
ലോക്ക്ഡൗൺ: വർഷങ്ങൾക്ക് ശേഷം ഹിമാലയ ദൃശ്യ നിറവിൽ ലുധിയാന
രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗൻ പ്രകൃതിയിൽ വിസ്മയങ്ങൾ തീർക്കുന്നു. വർഷങ്ങൾക്ക് ശേഷം പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ഹിമാലയ നഗ്‌ന നേത്രം കൊണ്ട് ദൃശ്യമായി.
വായു മലിനീകരണം കുറയുന്നതുമൂലം 100 മൈൽ അകലെയുള്ള ഹിമാലയൻ പർവതനിര കാണാൻ ആയതിനെ കുറിച്ച് ഉത്തരേന്ത്യൻ സംസ്ഥാനമായ പഞ്ചാബിലെ ആളുകൾ ആവേശത്തോട് കൂടിയാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.
ജലന്ധർ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ആളുകൾ ആണ് അവരുടെ വീടുകളിൽ നിന്നുള്ള കാഴ്ചകളുടെ ഫോട്ടോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തിതത്. ഹിമാലയത്തിന്റെ കൊടുമുടികൾ പതിറ്റാണ്ടുകളായി അവർ ഇങ്ങനെ ഇവിടെ നിന്ന് കണ്ടിട്ടില്ലെന്ന് പലരും സാക്ഷ്യപ്പെടുത്തി.
മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് തന്റെ വീട്ടിൽ നിന്ന് പകർത്തിയ ഹിമാലയ ദൃശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യവസായശാലകൾ അടച്ചുപൂട്ടിയതിനുശേഷം, കാറുകളും മറ്റു വാഹനങ്ങളും റോഡിൽ ഇറങ്ങാതെ ഇരുന്നതും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തതിന് ശേഷം വായുവിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ പുരോഗതിയുണ്ടായത് ആണ് ഈ പ്രതിഭാസം സാധ്യമാക്കുന്നത്. നിയന്ത്രണങ്ങളുടെ ആദ്യ ദിവസം തന്നെ രാജ്യ തലസ്ഥാനത്ത് വായു മലിനീകരണ തോതിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടത് ആയി (44%) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും മോശം മലിനീകരണമുള്ള 30 നഗരപ്രദേശങ്ങളിൽ 21 എണ്ണവും ഇന്ത്യയിലാണുള്ളത് എന്ന് ഐക്യു എയർ എയർവിഷ്വലിന്റെ 2019 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിൽ ശേഖരിച്ച കണക്കുകൾ പ്രകാരം കണ്ടെത്തിയിരുന്നു.
ആദ്യ പത്ത് സ്ഥാനക്കാരിൽ ആറും ഇന്ത്യയിലെ നഗരങ്ങൾ ആണ്.
Photo Courtesy: Twitter