Environment

പശ്ചിമ ഘട്ടത്തിൽ നീലക്കുറിഞ്ഞി വസന്തം; ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വസ്തുക്കൾ ഏതെന്ന് ചോദിച്ചാൽ അവ പൂക്കളാണെന്നാകും ഉത്തരം.

പശ്ചിമ ഘട്ടങ്ങളുടെ ഉയര്‍ന്ന പ്രദേശങ്ങളായ പുല്‍മേടുകളിലും ഷോലക്കാടുകളിലും കാണപ്പെടുന്ന ഒരു പുഷ്പിത സസ്യമാണ് കുറിഞ്ഞി. കുറിഞ്ഞി വിഭാഗത്തില്‍ 40-ഓളം സസ്യ ഇനങ്ങള്‍ ഉണ്ടെങ്കിലും സ്‌ട്രൊബിലാന്തസ് കുന്തിയാന എന്നു വിളിക്കുന്ന നീലക്കുറിഞ്ഞിയാണ് സമൃദ്ധവും ഏറ്റവും പ്രമുഖവും.

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഈ കുറ്റിച്ചെടി മൂന്നാര്‍ മലനിരകളുടെ പ്രതീകമായി കഴിഞ്ഞു.

ഒറ്റയ്ക്ക് നിന്നാൽ വലിയ സൗന്ദര്യമൊന്നും ആരുടെ മനസ്സിലും ഉണർത്താത്ത കാട്ടുകുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി എന്നാൽ കൂട്ടായിപൂത്തിറങ്ങിയാലോ അത് ഓരോ മനസ്സിലും സൗന്ദര്യത്തിരമാലകൾ തീർക്കും. വയലറ്റ് കലർന്ന നീലയാണ് അതിന്റെ അതിന്റെ യഥാർഥനിറം. സസ്യശാസ്ത്രപരമായി പറയുകയാണെങ്കിൽ അകാന്തേസിയേ കുടുംബത്തിൽപെട്ട ഇതിന്റെ ശാസ്ത്രനാമം സേ്ട്രാബിലാന്തസ് കുന്തിയാന എന്നാണ്. പൂക്കൾക്ക് ഒട്ടും മണമില്ല.

പക്ഷേ, തേനിന്റെ അളവ് വളരെക്കൂടുതലാണ് അതുകൊണ്ടുതന്നെ ഇക്കാലത്ത് തേനീച്ചകളുടെ വരവും നീലക്കുറിഞ്ഞിയിൽ നിന്ന് തേൻ നുകരുന്ന ഫോർവിങ്‌സ് എന്ന ചിത്രശലഭത്തിന്റെ വിഹരിക്കലും കുറിഞ്ഞിപൂക്കുന്ന കാലങ്ങളിൽ പ്രകൃതിസ്നേഹികളുടെ കണ്ണിന് വിരുന്നൊരുന്നുന്നു. നല്ല തണുപ്പിൽ മാത്രം വളരുന്ന ചെടിയാണിത്.  ഇതിന്റെ 250-ഓളം സ്പീഷിസുകൾ ലോകമാകമാനമുണ്ട്. അതിൽ 46 ഇനങ്ങളാണ് പശ്ചിമഘട്ടത്തിലുള്ളത്.

എങ്കിൽ സൗന്ദര്യത്തിന്റെ ഓളപ്പരപ്പാണ് നീലക്കുറിഞ്ഞി മലനിരകൾ. അതെ, നീലക്കുറിഞ്ഞി വീണ്ടും പൂത്തിരിക്കുന്നു. നീണ്ട പന്ത്രണ്ടുവർഷക്കാലത്തെ ഇടവേളയ്ക്കുശേഷം പ്രളയത്തിനും മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും ശേഷം മണ്ണിനും മനസ്സിനും ആഘോഷത്തിന്റെ പുതുവർണമേകി ഒരു വനയോരം മുഴുവനും. തേനീച്ചകൾക്കും ചിത്രശലഭങ്ങൾക്കും പ്രൃതിസൗന്ദര്യാരാധകർക്കും ഇത് പൂക്കാലം.

ഒരു വ്യാഴവട്ടക്കാലത്തിനുശേഷം പൂത്ത കുറിഞ്ഞികൾ വിനോദസഞ്ചാരികളെ വൻ തോതിൽ പശ്ചിമഘട്ടത്തിലെ കുറിഞ്ഞിമലയിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു.

