
പുറത്തേക്കുള്ള വാതിലുകളടയുമ്പോള്‍..
യാത്രകള്‍ സ്വന്തം ആത്മാവിലേക്കാവട്ടെ.
പവിത്രമായ ദേവാലയങ്ങളുണ്ടവിടെ,
ദൈവത്തിന്‍റെ മനോഹരമായ ഭാവങ്ങളും.
ശാന്തിയുടെ ആ കല്‍പ്പടവുകളില്‍
വെറുതെയങ്ങനെയിരിക്കാം കുറച്ച്..
പിന്നെ!
പ്രത്യാശയുടെ കഥകളും, പ്രണയത്തിന്‍ കവിതകളും
പൂവിട്ടു നില്‍ക്കുന്ന ഉദ്യാനത്തിലൊന്നലയണം.
ശേഷം!
ഗൃഹാതുരത പാകിയ ഇടവഴികളിലൂടെ
പതിയെ നടന്നു പോയ്..
ഓര്‍മ്മകള്‍ തെളിനീരായൊഴുകുന്ന
പുഴയിലിറങ്ങിയൊന്നു ഹൃദയം നനച്ചിടാം..
അങ്ങനെ ചൈതന്യമേറ്റു തിരിച്ചു നടക്കുന്നേരം
ആ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടേക്കണം
പരക്കട്ടെ ഈ ജീവിതത്തിന്‍റെ സുഗന്ധം
നമുക്കു ചുറ്റും സ്നേഹമായും കാരുണ്യമായും..