Middle EastPravasi

പ്രവാസിയുടെ അതിജീവനം: ഓൺലൈൻ ക്ലാസ്സ് ഇന്ന്

ദോഹ: കോവിഡ് കാലഘട്ടത്തിലും കോവിഡിന് ശേഷവും പ്രവാസിയും പ്രവാസികളുടെ കുടുംബവും അനുവർത്തിക്കേണ്ട സാമ്പത്തിക ശീലങ്ങളെക്കുറിച്ചും ആസൂത്രണങ്ങളെക്കുറിച്ചും പ്രമുഖ പ്രഭാഷകൻ കെ.വി.ഷംസുദ്ദീൻ ഓൺലൈനിൽ ക്ലാസ്സെടുക്കുന്നു. “അതിജീവനം : കൊറോണക്കാലത്തും കൊറോണയ്ക്ക് ശേഷവും” എന്ന വിഷയത്തിൽ ഇന്ന് രാത്രി (20-6-2020) എട്ടു മണിക്കാണ് പരിപാടി. സൂം ആപ്പ്ളിക്കേഷൻ വഴി 406 307 8834 എന്ന മീറ്റിങ് ഐഡി ഉപയോഗിച്ച് എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘാടകരായ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അറിയിച്ചു.  

കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധി തരണം ചെയ്യാൻ തൊഴിൽ, ബിസിനസ്, സാമ്പത്തിക മേഖലകളിലെ ആസൂത്രണം ആവശ്യമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതോടൊപ്പം കോവിഡ് കാലഘട്ടത്തിന് ശേഷം ധാരാളം അവസരങ്ങൾ തുറന്നു കിട്ടുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ലഭ്യമായ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ പ്രവാസികൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുകയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു. തൊഴിൽ നഷ്ടം മൂലവും മറ്റും നാട്ടിലേക്ക് പറിച്ചു നടപ്പെടുന്ന പ്രവാസികൾക്ക് നാട്ടിലുള്ള അവസരങ്ങളെ പരിചയപ്പെടുത്തുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. താൽപ്പര്യമുള്ളവർക്ക് സംശയ നിവാരണത്തിനുള്ള അവസരവും പരിപാടിയിൽ ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x