
ഫുട്ബോളിലെ ‘കാർഡ്’ സംവിധാനം നിലവിൽ വന്നത് എങ്ങനെ ?
ഫുട്ബോൾ മത്സരങ്ങളിൽ കാർഡ്സ് ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഫുട്ബോളിലെ ഫൗളുകൾക്കും മറ്റു മോശം പെരുമാറ്റത്തിനുമാണ് ശിക്ഷയെന്ന നിലയിൽ റഫറിമാർ കാർഡ്സ് ഉപയോഗിക്കുന്നത്. ആദ്യ കാലത്ത് ഫൗളുകൾ ചൂണ്ടിക്കാട്ടിയിരുന്നത് റഫറിമാരുടെ ശബ്ദം ഉപയോഗിച്ച് കൊണ്ടായിരുന്നു.
1966 ലെ ഫിഫ വേൾഡ് കപ്പിലെ ഒരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്നു. അന്ന് മോശം പെരുമാറ്റത്തെ തുടർന്ന് അന്റാേണിയോ വാർഡോ എന്ന താരത്തോട് റഫറി ഗ്രൗണ്ടിന് പുറത്ത് പോകാൻ പറഞ്ഞു. എന്നാൽ അദ്ദേഹം കേട്ടതായി ഭാവിച്ചില്ല. ഒരു പാട് സമയമെടുത്താണ് താരം അന്ന് കളം വിട്ട് പോയത്. ഈ സംഭവത്തിന് ശേഷം ഫിഫ ഇതിന് പരിഹാരം കാണാൻ നിർദേഷിച്ചു.
കെൻ ആസ്റ്റൺ എന്ന ഇംഗ്ലീഷ് റഫറിയാണ് കാർഡ്സ് എന്ന ആശയം മുന്നോട്ടു വച്ചത്. എന്നാൽ ഏതു നിറത്തിലാണ് കാർഡ്സ് വിധിക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെ , ഒരിക്കൽ അദേഹം കാറിൽ യാത്ര ചെയ്യുന്ന സമയത്ത് ട്രാഫിക് സിഗ്നൽ കാണാനിടയായി. ട്രാഫിക് സിഗ്നലിൽ ചുവപ്പ് ലൈറ്റ് കത്തിയിരുന്നത് കൊണ്ട് അദ്ദേഹം കാർ നിർത്തി. പതിയെ അദ്ദേഹത്തിനുള്ളിൽ കാർഡ്സിന്റെ നിറത്തെ കുറിച്ച് ഓർമ വന്നു. അങ്ങനെ ട്രാഫിക് സിഗ്നലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കാർഡ്സിന്റെ നിറം പ്രഖ്യാപിച്ചു. ‘ മഞ്ഞ ‘ മുന്നറിയിപ്പിനും, ‘ ചുവപ്പ് ‘ കളം വിടാനും.

ട്രാഫിക് സിഗ്നലിലുള്ളത് പോലെ തന്നെ കാർഡ്സിന്റെ തുടക്കത്തിൽ ‘ പച്ച ‘ കാർഡും ഉപയോഗിച്ചിരുന്നു. ഫുട്ബോൾ താരത്തിന് പരിക്ക് പറ്റുമ്പോൾ മെഡിക്കൽ ടീമിനെ ഗ്രൗഡിലേക്ക് വിളിക്കാനായിരുന്നു പച്ച കാർഡ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ അത് ഉപയോഗിക്കാറില്ല. അതു കൊണ്ടു തന്നെ കൈ കൊണ്ടാണ് റഫറിമാർ മെഡിക്കൽ ടീമിനെ ഗ്രൗണ്ടിലേക്ക് വിളിക്കുന്നത്.