നീലഗിരിക്കുന്നുകളിലും കൊഡൈക്കനാല്‍ മേഖലയിലും നീലക്കുറിഞ്ഞികള്‍ സമൃദ്ധമായി കാണാം. വരയാടുകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന ഇരവികുളം ദേശീയോദ്യാനവുമായി ഇവിടം ഇഴ പിരിയാത്ത വിധം ബന്ധപ്പെട്ടു കഴിഞ്ഞു. മൂന്നാര്‍ – നീലക്കുറിഞ്ഞിയുടെ സ്വര്‍ഗ്ഗലോകം എന്നതു ഒരു അപരനാമമായി മാറിക്കഴിഞ്ഞു.

2018-ലായിരുന്നു നീലക്കുറിഞ്ഞികളുടെ പൂവിടല്‍. ഇനി 2030-വരെ കാത്തിരിക്കണം അടുത്ത നീലവസന്തത്തിനു. കുറിഞ്ഞി പൂക്കും കാലത്തും അല്ലാത്ത സമയത്തും മൂന്നാറിന്റെ പുല്‍മേടുകളും മലനിരകളും സന്ദര്‍ശകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.

ടോപ് സ്റ്റേഷന്‍, ദേവികുളം, പൂപ്പാറ, കുണ്ടള, മാട്ടുപ്പെട്ടി, കൊളുക്കുമല, മറയൂര്‍, കടവരി പ്രദേശങ്ങള്‍ സന്ദര്‍ശകരെ എന്നും ആകര്‍ഷിക്കുന്നു. നീലഗിരി താര്‍ എന്ന വരയാടിന്റെ സംരക്ഷണത്തിനായി നിലവില്‍ വന്ന ഇരവികുളം ദേശീയോദ്യാനവും അതിന്റെ വിനോദ സഞ്ചാര മേഖലയായ രാജമലയും ഏതു കാലാവസ്ഥയിലും ആയിരങ്ങളെ ആകര്‍ഷിക്കുന്നു.

നീലക്കുറിഞ്ഞി പൂക്കുന്ന വാര്‍ഷിക കലണ്ടര്‍ സഞ്ചാരികളും പ്രകൃതി സ്‌നേഹികളും സസ്യശാസ്ത്രജ്ഞരും ആവേശത്തോടെ കാത്തിരിക്കുന്ന അവസരമാണ്. പുല്‍മേടുകള്‍ നീലക്കുറിഞ്ഞി പൂക്കളുടെ ശോഭയില്‍ നീലനിറമണിയും. മലഞ്ചെരിവുകളും ഷോലക്കാടുകളും നീലപ്പൂക്കളാല്‍ അലംകൃതമാകും. നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് പ്രത്യേക യാത്രാ പദ്ധതികളും സാഹസിക നടത്തത്തിനുളള സൗകര്യങ്ങളും ലഭ്യമാകും.

നീലഗിരിക്കുന്നുകളിലാണ് കുറിഞ്ഞി ധാരാളം കണ്ടുവരുന്നത്. മൂന്നാറിന് പരിസരത്തും വട്ടവട, കൊട്ടക്കമ്പൂർ, കടവരി, കാന്തല്ലൂർ, കമ്പക്കല്ല്, പളനിമലകൾ, തമിഴ്‌നാട്ടിൽ കൊടൈക്കനാൽ, ഊട്ടിയിലെ മുക്കൂർത്തിമലകൾ എന്നിവിടങ്ങളിലാണ് ധാരാളമായി ഇവ പൂത്തുവരുന്നത്. പൂക്കാലം മൂന്നുമാസം നീണ്ടുനിൽക്കും. ഇതിന്റെ അവസാനകാലങ്ങളിൽ ആദിവാസികൾ ഇവയിൽനിന്ന് നേരിട്ട് തേൻ ശേഖരിക്കും.

കേരളത്തിൽ ഇടുക്കിയിലെ 3200 ഹെക്ടറോളം വരുന്ന സമുദ്രനിരപ്പിൽനിന്ന് 1532 അടി ഉയരത്തിലുള്ള ഇരവികുളം ദേശീയപാർക്കിലാണ് നീലക്കുറിഞ്ഞികൾ ധാരാളമായി പൂക്കാറ്. യുനെസേ്കായുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇവിടെ ഇതിന് മുൻപ് 2006-ലാണ് ഇവ പൂത്തത് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി  ഇതുവരെ ഒമ്പത് പൂക്കാലങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ചെടികൾക്ക് അരമീ്റ്ററോളം ഇയരം കാണും. എന്നാൽ കാലാവസ്ഥയിലെ വ്യത്യാസം കാരണം മൂന്നാറിൽ കാണപ്പെടുന്നതിൽ നിന്ന് കാന്തലൂരിലേത് അല്പം നീളം കൂടുതലുള്ളവയാണ്. മൂന്നു മുതൽ 14 കൊല്ലം വരെയുള്ള ഇടവേളകളിലാണ് നീലക്കുറിഞ്ഞികളുടെ ജനുസ്സിലുള്ള ചെടികൾ പൂക്കാറ്.

