സോഷ്യൽ മീഡിയ കാലത്തെ ഇലക്ഷൻ; ഫേസ്ബുക്ക് ലൈക്കിന് ലക്ഷങ്ങൾ ചിലവിട്ട് മുന്നണികൾ
കണക്കുകൾ/അനിവർ അരവിന്ദ്
ഇലക്ഷനുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ഗൂഗിൾ പരസ്യച്ചെലവുകൾ ആരെങ്കിലും ശ്രദ്ധിയ്ക്കുന്നുണ്ടോ?
ഫേസ്ബുക്ക് ആഡ് ലൈബ്രറിയിൽ പോയാൽ ഇത്തരം വിവരങ്ങൾ തപ്പിയെടുക്കാം. ലിങ്ക് .
ഉദാഹരണത്തിന് കഴിഞ്ഞ 7 ദിവസം LDF Keralam പേജ് ഫേസ്ബുക്കിൽ നൽകിയത് 6,29,982 രൂപയുടെ പരസ്യമാണ്. ഇന്ന് ആരൊക്കെ എത്ര രൂപചെലവഴിച്ചെന്നറിയണോ?.
SS Lal മുതൽ പിസി വിഷ്ണുനാഥും ജോസഫ് വാഴയ്ക്കനും വരെയുള്ളവർ ഫേസ്ബുക്ക് പരസ്യങ്ങൾക്ക് എത്ര രൂപ എന്നൊക്കെ ചെലവാക്കിയെന്നറിയണോ? കിഫ്ബി എത്ര രൂപയുടെ ഫേസ്ബുക്ക് പരസ്യം നൽകിയെന്നറിയണോ അതും ഇവിടെ കിട്ടും.
പരസ്യ ചെലവുകൾ ട്രാക്ക് ചെയ്യുന്നതിലെ ഒരു വെല്ലുവിളി പരസ്യം നൽകുന്ന പേജുകൾ ഏതെല്ലാമാണെന്ന് കണ്ടെത്തുന്നതാണ്. അത് കേരളത്തിലുള്ളവർക്കേ കണ്ടെത്താനുമാവൂ. ഈ പരസ്യമൊന്നും ബാംഗ്ലൂരിലുള്ള എനിക്ക് കാണാനാവില്ല.
പരസ്യം നൽകുന്ന വ്യക്തികളുടെ ഐഡി വെരിഫിക്കേഷൻ നിർബന്ധമായതിനാൽ പേജിനായി ആ പരസ്യം നൽകുന്ന വ്യക്തികളുടെ പേരും കിട്ടും. ആ പേരുകൾ അന്വേഷിച്ചാൽ ഏതു കമ്പനികളാണ് നിങ്ങളുടെ നേതാക്കളുടെ സോഷ്യൽമീഡിയ മാനേജ് ചെയ്യുന്നതെന്നു കണ്ടെത്താനുമാവും.
ഉദാഹരണത്തിന് രമേശ് ചെന്നിത്തലയുടെ പേജിലെ പരസ്യങ്ങൾ നൽകുന്നത് രഞ്ജിത് ബാലൻ എന്ന വ്യക്തിയും പൂനം സുരേഷ് മോട്ടിയാനി എന്ന വ്യക്തിയുമാണ്.
ഇതുപോലെ ഗൂഗിളിനും പൊളിറ്റിക്കൽ ആഡ് ട്രാൻസ്പരൻസി റിപ്പോർട്ടുണ്ട് (ലിങ്ക്). ഇതുവരെ രാഷ്ട്രീയ പരസ്യങ്ങൾക്കായി 36,95,750 ഫെബ്രുവരി 19 നും ശേഷം കേരളം ടാർഗറ്റിൽ ചെലവാക്കിയതായി ഗൂഗിൾ റിപ്പോർട്ട് പറയുന്നു. ഏകദേശം സമാനമാണ് കഴിഞ്ഞ 90 ദിവസത്തെ ഫേസ്ബുക്ക് പരസ്യങ്ങൾക്കായി എല്ലാ രാഷ്ട്രീയ പരസ്യക്കാരും ചേർന്ന് ചെലവാക്കിയ തുകയും.
കേരളത്തിന്റെ പൊളിറ്റിക്കൽ ആഡ് മാർക്കറ്റ് വളരെ ചെറുതാണ്. ദേശീയതലത്തിൽ തൃണമൂലും ഡി.എം.കെയും ബിജെപിയുമാണ് ഫേസ്ബുക്ക് ഗൂഗിൾ പരസ്യങ്ങൾക്ക് പണമെറിയുന്നതിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. കോടികളാണ് ഇറങ്ങുന്നത് അവിടെ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS