, സിപിഎമ്മുകാരുടെ പരിമിതികളില്ലാതെ ഉറക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അവരെ കേരളാ സർക്കാർ ഗവൺമെൻറ് പ്ലീഡറായി നിയമിക്കുന്നത്.

അടിമുടി സംഘിദാസ്യവൽക്കരണം അഥവാ പിണറായിവൽക്കരണത്തിന് വിധേയമായി കഴിഞ്ഞ കേരളത്തിലെ സർക്കാർ സംവിധാനത്തോട് ഒത്തു പോകാൻ രശ്മിതക്ക് സാധിക്കുമോ എന്ന് ചിലർ പ്രകടിപ്പിച്ച ആശങ്ക ശരിയായിരുന്നുവെന്ന് ബോധ്യപ്പെടുകയാണ്.

ബിപിൻ റാവത്ത് അപകടത്തിൽ മരിച്ച ദിവസം ഇന്ത്യയൊട്ടുക്ക് സംഘികൾ സൈന്യത്തെയും റാവത്തിനെയും മഹത്വവൽക്കരിച്ചു കൊണ്ട് നടത്തിയ രാഷ്ട്രീയ പ്രചരണത്തിൻറെ മുനയൊടിച്ചു കൊണ്ട് തെളിവുകൾ അക്കമിട്ടു നിരത്തിക്കൊണ്ടാണ് റാവത്ത് ആഘോഷിക്കപ്പെടേണ്ടവനല്ല, അയാൾ ഫാസിസ്റ്റാണെന്ന് രശ്മിത വിളിച്ചു പറഞ്ഞത്.

ഇന്ത്യയിൽ പലരും പലയിടങ്ങളിലും ഇതേ കാര്യങ്ങൾ പറഞ്ഞു.

പക്ഷേ പൗരത്വകാലത്തെ പക കൊണ്ടു നടക്കുന്ന സംഘികൾ രശ്മിതയെ വളഞ്ഞിട്ടാക്രമിച്ചു. കേസു കൊടുത്തു, പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ഉന്നത സമ്മർദ്ധങ്ങളുണ്ടായി. രശ്മിത പക്ഷെ കുലുങ്ങിയില്ല.

How I remember Bipin Laxman Singh Rawat PVSM UYSM AVSM YSM SM VSM ADC! It was bypassing the Constitutional concept…Posted by Resmitha Ramachandran on Wednesday, 8 December 2021

ഗാന്ധിയെ കൊന്ന ദിവസം തിരുവനന്തപുരം നഗരത്തിൽ ലഡു വിതരണം ചെയ്ത, ലോകം ആദരിക്കുന്ന നെഹ്രുവിനെ പച്ചക്ക് തെറിവിളിക്കുന്ന, രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്ന, മൻമോഹനെ നീചമായി ആക്ഷേപിക്കുന്ന, എന്തിനേറെ റാവത്തിനൊപ്പം അപകടത്തിൽ മരിച്ച സൈനീകന്റെ മകൾക്കെതിരെ അവർ യോഗിക്കെതിരെ സംസാരിച്ചതിനാൽ ബലാൽസംഗ ഭീഷണി മുഴക്കുന്ന ക്രിമിനലുകൾ ബിപിൻ റാവത്തിന്റെ പേരിൽ രാജ്യസ്നേഹം അട്ടഹസിക്കുന്നതിലെ ദുഷ്ടലാക്ക് ചൂണ്ടിക്കാണിക്കാൻ ചിലരെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

ഭൂരിപക്ഷ വർഗീയതയെക്കുറിച്ച് രണ്ടു വാക്ക് പറയണമെങ്കിൽ ന്യൂനപക്ഷ വർഗീയതയെക്കുറിച്ച് 4 വാക്ക് പറഞ്ഞ് ബാലൻസ് ചെയ്യേണ്ട ഗതികേടില്ലാത്ത അത്യപൂർവ്വം പേരിൽ ഒരാളായ രശ്മിതയെ പിണറായി ഭരണകൂടം ശിക്ഷിക്കാനൊരുങ്ങുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഫാസിസ്റ്റുകൾക്കെതിരെ ആരും നാവുയർത്തരുതെന്ന നിർബന്ധം അമിത്ഷായെപ്പോലെ പിണറായി വിജയനുമുള്ളത് കൊണ്ടാണ് രശ്മിത ശിക്ഷിക്കപ്പെടുന്നത്, ഇടതുപക്ഷത്തെ സോ കോൾഡ് ഫാസിസ്റ്റ് വിരുദ്ധർ നിശബ്ദരാകുന്നത്.

ഫാസിസ്റ്റുകൾക്കെതിരെ അവസരോചിതമായി ശബ്ദുയർത്താൻ ശേഷിയുള്ളവർ പിന്തുണക്കപ്പെടണം. നിരുപാധികം രശ്മിതക്കൊപ്പം.

3 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x