ഇതിൽ  12 കൊല്ലത്തെ ഇടവേളയിലാണ് മൂന്നാറിലെ നീലക്കുറിഞ്ഞികൾ പൂക്കാറ്. ഇത് നിരീക്ഷിച്ചത് ജർമൻകാരുടെ മൂന്നംഗ സംഘമാണ്. അതിലൊരാളായ കുന്തിന്റെ പേരിലാണ് ഇതിന്റെ ശാസ്ത്രനാമത്തിന്റെ അവസാനഭാഗം.

കുറിഞ്ഞിമലകൾ ആവാസവ്യവസഥയുടെ പ്രത്യേകത കൊണ്ടും ജനശ്രദ്ധയാകർഷിക്കുന്നതാണ്. ആപൂർവമായ സസ്യങ്ങളും പുല്ലുകളും ഔഷധങ്ങളും പക്ഷികളും ഉരഗങ്ങളും മൃഗങ്ങളും സസ്തനികളും ഷഡ്പദങ്ങളും നീലക്കുറിഞ്ഞി പുൽമേട്ടുകളിലുണ്ട്.

വിനോദസഞ്ചാരം കൊണ്ടുണ്ടാകുന്ന മാലിന്യങ്ങളും ആവാസവ്യവസഥയിൽ വരുന്ന മാറ്റങ്ങളും പൂക്കളുടെ ഈ നീലസാഗരത്തെ അലോസരപ്പെടുത്തുന്നുണ്ട്.

കേരള വനം വന്യജീവി വകുപ്പിനാണ് നീലക്കുറിഞ്ഞികളുടെ സംരക്ഷണച്ചുമതല. 2006ലും അതിനുമുമ്പത്തെ സീസണിലും കുറിഞ്ഞിച്ചെടികൾ വേരോടെ പിഴുതുകൊണ്ടുപോവാൻ ചിലർ ശ്രമിച്ചിരുന്നു.

അതിൽപ്പിന്നെ 2006-ൽ കുറിഞ്ഞിച്ചെടികൾ പറിക്കുന്നത് നിയമം മൂലം ശിക്ഷാർഹമാക്കി. ഇതിന്റെ വേരുകൾ ചൊറിക്കും ചിരങ്ങിനും ഔഷധമായി  ഉപയോഗിക്കുന്ന ചില ആദിവാസി വിഭാഗങ്ങളുണ്ട്. അത്യന്തം പരിസ്ഥിതി പ്രാധാന്യവും വിനോദസഞ്ചാര പ്രാധാന്യവുമുള്ള ഇതിനെ സംരക്ഷിക്കേണ്ടതുണ്ട്.

എന്നാൽ ഇത്തവണത്തെ പൂക്കാലത്ത് വ്യാപകമായി ആളുകൾ വന്നത് മൂലം ചെടികളും പൂക്കളും നശിച്ചു പോവുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുമിഞ്ഞ് കൂടുകയും ചെയ്തു. ഇതിനെ തുടർന്ന് പൂ പറിക്കുകയോ പിഴുതെടുക്കുകയോ വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.

ഇടുക്കി ശാന്തന്‍പാറയില്‍  നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ നീലകുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാല്‍ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യ വനം  മേധാവി അറിയിച്ചു. നീലക്കുറിഞ്ഞി നശിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്.  പൂ പറിക്കുകയോ പിഴുതെടുക്കുകയോ വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.

സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വനം വകുപ്പിന്റെയും ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വിവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ വന്യ മൃഗങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്ന മേഖലയാണിവിടം. ഇക്കാരണത്താല്‍, പ്രവേശനം, രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ചര വരെയായി പരിമിതപെടുത്തിയിട്ടുണ്ട്. . ഇരുചക്ര വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരുന്നു.

ഇടുക്കിയ്ക്കൊപ്പം കർണാടകയിലെ ചിക്കമംഗലൂരുവിലും ഇത്തവണ നിലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. ചിക്കമംഗലൂരുവിലെ സീതാലയൻഗിരി, മുല്ലയൻഗിരി, ബാബാബുഡൻഗിരി എന്നീ മലനിരകളിലാണ് നീലക്കുറിഞ്ഞി ഇത്തവണ പൂത്തിരിക്കുന്നത്.  നീലക്കുറഞ്ഞി സാധാരണയായി ജൂലൈ ഒക്ടോബർ മാസങ്ങളിലാണ് വിരിയുക.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x