Sports

ഇ​ന്ത്യ ക്രി​ക്ക​റ്റ് മത്സരങ്ങൾ ഉടൻ ആരംഭിക്കുകയില്ല

മും​ബൈ: കൊ​റോ​ണ​ക്കാ​ല​ത്തി​നു ശേ​ഷം ക്രി​ക്ക​റ്റി​ലേ​ക്ക് ഇ​ന്ത്യ​ൻ ടീ​മി​ന് പെ​ട്ടെ​ന്നൊ​രു മ​ട​ങ്ങി​വ​ര​വ് ഉ​ണ്ടാ​വി​ല്ലെ​ന്നു ബൗ​ളി​ങ് കോ​ച്ച് ഭര​ത് അ​രു​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​റു മു​ത​ല്‍ എ​ട്ടാ​ഴ്ച വ​രെ ത​യ്യാ​റെ​ടു​പ്പ് ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ ഇന്ത്യക്കു അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ വീ​ണ്ടും ക​ളി​ക്കാ​ന്‍ സാ​ധി​ക്കൂ​യെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​സി​ലാ​ന്‍ഡ് പ​ര്യ​ട​ന​ത്തി​ലാ​ണ് ടീം ​ഇന്ത്യ അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. ര​ണ്ടു ടെ​സ്റ്റു​ക​ളു​ടെ പരമ്പരയായിരുന്നു ഇ​ത്. ഈ ​പ​ര​മ്പ​ര​യി​ല്‍ സ​മ്പൂ​ര്‍ണ തോ​ല്‍വി​യും ഇ​ന്ത്യ​ക്കു ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്നി​രു​ന്നു.

മാ​ര്‍ച്ച് ര​ണ്ടാം വാ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പരമ്പര​യാ​യി​രു​ന്നു ഇ​ന്ത്യ അ​വ​സാ​നം ക​ളി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ആദ്യത്തെ മ​ല്‍സ​രം മ​ഴ​യെ തു​ട​ര്‍ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ശേഷിച്ച ക​ളി​ക​ള്‍ രാ​ജ്യ​ത്തു ലോ​ക്ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്ന​തോ​ടെ റദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തി​ല്‍ ക​ളി​ക്കു​ന്ന​തി​നു മു​മ്പ് ബി​സി​സി​ഐ ടീ​മി​നു ത​യ്യാ​റെ​ടു​ക്കാ​ന്‍ ഒ​രു ടൂ​ര്‍ണ​മെ​ന്‍റ് സംഘടി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഭ​ര​ത് അ​രു​ണ്‍ വ്യക്ത​മാ​ക്കി. പൂ​ര്‍ണ സ്ഥി​തി​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്താ​ന്‍ ടീ​മി​ന് ചുരു​ങ്ങി​യ​ത് ആ​റു മു​ത​ല്‍ എ​ട്ടാ​ഴ്ച​ക​ള്‍ വ​രെ വേ​ണ്ടി വ​രും.

Advertisement

തു​ട​ക്ക​ത്തി​ല്‍ താ​ര​​ങ്ങ​ളു​ടെ ക​ഴി​വ് മെ​ച്ച​പ്പെ​ടു​ത്താ​നും ഫി​റ്റ്‌​ന​സ് നില​വാ​രം ഉ​യ​ര്‍ത്താ​നു​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശീ​ല​ന ക്യാം​പി​ല്‍ ചെ​യ്യു​ക. അ​തി​നു ശേ​ഷം മാ​ത്ര​മേ മ​ല്‍സ​ര​ങ്ങ​ള്‍ക്കു​ള്ള തയ്യാറെടുപ്പു​ക​ള്‍ ന​ട​ത്തു​ക​യു​ള്ളൂ.

കൊ​വി​ഡ്-19​നെ തു​ട​ര്‍ന്നു ഇ​ന്ത്യ​യു​ടെ ബൗ​ള​ര്‍മാ​ര്‍ക്കു ഇ​ത്ര​യും നീണ്ട ബ്രേ​ക്ക് വ​ന്ന​തി​ല്‍ ത​നി​ക്കു ആ​ശ​ങ്ക​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു മാ​സം ബൗ​ള​ര്‍മാ​ര്‍ക്കു ന​ന്നാ​യി വിശ്രമിക്കാന്‍ സ​മ​യം ല​ഭി​ച്ചു. ഇ​ത് അ​വ​രു​ടെ ഫി​റ്റ്‌​ന​സ് മെച്ചപ്പെടുത്തു​ന്ന​തി​നൊ​പ്പം കൂ​ടു​ത​ല്‍ ക​രു​ത്ത​രാ​ക്കു​ക​യും ചെ​യ്യും.

വ​ള​രെ അ​പൂ​ര്‍വ്വ​മാ​യി മാ​ത്ര​മേ ഒ​രു അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ​ര്‍ക്കു, പ്രത്യേ​കി​ച്ചും ന​മ്മു​ടെ ബൗ​ള​ര്‍മാ​ര്‍ക്കു ഇ​ങ്ങ​നെ​യു​ള്ള ബ്രേ​ക്ക് ലഭിക്കു​ക​യു​ള്ളൂ. ചെ​റി​യ പ​രി​ക്കു​ക​ളി​ല്‍ നി​ന്നും വേ​ദ​നി​ക​ളി​ല്‍ നിന്നും മോ​ചി​ത​രാ​വാ​ന്‍ അ​വ​ര്‍ക്കു ല​ഭി​ച്ച ഏ​റ്റ​വും ന​ല്ല അ​വ​സ​രം കൂ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ബ്രേ​ക്കെ​ന്നും അ​രു​ണ്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പോ​ടെ ഇ​ന്ത്യ​യു​മാ​യു​ള്ള​ള അ​രു​ണി​ന്‍റെ ക​രാ​ര്‍ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​രാ​ര്‍ നീ​ട്ടി നല്‍കാ​ന്‍ ബി​സി​സി​ഐ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ലോകകപ്പിലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഇ​ന്ത്യ​ക്കു പ​ക്ഷെ സെ​മി ഫൈ​ന​ലി​ല്‍ അ​ടി​തെ​റ്റു​ക​യാ​യി​രു​ന്നു.

സെ​മി ഫൈ​ന​ലി​ല്‍ ന്യൂ​സി​ലാ​ന്‍ഡി​നെ​തി​രേ​യാ​ണ് ഇ​ന്ത്യ​ക്കു അടിതെ​റ്റി​യ​ത്. സെ​മി​യി​ലെ തോ​ല്‍വി ഇ​പ്പോ​ഴും ത​ങ്ങ​ളെ അലട്ടുന്നതാ​യി അ​രു​ണ്‍ വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കാ​ന്‍ മിക​ച്ചൊ​രു പ്ലാ​ന്‍ ത​ന്നെ വേ​ണം. അ​തു പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മേ ഇ​ന്ത്യ​ക്കു കി​രീ​ടം നേ​ടാ​ന്‍ ക​ഴി​യൂ​വെ​ന്നും കോ​ച്ച് കൂ​ട്ടി​ച്ചേ​ര്‍ത്തു.

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x