അടുത്ത ഒരാഴ്ച നിർണായകം, കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ; മോദി
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ വരാനിരിക്കുന്ന ഒരാഴ്ച രാജ്യത്തെ സംബന്ധിച്ച് നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് വ്യാപനം പിടിച്ചു നിർത്തുന്നതിന് ഏപ്രിൽ 20 വരെ വളരെ കർശനമായ നടപടികൾ തുടരുമെന്നും ഹോട്ട്സ്പോട്ടുകളിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കി.
ഏതു സാഹചര്യത്തെയും നേരിടുന്നതിന് ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ത്വരിതഗതിയിൽ ഏർപ്പെടുത്തിക്കഴിഞ്ഞു. പരിശോധനാലാബുകൾ ആരംഭിക്കുകയും ആശുപത്രികളിൽ കിടക്കകൾ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ചികിത്സക്കായി 600 ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്.
ഓരോ ദിവസവും സൗകര്യങ്ങൾ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കുറഞ്ഞ സൗകര്യങ്ങളാണ് ഉള്ളതെങ്കിലും അത് പ്രയോജനപ്പെടുത്തി കൊറോണ വൈറസിനെതിരെ വാക്സിനുകൾ വികസിപ്പിക്കാൻ യുവ ശാസ്ത്രജ്ഞർ മുന്നോട്ടു വരണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS